കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ മുതല്‍ കൊറോണ വരെ... എന്തുകൊണ്ട് മാരക രോഗങ്ങള്‍ കേരളത്തില്‍ ആദ്യം കണ്ടെത്തുന്നു, കാരണം ഇതാണ്!!

Google Oneindia Malayalam News

കോഴിക്കോട്: ലോകത്തൊട്ടാകെ ഭീതി പടര്‍ത്തിയ കൊറോണയുടെ സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ചിരിക്കുകയാണ്. നിപയ്ക്ക് ശേഷം ഒരിക്കല്‍ കൂടി കേരളം മറ്റൊരു ഭീകര രോഗത്തെ കൂടി തിരിച്ചറിഞ്ഞിരിക്കുകയാണ്. എന്തുകൊണ്ടാണ് കേരളത്തില്‍ ഇത്തരം രോഗങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നമ്മുടെ ആരോഗ്യ രംഗത്തെ മികവാണ് ഇതില്‍ പ്രധാനം. സംസ്ഥാനങ്ങളുടെ പട്ടികയെടുത്താന്‍ ആരോഗ്യ രംഗത്ത് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. ലോകോത്തര നിലവാരത്തിലുള്ള ആശുപത്രികള്‍ നമുക്ക് കേരളത്തിലുണ്ട്. ഭൂരിഭാഗം ചികിത്സകളും സര്‍ജികളും കേരളത്തില്‍ തന്നെ നടത്താനുള്ള സൗകര്യവുമുണ്ട്.

1

അതേസമയം മുമ്പ് നിപ്പ കേരളത്തില്‍ പടര്‍ന്നപ്പോള്‍ അതിന് വേണ്ട മുന്‍കരുതലൊരുക്കി, രോഗം കൂടുതല്‍ പകരാതെ ശ്രമിക്കാന്‍ കേരളത്തിന് സാധിച്ചിരുന്നു. ഇത് അപകട സാധ്യത കുറയ്ക്കാനും സഹായിച്ചിരുന്നു. നിപ്പയോ കൊറോണയോ മറ്റ് സംസ്ഥാനങ്ങളിലായിരുന്നെങ്കില്‍ ഒരുപക്ഷേ കണ്ടെത്താന്‍ ഒരുപാട് വൈകുമായിരുന്നു. ഉത്തര്‍പ്രദേശാണ് ആരോഗ്യ രംഗത്ത് ഏറ്റവും പിന്നിലുള്ള സംസ്ഥാനം. ഇവിടെ കൊറോണ ബാധ ഉണ്ടായിരുന്നെങ്കില്‍ നിരവധി പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ടാകാം. അതിജാഗ്രതാ സംവിധാനവും ഈ സംസ്ഥാനങ്ങളിലില്ല.

നേരത്തെ നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ദേശീയ ആരോഗ്യ രംഗത്ത് കേരളം മുന്നിലായിരുന്നു. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ജാഗ്രത എന്ന പേരില്‍ പദ്ധതി തയ്യാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളുടെ ഏകോപനത്തില്‍ നടത്തുന്നുണ്ട്. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ അടുത്തിടെ കേരളം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിരുന്നു. ഇത്തരത്തിലുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ ഏത് രോഗത്തെയും നേരിടാന്‍ കേരളത്തെ പ്രാപ്തരാക്കിയിരിക്കുകയാണ്.

Recommended Video

cmsvideo
One Positive Case Of Corona Virus Found In Kerala | Oneindia Malayalam

മലയാളികളില്‍ ഇത്തരം രോഗങ്ങള്‍ ആദ്യം കണ്ടെത്തുന്നതിന് മറ്റൊരു പ്രധാന കാരണം ലോകത്തെമ്പാടുമുള്ള മലയാളി സാന്നിധ്യമാണ്. ചൈനയിലടക്കം ലോകത്തിന്റെ പല മേഖലകളിലും തൊഴിലിന്റെയോ വിദ്യാഭ്യാസത്തിന്റെയോ ഭാഗമായി മലയാളികള്‍ എത്തുന്നുണ്ട്. ഇതും കൊറോണ ബാധ കേരളത്തിലെത്തുന്നതിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതേസമയം കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെയും വര്‍ കാണുന്നുണ്ട്. നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയാണ് വുഹാന്‍ യൂണിവേഴ്‌സിറ്റി. പ്രതിരോധ പരവര്‍ത്തനങ്ങള്‍ അടക്കം മന്ത്രി പരിശോധിക്കുന്നുണ്ട്.

English summary
why kerala report first corona virus case in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X