ഉല്‍ക്കയോ എവിടെ? മാനം നോക്കിയ മലയാളികള്‍ക്ക് നിരാശ, ഉല്‍ക്കാവര്‍ഷം കാണാത്തതിന് കാരണം ഇങ്ങനെ
തിരുവനന്തപുരം: പെഴ്‌സിയിഡിസ് ഉല്‍ക്കാവര്‍ഷം കാണാനുള്ള ആവേശത്തിലായിരുന്നു കഴിഞ്ഞ ദിവസം രാത്രിയില്‍ മലയാളികള്‍. എന്തൊക്കെയോ അത്ഭുതങ്ങള്‍ അവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കിലുക്കത്തിലെ രേവതി പറഞ്ഞ പോലെയായിരുന്നു കാര്യങ്ങള്‍. ജ്യോതിയും വന്നില്ല, ഒരു മണ്ണാങ്കട്ടയും വന്നില്ല. ഉല്‍ക്കാവര്‍ഷം ആര്‍ക്കും കാണാന്‍ സാധിച്ചില്ല. എന്നാല്‍ നിരാശ അവിടെ നില്‍ക്കട്ടെ. ഇതിന് കാരണമുണ്ടെന്ന് ആദ്യമേ പറഞ്ഞ് തരാം.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഉല്‍ക്കാവര്‍ഷം ദൃശ്യമായിരുന്നു. എന്നാല്‍ കേരളത്തിലെ ആകാശം മേഘാവൃതമായതിനാലും, പൊടിപടലങ്ങള്‍ നിറഞ്ഞതിനാലുമാണ് കേരളത്തില്‍ ഉല്‍ക്കാവര്‍ഷം ദൃശ്യമാകാതിരുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വിഫ്റ്റ് ടട്ടില്‍ എന്നൊരു വാല്‍നക്ഷത്രമുണ്ട്. 133 വര്‍ഷമെടുത്താണ് ഇത് സൂര്യനെ ചുറ്റുന്നത്. ആ പ്രദക്ഷിണത്തില്‍ സൂര്യനില്‍ നിന്ന് തെറിച്ച് പോകുന്ന പൊടിപടലങ്ങളും, മഞ്ഞും, ചെറുകഷ്ണങ്ങളുമെല്ലാം അതിന്റെ സഞ്ചാര പാഥയില്‍ തങ്ങിനില്‍ക്കും.

ഭൂമി ആ വഴി കടന്നുപോകുമ്പോള്‍ ഈ അവശിഷ്ടങ്ങള്‍ നമ്മുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തി തീരും. എല്ലാ ഓഗസ്റ്റിലും കാണുന്ന പെഴ്‌സിയിഡിസ് ഉല്‍ക്കമഴയായി നമ്മള്‍ കാണുന്നത്. ഉല്‍ക്കമഴയെന്ന് കേള്‍ക്കുമ്പോള്‍ പലരും വലിയ പ്രതീക്ഷയാണ് വെച്ചിരുന്നത്. വെടിക്കെട്ടും, തീമഴയുമൊക്കെ ആളുകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതെല്ലാം തീര്‍ത്തും തെറ്റായ കാര്യങ്ങളാണ്.
ക്ഷമയോടെ കാത്തിരുന്നാല്‍ മാത്രമേ ഇവയെ കാണാനാവൂ. അതും മണിക്കൂറില്‍ കുറച്ച് വാല്‍നക്ഷത്രങ്ങള്‍ മാത്രമാണ് കടന്നുപോവുക. ആകാശം തെളിഞ്ഞിരിക്കുകയും വേണം. കേരളത്തില്‍ വില്ലനായി കാലാവസ്ഥ മോശമായതാണ്. അതുപോലെ വിവിധ മാധ്യമങ്ങളിലൂടെ ഉല്‍ക്കാവര്‍ഷത്തെ കുറിച്ച് അമിതമായ പ്രതീക്ഷ പലര്‍ക്കും ലഭിച്ചിരുന്നു. അതുകൊണ്ട് പ്രതീക്ഷിച്ച രീതിയില്‍ ആര്‍ക്കും ഉല്‍ക്കാവര്‍ഷത്തെ കാണാന്‍ സാധിക്കാതിരുന്നത്.
അത് വലിയ നിരാശ സമ്മാനിക്കുകയും ചെയ്തിരുന്നു. അതേസമയം പെഴ്‌സിയിഡിസ് ഉല്‍ക്കാവര്‍ഷം ഏറിയും കുറഞ്ഞുമെല്ലാം ഈ മാസം മുഴുവനും കാണാന്‍ സാധിക്കും. പക്ഷേ നഗ്നനേത്രങ്ങളാണ് കാണാന്‍ സാധിക്കുന്ന ദിവസമാണ് കടന്നുപോയത്. ഓഗസ്റ്റ് മാസത്തിലെ മേഘാവൃതമായ കാലാവസ്ഥയാണ് ഉല്‍ക്കമഴയക്ക് തടസ്സങ്ങളുണ്ടാക്കിയത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സമാന സാഹചര്യമായിരുന്നു. പക്ഷേ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഇവ വ്യക്തമായി കാണാന്‍ സാധിച്ചു.
മരുഭൂമി വരുന്ന മേഖലകളിലും, ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇവ ദൃശ്യമായി. വാനനിരീക്ഷണത്തിനായി കാത്തിരുന്നവര്‍ക്ക് ഇത് ശരിക്കും ദൃശ്യവിരുന്നായി മാറുകയും ചെയ്തു. അതേസമയം പല ഏജന്‍സികളും ഉല്‍ക്കാവര്‍ഷം കണ്ടതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. വടക്കന്‍-മധ്യ ജില്ലകളില്‍ മേഘാവൃതമായിരുന്നു. ഇത് കേരളത്തില്‍ വലിയ തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇന്നും രാത്രിയും ഇവ കാണാന്‍ നമുക്ക് അവസരമുണ്ട്.












Click it and Unblock the Notifications