• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിമിഷ ഫാത്തിമ ആയത് വിവാഹം കഴിക്കാനല്ല... മതം മാറ്റിയത് ആര്...?

  • By വരുണ്‍

തിരുവനന്തപുരം: ആറ്റുകാല്‍ സ്വദേശി നിമിഷയുടെ മതംമാറ്റത്തിന് പിന്നിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് തൊട്ടടുത്തെ സലഫി സെന്ററില്‍ നടന്ന മതപരിവര്‍ത്തനവും നിമിഷ ഫാത്തിമയായതിന് പിന്നിലെ കാരണവും കണ്ടെത്താനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും. നിമിഷ ഐസിസിലെത്തിയെന്നത് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

ഇസ്ലാം മതക്കാരനായ യുവാവിനെ വിവാഹം ചെയ്യ്‌തെന്ന വാര്‍ത്ത കേട്ടാണ് നിമിഷയുടെ അമ്മ ബിന്ദു മകളുടെ മാറ്റത്തെക്കുറിച്ച് അറിയുന്നത് തന്നെ. മതപരിവര്‍ത്തനം ഇസയെന്ന യുവാവിനെ വിവാഹം കഴിക്കാനാണെന്നാണ് ആ അമ്മ കരുതിയത്. എന്നാല്‍ മതം മാറിയത് വിവാഹം കഴിക്കാന്‍ വേണ്ടി അല്ലെന്നാണ് പോലീസ് പറയുന്നത്. നാല് ദിവസം മാത്രം പരിചയമുള്ള ഒരു യുവാവിനെ എങ്ങിനെ ഒരു പെണ്‍കുട്ടി വിവാഹം കഴിക്കുമെന്നാണ് പോലീസിന്റെ ചോദ്യം. പിന്നെ എന്തിനാണ് നിമിഷ ഫാത്തിമയായത്...?

Read More:പെറ്റിയടിക്കുന്നത് പോക്കറ്റ് നിറയ്ക്കാന്‍; ഹൈവേ പോലീസിനെ വിജിലന്‍സ് പൊക്കി

മതം മാറ്റം

മതം മാറ്റം

വിത്യസ്ഥ മതത്തിലുള്ളവര്‍ വിവാഹം കഴിക്കുന്നതില്‍ വലിയ അത്ഭുതമല്ല പക്ഷെ നിമിഷ പെട്ടെ്‌നനൊരു തീരുമാനത്തില്‍ മതം മാറിയതല്ലന്നാണ് പോലീസ് പറയുന്നത്

പ്രണയത്തിന് വേണ്ടി

പ്രണയത്തിന് വേണ്ടി

നിമിഷ വിവാഹം ചെയ്ത ഇസ എന്ന യുവാവിന് വേണ്ടിയല്ല, വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉള്ള പ്രണയത്തിന് വേണ്ടിയാണ് മതം മാറിയതത്രേ

കാമുകന്‍..?

കാമുകന്‍..?

തിരുവനന്തപുരത്ത് മെഡിക്കല്‍ എന്‍ട്രന്‍സ് ക്ലാസിലെ സഹപാഠിയായിരുന്ന യുവാവുമായി നിമിഷ അടുപ്പത്തിലായിരുന്നു. ഇയാള്‍ തീവ്ര മത വിശ്വാസിയായിരുന്നു

 മനം മാറ്റം

മനം മാറ്റം

എന്‍ട്രസ് ക്ലാസിലെ സഹപാഠിയുമായുള്ള അടുപ്പത്തിന് ശേഷമാണ് നിമിഷയില്‍ മാറ്റമുണ്ടായത്‌. ഇയാള്‍ നിമിഷയെ മതം മാറ്റാന്‍ പ്രേരിപ്പിച്ചു

പ്രത്യേക ക്ലാസ്

പ്രത്യേക ക്ലാസ്

എന്‍ട്രസ് ക്ലാസിന് ശേഷവും ഈ യുവാവ് നിമിഷയുമായി അടുപ്പം സൂക്ഷിച്ചു. കാസര്‍കോട് പഠിക്കാന്‍ എത്തിയപ്പോഴും ഇയാള്‍ നിമിഷയെ കാണാനെത്തി. പ്രത്യേക ക്ലാസുകളിലൂടെ പതിയെ മനം മാറ്റി

മതം മാറിയത് 2013ല്‍

മതം മാറിയത് 2013ല്‍

തിരുവനന്തപുരത്തെ സലഫി സെന്ററില്‍ മതം മാറാന്‍ എത്തിയപ്പോഴും ഈ യുവാവുണ്ടായിരുന്നു. അമ്മയാണെന്ന് പരിചയപ്പെടുത്തിയ ഒരാളുമുണ്ടായിരുന്നുവെന്നാണ് വിവരം

വീട്ടുകാര്‍ അറിഞ്ഞില്ല

വീട്ടുകാര്‍ അറിഞ്ഞില്ല

മതം മാരിയത് നിമഷ വീട്ടുകാരില്‍ നിന്ന് മറച്ച് വച്ചു. രാത്രിയില്‍ പര്‍ദ്ദ അണിയുകയും മതാചാരങ്ങള്‍ പിന്തുടരുകയും ചെയ്തു.ഇക്കാര്യങ്ങളൊന്നും അറിഞ്ഞില്ലെന്നാണ് അമ്മ ബിന്ദു പറയുന്നത്.

തീവ്രവിശ്വാസിയായി

തീവ്രവിശ്വാസിയായി

നിമിഷ ഫാത്തിമ പതിയെ ഇസ്ലാം തീവ്രവിശ്വാസിായി മാറുകയായരുന്നുവത്രേ. അന്യപുരുഷന്‍മാരോട് സംസാരിക്കാന്‍ പോലും തയ്യാറായിരുന്നില്ല. വസ്ത്രധാരണത്തിലും മാറ്റമുണ്ടായി

പ്രണയമുപേക്ഷിച്ചു

പ്രണയമുപേക്ഷിച്ചു

നിമിഷയെ മതം മാറ്റിയ കാമുകന്‍ പ്രണയമുപേക്ഷിച്ചു. പിന്നീട് ഇയാള്‍ നിമിഷയെ ബന്ധപെട്ടിട്ടില്ല. ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണ് പോലീസിന്റെ സംശയം

പുതിയ ബന്ധം

പുതിയ ബന്ധം

കാസര്‍കോട്ടെ കോളേജില്‍ നിമിഷയെ തേടിയെത്തിയ കൂട്ടുകെട്ടുകളും ആസുത്രിതമായിരുന്നു. അടുത്ത കൂട്ടുകാരി റിഫൈലയും ഡോ ഇജാസുമെല്ലാം തീവ്ര വിശ്വാസികള്‍

പോലീസും സാക്ഷി

പോലീസും സാക്ഷി

നിമിഷ ഫാത്തിമ എത്രത്തോളം മതത്തിന് അടിമപ്പെട്ടു എന്നതിന് പോലീസും സാക്ഷിയാണ്. അമ്മയുടെ പരാതിയില്‍ കാസര്‍കോടേക്ക് നിമിഷയെ കൊണ്ടുവരുമ്പോള്‍ പ്രാര്‍ത്ഥാനാലയങ്ങളിലിറങ്ങാന്‍ നിര്‍ബന്ധിച്ചു.

ആസൂത്രിത നീക്കം

ആസൂത്രിത നീക്കം

വിവാഹ വാഗ്ദാനം നല്‍കിയല്ല മതം മാറിയ പെണ്‍കുട്ടികളെ ഐസിസ് ബന്ധമുള്ളവര്‍ വലയിലാക്കിയതെന്നാണ് പോലീസിന്റെ നിരീക്ഷണം. വിശ്വാസം കുത്തിനിറച്ച് മനം മാറ്റിയതിന് ശേഷം പിന്തിരിയാതിരിക്കാനുള്ള അവസാന മാര്‍ഗ്ഗമാണത്രേ വിവാഹം.

English summary
Why Nimisha converted to Islam. marriage is not a cause for her religious conversion, says police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X