കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് അടപടലം പൂട്ടി.. സോഫ്റ്റ് പോണ്‍ സിനിമ ഓടിച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ ലിബര്‍ട്ടി ബഷീർ!

  • By Kishor
Google Oneindia Malayalam News

മലയാള സിനിമയുടെ ജനപ്രിയ നായകനാണ് ദിലീപ്. എത്ര പൊട്ടപ്പടത്തില്‍ അഭിനയിച്ചാലും ദിലീപിന് മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഒരു സ്ഥാനമുണ്ട്. ഇത് നടനായ ദിലീപിന്റെ കാര്യം. നടനായ ദിലീപിനെക്കാളും ആളുകള്‍ ഇഷ്ടപ്പെടുന്ന മറ്റൊരു ദിലീപുണ്ട്. ദിലീപ് എന്ന ബിസിനസുകാരന്‍. മലയാളത്തിലെ സിനിമാ തീയറ്റര്‍ സമരം തീര്‍ത്തത് മിടുക്കനായ ഈ ദിലീപാണ്.

Read Also: ജയലളിതയും ശശികലയും തമ്മില്‍ ലെസ്ബിയന്‍ ബന്ധം? ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ടുകള്‍, ഞെട്ടിത്തരിച്ച് അണികള്‍!

തീയറ്റര്‍ സമരം തീര്‍ത്ത് ദിലീപ് സ്റ്റാറായപ്പോള്‍ സൈഡായത് ലിബര്‍ട്ടി ബഷീറാണ്. തലശ്ശേരിയിലെ തീയറ്ററുകള്‍ പൂട്ടിയും പൂട്ടിച്ചും താരമായി വിലസിയ ലിബര്‍ട്ടി ബഷീറിന്റെ തീയറ്ററില്‍ ഇപ്പോള്‍ മലയാളം സിനിമ റിലീസില്ല. എസ്ര, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ പടങ്ങള്‍ തീയറ്ററുകളില്‍ പണം വാരുമ്പോള്‍ സോഫ്റ്റ് പോണ്‍ മൂവികളോടിച്ച് പിടിച്ചുനില്‍ക്കാന്‍ നോക്കുകയാണ് ലിബര്‍ട്ടി, അക്കഥ ഇങ്ങനെ..

സിനിമകളേതാണ് ലിബര്‍ട്ടീ...

സിനിമകളേതാണ് ലിബര്‍ട്ടീ...

മലയാളത്തില്‍ ഏത് സിനിമ ഏത് തീയറ്ററില്‍ കളിക്കണം എന്ന് കുറച്ച് കാലം മുമ്പ് വരെ തീരുമാനിച്ചിരുന്ന ലിബര്‍ട്ടി ബഷീറിന്റെ തീയറ്ററുകളില്‍ ഇപ്പോള്‍ കളിക്കുന്ന സിനിമകള്‍ ഏതൊക്കെ എന്ന് നോക്കൂ. ലിബര്‍ട്ടി പാരഡൈസില്‍ സിനിമയേ ഇല്ല. ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസില്‍ പതിമൂന്നാം പക്കം പാര്‍ക്കാം എന്ന സിനിമ. ലിബര്‍ട്ടി സ്വീറ്റില്‍ റായീസ്, ലിബര്‍ട്ടി മൂവി ഹൗസില്‍ പാരെ വെള്ളയ്യ തേവ, മിനി പാരഡൈസില്‍ പൊല്ലാത്തവള്‍. - എങ്ങനെയുണ്ട്.

ചോദിച്ച് വാങ്ങിയ പണിയോ

ചോദിച്ച് വാങ്ങിയ പണിയോ

ഒരു മാസത്തിലധികമാണ് തീയറ്റര്‍ ഉടമകളുടെ സമരം മലയാള സിനിമയെ സമ്മര്‍ദത്തിലാക്കിയത്. സമരം നടത്തിയ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് പോലും എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മൈന്‍ഡ് ചെയ്തിരുന്നില്ല. അവസാനം അറ്റകൈ പ്രയോഗിച്ചാണ് ദിലീപ് ഈ സമരം പൊളിച്ച് കയ്യില്‍ കൊടുത്തത്. ഒരര്‍ഥത്തില്‍ ലിബര്‍ട്ടി ബഷീര്‍ ചോദിച്ച് വാങ്ങിയ പണി തന്നെയാണിത്.

ഫെഡറേഷന്‍ പിളര്‍ത്തി ദിലീപ്

ഫെഡറേഷന്‍ പിളര്‍ത്തി ദിലീപ്

കടുംപിടുത്തം പിടിച്ചുനിന്ന തീയറ്റര്‍ ഉടമകളെ ഒഴിവാക്കി പുതിയ തീയറ്റര്‍ സംഘടനയുണ്ടാക്കി. പേരില്‍ മാത്രമായി അവശേഷിച്ച ലിബര്‍ട്ടി ബഷീറിന്റെ സംഘടനയ്ക്കാകട്ടെ പുതിയ സിനിമകള്‍ റിലീസിന് കിട്ടിയുമില്ല. പുതിയ സംഘടന നിലവില്‍ വന്നതോടെ പഴയ സംഘടനയുടെ കീഴിലുള്ള തിയറ്ററുകള്‍ക്ക് ശരിക്കും പണികിട്ടി. ഇതാണ് ഇപ്പോള്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ അനുഭവിക്കുന്നത്.

ലിബര്‍ട്ടി ബഷീര്‍ എന്ത് ചെയ്തു

ലിബര്‍ട്ടി ബഷീര്‍ എന്ത് ചെയ്തു

തീയറ്റര്‍ ഉടമകളുടെ സമരം ഇത്ര വഷളാക്കിയത് ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വമാണ് എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. സംഘടനയുടെ തലപ്പത്ത് നിന്ന് അദ്ദേഹം രാജിവയ്ക്കണമെന്നും കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവച്ച് നിലവിലുള്ള ഭരണ സമിതി യോഗത്തില്‍ പിരിച്ചുവിടുകയും ചെയ്തതാണ്. എന്നാല്‍ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനം രാജി വച്ചിട്ടില്ലെന്നായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ വിശദീകരണം.

ചതിച്ചത് അമിതമായ ആത്മവിശ്വാസമോ

ചതിച്ചത് അമിതമായ ആത്മവിശ്വാസമോ

സ്വന്തം തീയറ്ററുകള്‍ വേണ്ടവിധം പരിപാലിക്കാതെ വെച്ചതാണ് ലിബര്‍ട്ടി ബഷീറിന് പറ്റിയതെന്ന് ചിലര്‍ പറയുന്നു. ലിബര്‍ട്ടി ബഷീറിന്റെ തന്ത്രങ്ങള്‍ കാരണം ചെറുകിട തീയറ്ററുകള്‍ക്ക് പൂട്ടിപ്പോകേണ്ടിവന്നു എന്ന് അടുത്ത പരാതി. അങ്ങനെയുള്ള ലിബര്‍ട്ടി ബഷീറിനാണ് അഞ്ച് സ്‌ക്രീനുകള്‍ ഉണ്ടായിട്ടും ഒരു റിലീസ് ചിത്രം കളിപ്പിക്കാന്‍ പറ്റാതെ വന്നത്. ഒരിടത്താകട്ടെ സിനിമ തന്നെയില്ല.

ദിലീപ് കൊടുത്ത പണി ഇങ്ങനെ

ദിലീപ് കൊടുത്ത പണി ഇങ്ങനെ

സൂപ്പര്‍താരം ദിലീപ് ലിബര്‍ട്ടി ബഷീറിന് കൊടുത്തത് മുട്ടന്‍ പണി തന്നെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ സിനിമാ പ്രേമികള്‍ പറയുന്നത്. പുതിയ തിയേറ്റര്‍ സംഘടന വന്നതോടെ ലിബര്‍ട്ടി ബഷീരിന്റെ സംഘടന പേരില്‍ മാത്രമാണ് അവശേഷിക്കുന്നത്. ബഷീറിന്റെ സംഘടനയില്‍ നിന്നും അംഗങ്ങള്‍ കൊഴിഞ്ഞുപോയി കൊണ്ടിരിക്കുകയാണ്. സിനിമാ സമരത്തിന് പിന്നാലെ വിളിച്ചുചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ 102 തിയറ്ററുടമകളാണ് പങ്കെടുത്തതെങ്കില്‍ കഴിഞ്ഞ ദിവസത്തെ യോഗത്തിനെത്തിയത് 50ല്‍ താഴെ പേര്‍ മാത്രമാണ്.

എല്ലാവരും ദിലീപിനൊപ്പം

എല്ലാവരും ദിലീപിനൊപ്പം

തീയറ്റര്‍ ഉടമകളെല്ലാം ദിലീപ് നേതൃത്വം നല്‍കുന്ന സംഘടനയിലേക്ക് കൂടിയേറി പാര്‍ത്തെന്നാണ് അറിയുന്നത്. ദിലീപ് നയിക്കുന്ന ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയ്ക്ക് നിര്‍മ്മാതാക്കളുടെ വിതരണക്കാരുടെയും പിന്തുണയുണ്ട്. ദിലീപ് നയിക്കുന്ന സംഘടനയുടെ ഭാഗമായാല്‍ മാത്രമേ പ്രധാന റിലീസുകള്‍ ലഭിക്കൂ എന്നതാണ് തീയറ്റര്‍ ഉടമകള്‍ ലിബര്‍ട്ടി ബഷീറിനെ കൈവിടാന്‍ കാരണം.

English summary
Why there is no Malayalam release movie in Liberty Basheer's theatres.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X