കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേറ്റിങ്ങിൽ തകർന്നടിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസും വാർത്താചാനലുകളും; സ്വർണക്കടത്ത് മുതൽ മെച്ചം 24 ന്

Google Oneindia Malayalam News

കൊച്ചി: ദേശീയതലത്തില്‍ വാര്‍ത്താ ചാനലുകള്‍ തമ്മിലുള്ള കിടമത്സരം അനാരോഗ്യകരമായ പല പ്രവണതകളും സൃഷ്ടിക്കുന്നുണ്ട്. ഏതാണ്ട് അതിന്റെ തനിയാവര്‍ത്തനം ആണ് മലയാള ദൃശ്യമാധ്യമ രംഗത്തും ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ദൃശ്യമാധ്യമങ്ങളെ മൊത്തത്തില്‍ ആശങ്കപ്പെടുത്തുന്നതാണ് പുറത്ത് വരുന്ന റേറ്റിങ് കണക്കുകള്‍. കഴിഞ്ഞ രണ്ട് മാസം കൊണ്ട് വലിയ തിരിച്ചടിയാണ് ഏഷ്യാനെറ്റ് ന്യൂസ് പോലുള്ള വന്‍കിട ചാനലുകള്‍ പോലും നേരിടുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയ ആഴ്ചയില്‍ വന്‍ നേട്ടം ഉണ്ടാക്കിയവര്‍ ഇപ്പോള്‍ അതിന്റെ ഏഴയലത്ത് പോലും എത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കണക്കുകള്‍ പരിശോധിക്കാം...

സ്വര്‍ണക്കടത്ത്

സ്വര്‍ണക്കടത്ത്

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ കടത്തിയ സ്വര്‍ണം പിടികൂടുന്നത് ജൂലായ് 5 ന് ആണ്. അടുത്ത ദിവസങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വന്നു. വാര്‍ത്താമാധ്യമങ്ങള്‍ക്ക് ചാകര ആയിരുന്നു ആ ദിവസങ്ങള്‍. അത് മുതലുള്ള കണക്കുകള്‍ പരിശോധിക്കാം...

ഏഷ്യാനെറ്റ് ന്യൂസിന്റെ നഷ്ടം

ഏഷ്യാനെറ്റ് ന്യൂസിന്റെ നഷ്ടം

ജൂലായ് 4 മുതല്‍ 10 വരെയുള്ള ആഴ്ചയില്‍- ആഴ്ച 27- ഏഷ്യാനെറ്റ് ന്യൂസിന് ബാര്‍ക് റേറ്റിങ്ങില്‍ ലഭിച്ച പോയന്റുകള്‍ 73,812 ആയിരുന്നു. എന്നാല്‍ സെപ്തംബര്‍ 5 മുതല്‍ 11 വരെയുള്ള ആഴ്ചയില്‍- ആഴ്ച 36- ഇത് 44,840 ആയി കുറഞ്ഞിരിക്കുകയാണ്. ഏതാണ്ട് നാല്‍പത് ശതമാനം ആണ് റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് പത്ത് ആഴ്ചകള്‍ക്കുള്ളില്‍ നേരിട്ട തകര്‍ച്ച.

ഒന്നാം സ്ഥാനം നിലനിര്‍ത്തി

ഒന്നാം സ്ഥാനം നിലനിര്‍ത്തി

റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് മാത്രമല്ല താഴെ പോയത്. ഒട്ടുമിക്ക എല്ലാ വാര്‍ത്താചാനലുകളുടേയും സ്ഥിതി ഇത് തന്നെയാണ്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തിപോരുകയും ചെയ്തിട്ടുണ്ട്. തൊട്ടുപിറകിലായി ട്വന്റിഫോര്‍ ന്യൂസും ഉണ്ട്.

സ്വര്‍ണക്കടത്തിന് തൊട്ടുമുമ്പ്

സ്വര്‍ണക്കടത്തിന് തൊട്ടുമുമ്പ്

സ്വര്‍ണക്കടത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിലെ ( ജൂണ്‍ 27 മുതല്‍ ജൂലായ് 3 വരെ- ആഴ്ച 26) കണക്കുകള്‍ നോക്കാം...

1. ഏഷ്യാനെറ്റ് ന്യൂസ് - 63,281
2. ട്വന്റിഫോര്‍- 44,312
3. മനോരമ ന്യൂസ്- 28,778
4. മാതൃഭൂമി ന്യൂസ്- 24,363
5. മീഡിയ വണ്‍- 11,451

ആദ്യ അഞ്ചില്‍ മീഡിയ വണ്‍ ഇടം നേടിയ ആഴ്ചയാണിത്.

സ്വര്‍ണക്കടത്ത് പിടികൂടിയ ആഴ്ച

സ്വര്‍ണക്കടത്ത് പിടികൂടിയ ആഴ്ച

സ്വര്‍ണക്കടത്ത് പിടികൂടിയ ആഴ്ചയിലെ (ജൂലായ് 4 മുതല്‍ 10 വരെ- ആഴ്ച 27) കണക്കുകള്‍ നോക്കാം

1. ഏഷ്യാനെറ്റ് ന്യൂസ്- 73,812
2. ട്വന്റിഫോര്‍- 59,839
3. മനോരമ ന്യൂസ്- 37,929
4. മാതൃഭൂമി ന്യൂസ്- 33,783
5. ജനം ടിവി- 16,057

ഏറെ കാലത്തിന് ശേഷം ജനം ടിവി റേറ്റിങ്ങില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തിയ ആഴ്ചയായിരുന്നു ഇത്.

റെക്കോര്‍ഡ് പ്രകടനം

റെക്കോര്‍ഡ് പ്രകടനം

ജൂലായ് 11 മുതല്‍ 17 വരെയുള്ള ആഴ്ചയില്‍ ( ആഴ്ച 28) ആണ് വാര്‍ത്താ ചാനലുകള്‍ ഏറ്റവും അധികം നേട്ടം കൊയ്തത്. റെക്കോര്‍ഡ് പ്രകടനം ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റേയും ട്വന്റിഫോറിന്റേയും. എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത് ഈ ആഴ്ചയില്‍ ആയിരുന്നു.

1. ഏഷ്യാനെറ്റ് ന്യൂസ്- 85,493
2. ട്വന്റിഫോര്‍- 68,152
3. മനോരമ ന്യൂസ്- 47,595
4. മാതൃഭൂമി ന്യൂസ് 36,173
5. ജനം ടിവി- 24,905

സ്വര്‍ണക്കടത്തിന്റെ ഓളത്തില്‍

സ്വര്‍ണക്കടത്തിന്റെ ഓളത്തില്‍

സ്വര്‍ണക്കടത്ത് കേസിന്റെ ഓളത്തില്‍ ആയിരുന്നു തുടര്‍ന്നുള്ള ചില ആഴ്ചകള്‍ കൂടി കടന്നുപോയത്. ഏഷ്യാനെറ്റ് ന്യൂസ്, ട്വന്റി ഫോര്‍, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ജനം ടിവി എന്ന ക്രമത്തില്‍ തന്നെ ആയിരുന്നു തുടര്‍ന്നുള്ള ആഴ്ചകളിലെ ആദ്യ അഞ്ച് സ്ഥാനങ്ങള്‍.

ഒറ്റയടിക്ക് പൊളിഞ്ഞുപാളീസായി

ഒറ്റയടിക്ക് പൊളിഞ്ഞുപാളീസായി

ആഴ്ച 33 ല്‍ ആണ് വാര്‍ത്താ ചാനലുകള്‍ വന്‍ തിരിച്ചടി നേരിട്ടുതുടങ്ങിയത്. ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ ആയിരുന്നു. 32-ാം ആഴ്ചയില്‍ 79,792 പോയന്റ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ഒറ്റ ആഴ്ച കൊണ്ട് 56,478 ലേക്ക് ഇടിഞ്ഞു.

 ഇടിവിലെ താരതമ്യങ്ങള്‍

ഇടിവിലെ താരതമ്യങ്ങള്‍

ആഴ്ച32 ലേയും ആഴ്ച 33 ലേയും കണക്കുകള്‍ ഒരുമിച്ച് പരിശോധിക്കാം...

1. ഏഷ്യാനെറ്റ് ന്യൂസ്- 79,792 -- 56,478
2. ട്വന്റിഫോര്‍- 59,689 -- 42,351
3. മനോരമ ന്യൂസ്- 47,473 -- 29,989
4. മാതൃഭൂമി ന്യൂസ്- 30,767 -- 22,805
5. ജനം ടിവി- 21,624 -- 17,440

ഒരു തിരിച്ചുവരവില്ലേ

ഒരു തിരിച്ചുവരവില്ലേ

തുടര്‍ന്നുള്ള ആഴ്ചകളില്‍ എല്ലാം ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും താഴേക്ക് തന്നെയാണ് പതിച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം ചെറിയ തിരച്ചടികള്‍ക്ക് ശേഷം ട്വന്റി ഫോര്‍ മുന്നോട്ട് വരുന്ന കാഴ്ചയും കഴിഞ്ഞ ആഴ്ചയിലെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ ദൃശ്യമായി.

സിപിഎം ഒരു ഘടകമോ?

സിപിഎം ഒരു ഘടകമോ?

കേരളത്തിലെ മാധ്യമങ്ങളുടെ നിലനില്‍പില്‍ ഏറ്റവും നിര്‍ണായക ഘടകങ്ങളില്‍ ഒന്ന് സിപിഎം ആണെന്ന് പറയാതിരിക്കാന്‍ ആവില്ല. സിപിഎം വിമര്‍ശനത്തിന്റെ തോതനുസരിച്ച് റേറ്റിങ്ങ് ഉയര്‍ന്നിരുന്ന കാലവും അധികം പിറകിലല്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ടുള്ള വാര്‍ത്താവതരണങ്ങള്‍ ഇപ്പോഴത്തെ റേറ്റിങ് ഇടിവിന് കാരണമാണോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഏഷ്യാനെറ്റ് ബഹിഷ്‌കരണം

ഏഷ്യാനെറ്റ് ബഹിഷ്‌കരണം

സിപിഎം പ്രതിനിധികളെ ചര്‍ച്ചകളില്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു എന്നും ചര്‍ച്ചകളില്‍ ജനാധിപത്യപരമായ സമയം അനുവദിക്കുന്നില്ല എന്നും ഏഷ്യാനെറ്റ് ന്യൂസിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഒടുവില്‍ സിപിഎം ഔദ്യോഗികമായി തന്നെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണം പ്രഖ്യാപിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന്റെ റേറ്റിങ് ഇടിവിന് ഇതും ഒരു കാരണമായിട്ടുണ്ട്.

Recommended Video

cmsvideo
Manorama's cartoon in controversy | Oneindia Malayalam
ആ പ്രേക്ഷകര്‍ ട്വന്റിഫോറിലേക്ക്

ആ പ്രേക്ഷകര്‍ ട്വന്റിഫോറിലേക്ക്

സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തെ തുടര്‍ന്ന് ഒരു വിഭാഗം പ്രേക്ഷകരെ സ്വന്തമാക്കാന്‍ ട്വന്റിഫോറിന് സാധ്യമായിട്ടുണ്ട് എന്നും വിലയിരുത്തേണ്ടി വരും. ഏഷ്യാനെറ്റ് ന്യൂസിന് വലിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ട്വന്റിഫോര്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്നത്. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും തമ്മിലുള്ള അന്തരവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

English summary
Why Malayalam News Channels including Asianet News going down in BARC rating in recent weeks- An Analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X