Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് പിവി അന്‍വറിനെതിരെ നടപടിയില്ല?; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ചിട്ടും പിവി അൻവർ എംഎൽഎയ്ക്കെതിരെ എന്തുകൊണ്ടാണ് യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. ഒരാഴ്ചയ്ക്കുളളിൽ ഇത് സംബന്ധിച്ച് വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

തന്റെ കൈവശം 207 ഏക്കൽ ഭൂമിയുണ്ടെന്നായിരുന്നു 2016 ൽ പിവി അന്‍വര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യാവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയത്. ഇതോടെ ഭൂപരിഷ്കരണ ചട്ടം അൻവർ ലംഘിച്ചുവെന്ന് കാണിച്ച് ഭൂരഹിതനായ മലപ്പുറം സ്വദേശി കെവി ഷാജി ലാന്‍ഡ് ബോര്‍ഡിനെ സമീപിച്ചിരുന്നു. സംഭവം വിവാദമായപ്പോള്‍ ഇത് സംബന്ധിച്ച് കോഴിക്കോട്, മലപ്പുറം ജില്ലാ കല്കടര്‍മാര്‍ അന്വേഷണം നടത്തി പരാതി സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

pv anvr

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

തുടർന്ന് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ ലാൻഡ് ബോർഡ് അധികൃതർക്കും റവന്യൂ വകുപ്പിനും നിർദ്ദേശം നൽകിയിരുന്നു. 2017ലായിരുന്നു ഇത് സംബന്ധിച്ചുള്ള നിർദ്ദേശം നൽകിയത്.എന്നാൽ യാതൊരു നടപടിയും എടുക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം മൂന്ന് വർഷമായിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കാൻ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി.പിവി അൻവറിന് നോട്ടീസ് അയക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേദിക ശർമ്മയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+