കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി സര്‍ക്കാറിനെ വലിച്ച് താഴെ ഇടണമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ

Google Oneindia Malayalam News

Recommended Video

cmsvideo
മോദി സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് ശിവസേന | Oneindia Malayalam

മുംബൈ: ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം വീണ്ടും സജീവ ചര്‍ച്ചാവിഷയമാകുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നടപടികള്‍ നീണ്ടുപോയാല്‍ 1992 ലേതിന് സമാനമായ പ്രക്ഷോഭം ആരംഭിക്കാന്‍ മടിക്കില്ലെന്നായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജോഷി ഇന്നലെ അഭിപ്രായപ്പെട്ടത്.

<strong>കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ജലനിരപ്പ് ഉയര്‍ന്നു, ഷട്ടറുകള്‍ ഉയര്‍ത്തി, ജാഗ്രത</strong>കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ജലനിരപ്പ് ഉയര്‍ന്നു, ഷട്ടറുകള്‍ ഉയര്‍ത്തി, ജാഗ്രത

ബിജെപിയില്‍ സമ്മര്‍ദ്ദം ചെലുത്തി രാമക്ഷേത്രനിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് ആര്‍എസ്എസ് ശ്രമം നടത്തുന്നത്. തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര നിര്‍മ്മാണം സജീവ ചര്‍ച്ചാ വിഷയമാക്കാന്‍ ആര്‍എസ്എസും ബിജെപിയും ശമ്രിക്കുന്നത്. ഇതിനിടെയാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ശിവസേന രംഗത്ത് എത്തുന്നത്.

വലിച്ച് താഴെ ഇടണം

വലിച്ച് താഴെ ഇടണം

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ട നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കില്‍ സര്‍ക്കാറിനെ വലിച്ച് താഴെ ഇടണമെന്നാണ് ആര്‍എസ്എസിനോട് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രഖ്യാപനത്തിന് പിന്നാലെ

പ്രഖ്യാപനത്തിന് പിന്നാലെ

രാമക്ഷേത്ര നിര്‍മ്മാണത്തിനായി 1992 ലേതിന് സമാനമായ പ്രക്ഷോഭം നടത്താന്‍ മടിക്കില്ലെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ശിവസേന നേതാവ് ഉദ്ദവ് താക്കറെ കേന്ദ്രസര്‍ക്കാറിനെതിരെ രംഗത്ത് എത്തിയത്.

രാമക്ഷേത്ര നിര്‍മാണം

രാമക്ഷേത്ര നിര്‍മാണം

സര്‍ക്കാര്‍ നിലനില്‍ക്കുക എന്നതിനേക്കാള്‍ രാമക്ഷേത്ര നിര്‍മാണം നടക്കണം എന്നാണ് ആര്‍എസ്എസ് നേതൃത്വം ആഗ്രഹിക്കുന്നതെങ്കില്‍ എന്തുകൊണ്ട് അവര്‍ സര്‍ക്കാറിനെ വലിച്ചു താഴെയിടുന്നില്ലെന്നും ഉദ്ദവ് താക്കറെ ചോദിച്ചു.

അവഗണിക്കുകയാണ്

അവഗണിക്കുകയാണ്

സംഘപരിവാറിന്റെ ലക്ഷ്യങ്ങളും അജണ്ടകളും മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായി അവഗണിക്കുകയാണ്. അധികാരത്തില്‍ വന്നതിന് ശേഷം രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു നടപടിയും മോദി സര്‍ക്കാര്‍ എടുത്തിട്ടില്ല.

ശിവസേന ഏറ്റെടുത്തപ്പോള്‍

ശിവസേന ഏറ്റെടുത്തപ്പോള്‍

രാമക്ഷേത്ര നിര്‍മ്മാണ വിഷയം ശിവസേന ഏറ്റെടുക്കുകയും അതിനായി പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തപ്പോള്‍ മാത്രമാണ് ആര്‍എസ്എസ് വീണ്ടും പ്രക്ഷോഭത്തിന് ഇറങ്ങുന്നതെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.

ഓര്‍ഡിനന്‍സ്

ഓര്‍ഡിനന്‍സ്

രാമക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയേക്കുമെന്ന് സൂചന ഇന്നലെ ആര്‍എസ്എസ് നല്‍കിയിരുന്നു. അയോധ്യാ വിഷയത്തിന് മുഖ്യപ്രാധാന്യം നല്‍കാത്ത സുപ്രീംകോടതി നിലപാട് തങ്ങളെ അപമാനിക്കുന്നതായാണ് ഹിന്ദുക്കള്‍ കാണുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിനായി മറ്റെല്ലാ വാതിലുകളും അടഞ്ഞാല്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നുമായിരുന്നു ഭയ്യാജി ജോഷി ആവശ്യപ്പെട്ടത്.

അമിത് ഷായുമായി ചര്‍ച്ച

അമിത് ഷായുമായി ചര്‍ച്ച

മുംബൈക്കടുത്ത് ഭായിന്ദറില്‍ ആര്‍എസ്എസ് നിര്‍വ്വാഹക സമിതി സമ്മേളനത്തിന്റെ സമാപനദിവസം പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. യോഗ വേദിയിലെത്തിയ അമിത് ഷായുമായി രാമക്ഷേത്രം അടക്കുമുള്ളവിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു ഭയ്യാജി ജോഷിയുടെ പ്രതികരണം.

കോടിക്കണക്കിന് ഇന്ത്യക്കാര്‍

കോടിക്കണക്കിന് ഇന്ത്യക്കാര്‍

വിഷയത്തില്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനല്ല ശ്രമം. ഭരണഘടനയെ ബഹുമാനിക്കുത് കൊണ്ടാണ് കാത്തിരിക്കുന്നത്. കോടിക്കണക്കിന് ഇന്ത്യക്കാരാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനായി ആഗ്രഹിക്കുന്നത്.

ഉചിതമായ തീരുമാനം എടുക്കണം

ഉചിതമായ തീരുമാനം എടുക്കണം

ജനവികാരം ഉള്‍ക്കൊണ്ട് സുപ്രീംകോടതി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. ഹൈന്ദവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കാര്യം സുപ്രീംകോടതിയുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല എന്നത് ഹിന്ദുക്കളെ സംബന്ധിച്ച് വിഷമവും വേദനയും ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂന്നുപതിറ്റാണ്ടിന്റെ പ്രായം

മൂന്നുപതിറ്റാണ്ടിന്റെ പ്രായം

രാമജന്മഭൂമി തര്‍ക്കത്തിന് മൂന്നുപതിറ്റാണ്ടിന്റെ പ്രായമുണ്ട്. വിഷം സുപ്രീംകോടതിയുടെ പരിഗണനക്ക് എത്തിയിട്ട് തന്നെ ആറുവര്‍ഷമായി. നീതിന്യായ വ്യവസ്ഥയെ ആര്‍എസ്എസ് മാനിക്കുന്നുണ്ടെന്നും ജനവികാരം കൂടി കണക്കിലെടുക്കണമെന്നും കോടതിയെ ഓര്‍മ്മപ്പെടുത്തുകയാണെന്നും ഭയ്യാജി ജോഷി കൂട്ടിച്ചേര്‍ത്തു.

<strong>അഞ്ച് മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ബിജെപിയും</strong>അഞ്ച് മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ബിജെപിയും

English summary
why not topple govt if agitation needed for ram temple uddhav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X