കേരളം എന്തുകൊണ്ട് ഇന്ധന വില കുറയ്ക്കുന്നില്ല: വിശദീകരണവുമായി മന്ത്രി പി രാജീവ്
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടിയില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ കുറവ് എന്തുകൊണ്ട് കേരളവും പിന്തുടരുന്നില്ലെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നികുതി കുറയ്ക്കാന്‍ കേരളം തയ്യാറായില്ലെങ്കില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അറിയിച്ചിരിക്കുന്നത്. അതേസമയം കേന്ദ്രത്തിന്റെത് പ്രതിഷേധങ്ങളില്‍ നിന്നും മുഖം രക്ഷിക്കാനുള്ള പരിപാടിയാണെന്നും കേരളം നികുതി കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുമില്ലെന്നാണ് സംസ്ഥാന ധനമന്ത്രി കെന്‍ ബാലഗോപല്‍ വ്യക്തമാക്കിയത്. ഇപ്പോഴിതാ ഈ നിലപാട് ഒന്നുകൂടെ ആവര്‍ത്തിച്ച് രംഗത്ത് വന്നിരിക്കുകയാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവും. കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ശക്തമായി ചോദിക്കുന്നവര്‍ക്കുള്ള മറുപടി ലളിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
നിങ്ങൾ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ചിലർ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ് . കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല. എത്ര തവണ കൂട്ടിയെന്ന് ഭരിക്കുന്നവർക്ക് പോലും നിശ്ചയമില്ലാത്ത വിധം കൂട്ടികൊണ്ട് മാത്രമിരുന്നവരാണ് ഇപ്പോൾ ഒരു കുറവ് വരുത്തിയത്. ഇനിയും വില കുറയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള വഴിയും കൂട്ടിയവർ കൂട്ടിയത് കുറയ്ക്കുകയെന്നതാണ്. അല്ലാതെ ഒരിക്കലും കൂട്ടാത്തവർ കുറയ്ക്കുക എന്നതല്ല.

അപ്പോൾ ഉമ്മൻ ചാണ്ടി കുറച്ചിരുന്നില്ലേ എന്ന് ചിലർ ചോദിക്കും. അതു ശരിയാണ്. മൂന്നു തവണ അദ്ദേഹത്തിൻ്റെ സർക്കാർ നികുതി കുറച്ചിട്ടുണ്ട്. പക്ഷേ 13 തവണ വർദ്ധിപ്പിച്ച ഉമ്മൻ ചാണ്ടിയാണ് 3 തവണ നികുതി കുറച്ചത്! എന്നാൽ, ഒരു തവണ പോലും നികുതി വർദ്ധിപ്പിക്കാത്ത ഒന്നാം പിണറായി സർക്കാർ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു.
കേന്ദ്രം കുറയ്ക്കുമ്പോൾ മൊത്തം വിലയിൽ കുറവ് വരും. ആ വിലയെ അടിസ്ഥാനപ്പെടുത്തി ചുമത്തുന്ന സംസ്ഥാന നികുതി ആനുപാതികമായി കുറയുകയും ചെയ്യും. സംസ്ഥാനത്തിൻ്റെ നികുതി ഇനിയും കുറയണമെങ്കിലും കേന്ദ്ര നികുതി നിരക്ക് കുറച്ചാൽ മതി. അതു തന്നെയാണ് നാടിൻ്റെ പൊതു ആവശ്യവും കൂട്ടിയവർ കൂട്ടിയത് മുഴുവൻ കുറയ്ക്കുക. അതിനായി നാട് ഒറ്റക്കെട്ടായി ശബ്ദമുയർത്തണം.
Recommended Video
മലയാളികളുടെ താരദമ്പതികള്‍; വൈറലായി ദിലിപീന്റെ കാവ്യയുടേയും ചിത്രങ്ങള്‍












Click it and Unblock the Notifications