പിജെ അസ്സല്‍ സഖാവാണ്, പക്ഷെ പ്രശ്നം വേറെ; ഇപിക്ക് അഴിമതി, ഇത് രണ്ടും ചേർന്നൊരാള്‍ വേറെയുണ്ട്:ഫിറോസ്
ഇപി ജയരാജനെതിരേയും പി ജയരാജനെതിരേയും പാർട്ടിക്കുള്ളില്‍ ഉയരുന്ന ആരോപണങ്ങള്‍ക്കിടയില്‍ സമാനമായ ആരോപണങ്ങള്‍ നേരിടുന്ന പിണറായി വിജയനെതിരെ എന്തുകൊണ്ടാണ് ഒരു നീക്കവും ഇല്ലാത്തതെന്ന ചോദ്യവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. പി ജയരാജന്‍ അഴിമതിയൊന്നുമില്ലാത്ത അസ്സല്‍ സഖാവാണ് പി.ജെക്കെതിരെ ആകെയുള്ള ആരോപണം കമ്മ്യൂണിസ്റ്റ് ശത്രുക്കളെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല എന്നതാണ്. എന്നാൽ ഇ.പി അങ്ങിനെയൊന്നുമല്ല. എല്ലാ മുതലാളിമാരുമായും അടുത്ത ബന്ധമാണുള്ളതെന്നും പികെ ഫിറോസ് പറയുന്നു. എന്നാല്‍ പറഞ്ഞ രണ്ട് വിശേഷണങ്ങളും ചേർന്ന ഒരാൾ തലപ്പത്തുണ്ട്. എന്ത് കൊണ്ടായിരിക്കും അദ്ദേഹത്തിനെതിരെ ഒരാൾ പോലും നാക്ക് ചലിപ്പിക്കാത്തതെന്നാണ് പികെ ഫിറോസ് ചോദിക്കുന്നത്. പികെ ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പി. ജയരാജൻ, എന്തൊക്കെ പറഞ്ഞാലും അസ്സല് സഖാവാണ്. അഴിമതി ഒട്ടും ഇല്ല. മക്കൾക്കൊന്നും ഒരു മുതലാളിയുമായും ചങ്ങാത്തമില്ല. പി.ജെക്കെതിരെ ആകെയുള്ള ആരോപണം കമ്മ്യൂണിസ്റ്റ് ശത്രുക്കളെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല എന്നതാണ്. അതിന് വേണ്ടി അത്യാവശ്യം ക്വട്ടേഷൻ സംഘങ്ങളെയൊക്കെ തീറ്റിപ്പോറ്റും. പാർട്ടിക്ക് വേണ്ടി കൊല്ലാൻ തയ്യാറാവുന്നവരെ സംരക്ഷിക്കും. ഇതൊക്കെയാണ് പുള്ളിയുടെ പ്രശ്നം.

എന്നാൽ ഇ.പി അങ്ങിനെയൊന്നുമല്ല. എല്ലാ മുതലാളിമാരുമായും അടുത്ത ബന്ധം. മക്കൾക്ക് സ്വദേശത്തും വിദേശത്തും ബിസിനസ് സാമ്രാജ്യം. ഭരണത്തിന്റെ തണലിൽ മുതലാളിമാർക്കൊക്കെ അത്യാവശ്യം സൗകര്യം ചെയ്ത് കൊടുക്കൽ. ഇതൊക്കെയാണ് അങ്ങേർക്കെതിരെയുള്ള ആരോപണം. തെറ്റു തിരുത്തലിൽ ഇവരിൽ ആരുടേതാണ് തെറ്റ് എന്നതാണ് പാർട്ടിക്കാർക്കിടയിലെ ഇപ്പോഴത്തെ പ്രശ്നം.
എന്നാൽ മുകളിൽ പറഞ്ഞ രണ്ട് വിശേഷണങ്ങളും ചേർന്ന ഒരാൾ തലപ്പത്തുണ്ട്. എന്ത് കൊണ്ടായിരിക്കും അദ്ദേഹത്തിനെതിരെ ഒരാൾ പോലും നാക്ക് ചലിപ്പിക്കാത്തത്? എന്ത് കൊണ്ടായിരിക്കും പാർട്ടി അത് ചർച്ച ചെയ്യാത്തത്?- പികെ ഫിറോസ് കുറിപ്പ് അവസാനിപ്പിക്കുന്നു.
അതേസമയം സമാനമായ ആരോപണം കഴിഞ്ഞ ദിവസം വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 'ഒരു പ്രമുഖന്റെ മകളോട് ഒരു ടിവി ഇന്റർവ്യൂവിൽ ചോദ്യം ചോദിക്കുന്നുണ്ട്, താങ്കൾക്ക് 100 കോടിയിൽപ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്. പ്രമുഖ മകൾ പറയുന്ന മറുപടി ഏയ് അത്രയ്ക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്. ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി എന്ന്! മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാൻ സിപിഎം തയ്യാറാവുമോ?'- എന്നായിരുന്നു ബല്‍റാമിന്റെ കുറിപ്പ്.
-
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക












Click it and Unblock the Notifications