കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തില്‍ മോദിയെത്തി... മമ്മൂട്ടിക്കും മലയാളത്തിനും അവഗണന?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ മലയാളത്തിന് അവഗണനയോ. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് കിട്ടിയേക്കുമെന്ന് അവസാന ദിനം വരെ ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാതിരുന്ന സംസ്ഥാനമാണ് കേരളം. നിയമസഭയിലും ബിജെപിക്ക് ഒരു അംഗം പോലും ഇല്ല.

Film Award

കഴിഞ്ഞ കേന്ദ്ര ബജറ്റിലും റെയില്‍വേ ബജറ്റിലും എല്ലാം കേന്ദ്രത്തിന് കേരളത്തിനോടുള്ള അവഗണന കണ്ടതാണ്. അതേ അവഗണന തന്നെയാണ് ഇപ്പോള്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ കാര്യത്തിലും എന്നാണ് ചിലരെങ്കിലും ആക്ഷേപം ഉന്നയിക്കുന്നത്.

ഇത്തവണ 11 മലയാള ചിത്രങ്ങളാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. എന്നാല്‍ കിട്ടിയതാകട്ടെ വെറും അഞ്ച് പുരസ്‌കാരങ്ങള്‍ മാത്രം.

ഒരുപടി കൂടി കടന്നാണ് മറ്റ് ചിലരുടെ ആക്ഷേപം. പികെയിലെ പ്രകടനത്തിന് ആമിര്‍ ഖാനേയും, ഹൈദറിലെ അഭിനയിത്തിന് ഷാഹിദ് കപൂറിനേും മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. മമ്മൂട്ടിയേയും ആമിറിനേയും ഷാഹദിനേയും ഒഴിവാക്കിയതിന് പിന്നില്‍ വേറെ ചില താത്പര്യങ്ങളുണ്ടെന്നാണ് ആക്ഷേപം.

അവാര്‍ഡിന് പരിഗണിച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ വിജയം നേടിയത് ആമിര്‍ ഖാന്റെ പികെ ആയിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം എന്ന രീതിയിലും പികെ പേരെടുത്തിരുന്നു. പക്ഷേ സിനിമക്കെതിരെ ഏറ്റവും അധികം പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തിയത് ഹൈന്ദവ സംഘടനകളായിരുന്നു.

English summary
Why malayalam films got less consideration in National Film Awards?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X