Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം കഴിഞ്ഞു, കണ്ണീരോടെ ദിലീപും മഞ്ജു വാര്യരും!

കൊച്ചി: എന്തിനായിരുന്നു ദിലീപ് ഇത്, എന്തിനായിരുന്നു മഞ്ജു ഈ കടുംകൈ - ആരാധകര്‍ക്ക് ചോദിക്കാതിരിക്കാനാവുന്നില്ല. ഏറെക്കാലത്തിന് ശേഷം മലയാളത്തിന് കിട്ടിയ കരുത്തുറ്റ നായികനടിയായിരുന്നു മഞ്ജു. ദിലീപിന്റെ കാര്യം പറയാനുമില്ല, മധ്യവയസ്സിലെത്തിയെങ്കിലും ദിലീപ് ഇപ്പോഴും മലയാളി പ്രേക്ഷകര്‍ക്ക് അയലത്തെ പയ്യന്‍ തന്നെയാണ്. അതുകൊണ്ട് തന്നെ മറ്റേത് താരജോഡികളെക്കാളും ദിലീപും മഞ്ജുവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

പരസ്പരം വേണ്ട എന്ന് വെച്ച് പിരിയുകയാണെങ്കില്‍ എന്തിനാണ് ദിലീപും മഞ്ജു വാര്യരും കോടതിയില്‍ കരഞ്ഞതെന്നാണ് ആരാധകരെ അലട്ടുന്ന ചോദ്യം. രാവിലെ ജഡ്ജിയെ കണ്ട് പിരിയാനുള്ള സംയുക്ത ഹര്‍ജി നല്‍കിയ ദിലീപും മഞ്ജുവും കരഞ്ഞുകൊണ്ടാണ് കോടതിയില്‍ നിന്നും പുറത്തേക്ക് വന്നത്. കലൂരിലെ കുടുംബകോടതിയിലാണ് കണ്ണീരില്‍ കുളിച്ച് താരജോഡികള്‍ ആളുകള്‍ക്ക് മുമ്പിലെത്തിയത്.

dileep-manju

പിരിയാനുള്ള തീരുമാനത്തില്‍ നിന്നും ഇരുവരും പിന്നോട്ടില്ല. വിവാഹമോചനത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് ഇരുവരും കോടതിയില്‍ അറിയിച്ചത്. ഹിന്ദു മാര്യേജ് ആക്ട് 13 ബി പ്രകാരമാണ് താരങ്ങള്‍ വിവാഹമോചനത്തിന് ഹര്‍ജി കൊടുത്തത്. ഇരുവരും ഒന്നിച്ച് ആവശ്യപ്പെട്ടെങ്കിലും വിവാഹമോചനം ഉടനില്ല. ആറ് മാസത്തിന് ശേഷം വീണ്ടും കൗണ്‍സലിംഗ്. എന്നിട്ടും തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ മാത്രം വിവാഹം മോചനം.

ദിലീപും മഞ്ജു വാര്യരും പിരിയുന്നു എന്ന് മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. മറ്റൊരു നായികനടിയുടെ പേരിലുള്ള ഗോസിപ്പാണ് ദിലീപിന്റെ പേരില്‍ ഉണ്ടായിരുന്നത്. സിനിമയിലേക്ക് തിരിച്ചുവരാന്‍ മഞ്ജു ശ്രമങ്ങള്‍ നടത്തിയതാണ് പെട്ടെന്നുള്ള വിവാഹ മോചനത്തില്‍ കലാശിച്ചത്. അഭിഭാഷകനൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. സഹോദരനും നടനുമായ മധു വാര്യരാണ് മഞ്ജുവിനൊപ്പം ഉണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+