കേരളം ജീവിക്കാന്‍ മാത്രമല്ല മരിക്കാനും നല്ല നാട് ?
ദൈവത്തിന്റെ സ്വന്തം നാടായ കേരളം ജീവിക്കാന്‍ മാത്രമല്ല മരിക്കാനും നല്ല നാടാണെന്ന് ആഗോള സര്‍വ്വേ. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പെയിന്‍ ആന്റ് പാലിയേററീവ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനമികവാണ് കേരളത്തിനു ഈ ഒരു അംഗീകാരം നേടികൊടുത്തതിനു പിന്നില്‍. ജീവനു ഭീഷണിയാവുകയും ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യുന്ന രോഗങ്ങളുടെ ചികിത്സക്കൊപ്പം പാലിയേറ്റീവ് കെയറും ആവശ്യമാണെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.
വീട്ടില്‍ ജീവച്ഛവമായി കഴിയുന്നവരെ പുറം ലോകത്തിന്റെ വിശാലതയിലെത്തിക്കുകയാണ് പാലിയേറ്റീല് കെയര്‍ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ലോകത്ത് 12 ലക്ഷം പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ ഉണ്ടെന്നാണ് കണക്ക്. കേരളത്തില്‍ എല്ലാ ജില്ലകളിലും പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ആഗോളതലത്തില്‍ മരിക്കാന്‍ നല്ല നാട് ബ്രിട്ടനാണെന്നാണ് സര്‍വ്വെയില്‍ പറയുന്നത്.
80 രാജ്യങ്ങളിലായി നടത്തിയ സര്‍വ്വേയില്‍ ഇന്ത്യയ്ക്ക് 67 ാം സ്ഥാനമാണ്.മംഗോളിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങള്‍ അടക്കമുളളവ പാലിയേറ്റീവ് കെയറിന് പ്രാധാന്യം കൊടുത്തു തുടങ്ങിയത് ഇന്ത്യയടക്കമുളള ഏഷ്യന്‍രാജ്യങ്ങള്‍ക്ക് പ്രചോദനമാകുന്നതാണ്. കേരളത്തെ ജീവിക്കാന്‍ മാത്രമല്ല മരിക്കാനും നല്ല നാടെന്നു വിശേഷിപ്പിച്ചതിനു പിന്നിലെ ചില കാരണങ്ങളിതൊക്കെയാണ്.

കേരളത്തില്‍ ആയിരത്തോളം വളണ്ടിയര്‍മാര്‍
അര്‍ബുദം എയ്ഡ്‌സ്,വിഷാദം തുടങ്ങിയ അസുഖങ്ങളുമായി മല്ലിടുന്നവരെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്നതില്‍ പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.നൂറോളം നഴ്‌സുമാര്‍ 50 ഡോക്ടര്‍മാര്‍ എന്നിവര്‍ക്കു പുറമേ 300 ലധികം സംഘടനകളും കേരളത്തില്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്.

വൃദ്ധസദനങ്ങള്‍
കേരളം പ്രായമേറിയവരോട് പുലര്‍ത്തുന്ന സമീപനമാണ് പ്രധാനം.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൃദ്ധസദനങ്ങള്‍ ഇവിടെ എണ്ണത്തില്‍ കുറവാണ്.ജീവിതത്തിലെ ഒറ്റപ്പെടലുകളെ പാലിയേറ്റീവ് കെയര്‍ കൊണ്ട് മറികടക്കുന്നവര്‍ ധാരാളം.

അജ്ഞത
ആവശ്യത്തിനു വേദന സംഹാരികളുടെ ലഭ്യതയില്ലാതെ രോഗങ്ങളില്‍ നിന്നുളള കടുത്ത വേദന സഹിച്ച് കഴിയുന്ന ഒട്ടേറെ പേര്‍ മറ്റു സംസ്ഥാനങ്ങളിലുണ്ട്.ഇവിടെ ആസ്പത്രികളിലായാലും വീടുകളിലായാലും വേദനാസംഹാരികള്‍ ലഭ്യമാണ്.മറ്റു സംസ്ഥാനങ്ങളില്‍ ലഭ്യമല്ലാത്തതിനു കാരണം വേദനാസംഹാരി ഗുളികകളെ കുറിച്ചുളള അജ്തയും ഇവ ദുരുപയോഗം ചെയ്യുമോഎന്ന പേടിയുമാണ്.

വേദനാ സംഹാരി നിയന്ത്രണ നിയമം
20 വര്‍ഷങ്ങള്‍ക്കു മുന്‍പ് വേദനാ സംഹാരി നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുത്തിയ സംസ്ഥാനമാണ് കേരളം.അതു കൊണ്ടു തന്നെ മോര്‍ഫിന്‍(വേദന സംഹാരി) ഗുളികളുടെ ലഭ്യതയുണ്ട്്.ഇന്ത്യയില്‍ 99 ശതമാനം രോഗികളും വേദനാസംഹാരി ഗുളികകള്‍ ആവശ്യമായി വരുന്നവരാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കൂടുതലും സ്ത്രീകള്‍
കേരളത്തില്‍ പാലിയേറ്റീവ് കെയര്‍ രംഗത്തേയ്ക്കു കടന്നു വരുന്നവരിലധികവും മറ്റുള്ളവരെ പരിചരിക്കാന്‍ താത്പര്യമുളളവരാണ്. സ്‌നേഹവും സാന്ത്വനവും ലഭിക്കുന്നതുവഴി രോഗത്തെ അതിജീവിക്കാനാവുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം .കൂടുതലും സ്ത്രീകളാണ് ഈ രംഗത്തേയ്ക്കു കടന്നു വരുന്നത്.












Click it and Unblock the Notifications