നാഷണല്‍ ഗെയിംസ്: ചാനല്‍ മുതലാളിമാരെ മന്ത്രി കണ്ടു, പക്ഷേ പണി പാളി
തിരുവനന്തപുരം: ദേശീയ ഗെയിംസ് കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചത് അഞ്ച് വര്‍ഷം മുമ്പാണ്. ഇനി ശേഷിക്കുന്നത് ഒരു മാസത്തില്‍ താഴെ മാത്രം. ഇത്രനാളും ഇതിനെ കുറിച്ച് വലിയ ബഹളം ഉണ്ടാക്കാതിരുന്ന മാധ്യമങ്ങള്‍ പെട്ടെന്ന് സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ എന്താണ് കാരണം... എന്തുകൊണ്ടാണ് ചില മാധ്യമങ്ങള്‍ ഒരു വിവാദവും കാണാതെ മിണ്ടാതെ ഇരിക്കുന്നത്....?

ദേശീയ ഗെയിംസിന്റെ പ്രചാരണത്തിന് വേണ്ടി നടത്തുന്ന റണ്‍ കേരള റണ്‍ നടത്താനുള്ള ചുമതല മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ കെ ജങ്ക്ഷനാണ്. 10 കോടി രൂപയാണ് ഈ പരിപാടിക്ക് മാത്രമായി നല്‍കുന്നത്. ഇതാണ് മറ്റ് മാധ്യമങ്ങളെ ചൊടിപ്പിച്ചത്. റണ്‍ കേരള റണ്‍ നടത്തുന്നതിന് 10 കോടി രൂപ പോയിട്ട് അഞ്ച് കോടി രൂപ പോലും ചെലവ് വരില്ലെന്നാണ് ആക്ഷേപം.

സംഭവം വിവാദമായതോടെ മറ്റ് മാധ്യമങ്ങള്‍ ഗെയിംസ് അഴിമതിയെ കുറിച്ചും സംഘാടനത്തിലെ പിടിപ്പുകേടുകളെ കുറിച്ചും വാര്‍ത്തകള്‍ തുടങ്ങി. ഇതോടെ രക്ഷയില്ലെന്ന് കണ്ട കായിക മന്ത്രി തിരുവഞ്ചൂര്‍ സമവായ ചര്‍ച്ചകള്‍ക്കായി മൂന്ന് പ്രമുഖ ദൃശ്യമാധ്യമ സ്ഥാപനങ്ങളുടെ മേധാവികളെ രഹസ്യ ചര്‍ച്ചക്ക് വിളിച്ചു.
മനോരമയുടെ ഇവന്റ് മാനേജ്‌മെന്റിന് റണ്‍ കേരള റണിന്റെ കരാര്‍ കൊടുത്തതാണ് എല്ലാവരുടേയും പ്രശ്‌നം. അതുകൂടീതെ ഗെയിംസ് നടത്തിപ്പില്‍ അഴിമതികള്‍ ഏറെയാണെന്നതും സത്യം. മനോരമക്കുള്ള കരാര്‍ റദ്ദാക്കാതെ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് ചാനല്‍ മേധാവികള്‍ വ്യക്തമാക്കിയതോടെ തിരുവഞ്ചൂര്‍ കുടുങ്ങിയെന്നാണ് വിവരം.

റണ്‍ കേരള റണ്ണിന് ഏഴായിരം സ്വീകരണ കേന്ദ്രങ്ങളാണ് ഉള്ളത്. ഈ ഏഴായിരം പോയന്റ് പതിനായിരം ആക്കി, ബാക്കി പോയന്റുകളിലെ പ്രചാരണ ഉത്തരവാദിത്തം മറ്റ് ചാനലുകള്‍ക്ക് നല്‍കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല.
എന്തായാലും കഴിഞ്ഞ രണ്ട് ദിവസമായി മനോരമ ഒഴികെയുളള പ്രമുഖ ചാനലുകള്‍ ഗെയിംസ് വിരുദ്ധ വാര്‍ത്തകള്‍ ആഘോഷിക്കുകയാണ്. അതേസമയം, മുന്‍ കായിക മന്ത്രി ഗണേഷ് കുമാര്‍ ഗെയിംസ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച വാര്‍ത്ത മനോരമ ഏതാണ്ട് അവഗണിക്കുകയും ചെയ്തു.












Click it and Unblock the Notifications