മമ്മൂട്ടി വെറുതേയല്ല മോഹന്‍ലാലിനെ പിന്തുണച്ചത്.. കാരണം അറിയണോ?
കൊച്ചി: മോഹന്‍ലാലിനേയും ലാലിസത്തേയും പിന്തുണച്ച് മമ്മൂട്ടി രംഗത്ത് വന്നത് വലിയ വാര്‍ത്തയായി എല്ലാവരും ആഘോഷിച്ചു. ലാലിസത്തിന് ചെലവായ പണം തിരിച്ച് നല്‍കുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചതിന് പിറകെയായിരുന്നു മമ്മൂട്ടിയുടെ രംഗപ്രവേശനം.
വിവാദം ഏതാണ്ട് അവസാനിക്കാറായപ്പോള്‍ എന്തിനാണ് മമ്മൂട്ടി മോഹന്‍ലാലിന് പിന്തുണയും പൊക്കിപ്പിടിച്ച് വന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഇത് സംബന്ധിച്ച് ചില വാര്‍ത്തകളും അണിയറയില്‍ പ്രചരിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയകളില്‍ ലാലിസത്തിനെതിരെ പ്രചാരണം തുടങ്ങി വച്ചതും ആഘോഷമാക്കിയതും മമ്മൂട്ടിക്ക് വളരെ വേണ്ടപ്പെട്ട ആളായിരുന്നു എന്നാണ് കഥകള്‍. മമ്മൂട്ടിയുടെ ഓണ്‍ലൈന്‍ പ്രൊമോഷന്‍ ജോലികള്‍ ചെയ്യുന്ന വ്യക്തയാണത്രെ അത്.
ഇതെല്ലാം കഥകളാണോ സത്യമാണോ എന്നൊന്നും പറയാന്‍ പറ്റില്ല. എങ്കിലും ചില മോഹന്‍ലാല്‍ ആരാധകരും ഇതിനെ പിന്തുണക്കുന്നുണ്ട്. പണ്ട് മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തപ്പോള്‍ തിരിച്ച് പണികൊടുത്ത ചില സൈബര്‍ വിദഗ്ധന്‍മാര്‍ ആണത്രെ ഈ വിവരം പുറത്ത് വിട്ടത്. ഇയാളുടെ ഐപി അഡ്രസ് അടക്കം കണ്ടെത്തി എന്നൊക്കെയാണ് പറയുന്നത്.
സംഭവത്തില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ പോലുള്ളവരും ഇടപെട്ടുവെന്നാണ് അണിയറ സംസാരം. ഓണ്‍ലൈന്‍ പ്രൊമോഷന്‍ ചെയ്യുന്ന കക്ഷിയെ മമ്മൂട്ടി തന്നെ ഇടപെട്ട് തടയണം എന്നും ആവശ്യപ്പെട്ടിരുന്നത്രെ.
എന്തായാലും ഇത്തരം ഒരു സംശയത്തെ വെറുതെ തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് ചിലരെങ്കിലും പറയുന്നത്. മോഹന്‍ലാലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മമ്മൂട്ടി തയ്യാറായതും ഇല്ല. ഒരു പത്രക്കുറിപ്പില്‍ ഒതുക്കാവുന്ന കാര്യം പത്രസമ്മേളനം വിളിച്ച് പറയേണ്ട കാര്യമുണ്ടായിരുന്നോ എന്നും ചോദ്യം ഉരുന്നുണ്ട്.












Click it and Unblock the Notifications