കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുര്യനെ വെട്ടിയത് ഉമ്മൻ ചാണ്ടി തന്നെ; കലിപ്പടക്കി ഒതുക്കി... ഗ്രൂപ്പുകളിക്കപ്പുറം ഉള്ള പകതീര്‍ത്തു?

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തനിക്ക് രാജ്യസഭ സീറ്റ് നിഷേധിക്കാനും ഒടുവില്‍ സീറ്റ് കേരള കോണ്‍ഗ്രസ്സിന് നല്‍കാനും ഉള്ള തീരുമാനത്തിന് പിറകില്‍ ഉമ്മന്‍ ചാണ്ടിയാണെന്നാണ് പിജെ കുര്യന്റെ ആരോപണം. ഒരുപരിധിവരെ ഈ ആരോപണം ശരി വയ്ക്കുകയാണ് ഉമ്മന്‍ ചാണ്ടിയും.

വ്യക്തിപരമായ താത്പര്യങ്ങളുടെ പുറത്താണ് ഉമ്മന്‍ ചാണ്ടി തനിക്കെതിരെ നീങ്ങിയത് എന്നാണ് കുര്യന്റെ ആരോപണം. 2012 ലും തന്നെ വെട്ടാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നു എന്നും കുര്യന്‍ ആരോപിക്കുന്നുണ്ട്.

കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് കളിക്കും അപ്പുറം ആണ് ഉമ്മന്‍ ചാണ്ടിക്ക് കുര്യനോടുള്ള വിരോധം എന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യക്തിപരമായി തന്നെ ലക്ഷ്യമിട്ടു എന്ന കുര്യന്റെ വെളിപ്പെടുത്തലുകള്‍ തന്നെ അതിന് സാക്ഷ്യമാണ്. എന്താണ് കുര്യനോട് ഉമ്മന്‍ ചാണ്ടിക്ക് ഇത്രയും വിരോധം?

ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല

2012 ലും തന്റെ രാജ്യസഭ സീറ്റ് നഷ്ടപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നു എന്നാണ് പിജെ കുര്യന്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി തന്നെ ഇക്കാര്യം മറ്റൊരു വിധത്തില്‍ സ്ഥിരീകരിക്കുന്നും ഉണ്ട്. മലബാറില്‍ നിന്നുള്ള ഒരു പ്രതിനിധിയ്ക്ക് വേണ്ടിയാണ് അന്ന് അത്തരത്തില്‍ ആവശ്യപ്പെട്ടത് എന്നാണ് വിശദീകരണം. ഇക്കാര്യം പിജെ കുര്യനോട് തന്നെ പറഞ്ഞിരുന്നുവത്രെ.

അന്ന് രക്ഷിക്കാന്‍

അന്ന് രക്ഷിക്കാന്‍

എന്നാല്‍ അന്ന് കുര്യനെ സംരക്ഷിക്കാന്‍ എകെ ആന്റണിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്നു. പിജെ കുര്യന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞതും. അങ്ങനെയെങ്കില്‍ ഇത്തവണ കുര്യനെ സംരക്ഷിക്കാന്‍ അവര്‍ രണ്ട് പേരും ഉണ്ടായിരുന്നില്ല എന്നത് കൂടിയാണ് ഇത് വ്യക്തമാക്കുന്നത്.

എന്‍എസ്എസ് ബാന്ധവം

എന്‍എസ്എസ് ബാന്ധവം

പിജെ കുര്യന് എന്നും തുണയായിട്ടുള്ളത് എന്‍എസ്എസ് ബാന്ധവം ആണ്. സൂര്യനെല്ലി കേസ് ഉള്‍പ്പെടെ അക്കാര്യങ്ങള്‍ പൊതു സമൂഹം പലതവണ ചര്‍ച്ച ചെയ്തിട്ടുള്ളതും ആണ്. അത് തന്നെയാണ് ഉമ്മന്‍ ചാണ്ടിക്ക് കുര്യനോടുള്ള വിരോധത്തിന്റെ കാരണം എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

താക്കോല്‍ സ്ഥാനത്തിന് പിന്നില്‍

താക്കോല്‍ സ്ഥാനത്തിന് പിന്നില്‍

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടിക്ക് ഏറ്റവും അധികം തലവേദനയുണ്ടാക്കിയത് എന്‍എസ്എസ് ആയിരുന്നു. അതിന് പിന്നില്‍ പിജെ കുര്യന്റെ ബുദ്ധിയാണെന്നാണ് ആരോപണം. താക്കോല്‍ സ്ഥാനത്തിന് വേണ്ടി എന്‍എന്‍എസ് വാശിപിടിക്കാന്‍ കാരണക്കാരന്‍ പിജെ കുര്യന്‍ ആണന്നും ആരോപണം ഉണ്ട്.

ചെന്നിത്തല വന്നപ്പോള്‍

ചെന്നിത്തല വന്നപ്പോള്‍

എന്‍എസ്എസിന്റെ വാശിയെ തുടര്‍ന്നാണ് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷന്‍ ആകുന്നത്. തുടര്‍ന്ന് മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനത്തിന് വേണ്ടി ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടിക്ക് ആഭ്യന്തര മന്ത്രിയാക്കേണ്ടിയും വന്നു. വിശ്വസ്തനായ തിരുവഞ്ചൂരിനെ മാറ്റിയിട്ടായിരുന്നു ചെന്നിത്തലക്ക് ആഭ്യന്തര മന്ത്രിസ്ഥാനം നല്‍കേണ്ടി വന്നത്.

സുധീരന് പിന്നിലും?

സുധീരന് പിന്നിലും?

രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് വിഎം സുധീരന്‍ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഉമ്മന്‍ ചാണ്ടിയുടെ താത്പര്യത്തിന് വിരുദ്ധമായിട്ടായിരുന്നു ആ നീക്കവും. അതിന് പിന്നിലും പിജെ കുര്യന്റെ ഇടപെടല്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അവസരം കിട്ടിയപ്പോള്‍ തിരിച്ചടിച്ചു

അവസരം കിട്ടിയപ്പോള്‍ തിരിച്ചടിച്ചു

സത്യത്തില്‍ ഒരു അവസരത്തിന് വേണ്ടി ഉമ്മന്‍ ചാണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് തന്നെ പറയേണ്ടി വരും. ഉമ്മന്‍ ചാണ്ടി രാഷ്ട്രീയത്തില്‍ വരുന്ന കാലം മുതലേ മുതിര്‍ന്ന നേതാവാണ് പിജെ കുര്യന്‍. എന്നാല്‍ ഇപ്പോള്‍ അവസരം തട്ടിത്തെറിപ്പിച്ചതോടെ കുര്യന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതായിരിക്കുകയാണ്.

ആര്‍ക്കും കിട്ടാതാക്കി

ആര്‍ക്കും കിട്ടാതാക്കി

പിജെ കുര്യന് നല്‍കാതെ പാര്‍ട്ടിയിലെ തന്നെ മറ്റാര്‍ക്കെങ്കിലും രാജ്യസഭ സീറ്റ് നല്‍കുക എന്നത് പ്രായോഗികമായി ഒരു കാര്യം ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയത് എന്നാണ് കുര്യന്റെ ആരോപണം. എന്നാല്‍ ഈ നീക്കത്തില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം രമേശ് ചെന്നിത്തലയും എംഎം ഹസ്സനും ഉണ്ടായിരുന്നു എന്നത് കൂടി ശ്രദ്ധേയമാണ്.

ഞെട്ടിക്കുന്ന വാർത്ത! കെപിസിസി പ്രസിഡന്റ് പദവി കോൺഗ്രസ്സിന് തന്നെ!!! യൂത്തൻമാർക്ക് അടപടലം ട്രോൾ!!!ഞെട്ടിക്കുന്ന വാർത്ത! കെപിസിസി പ്രസിഡന്റ് പദവി കോൺഗ്രസ്സിന് തന്നെ!!! യൂത്തൻമാർക്ക് അടപടലം ട്രോൾ!!!

മമ്മൂട്ടിക്ക് ഇത്തവണയും നറുക്കില്ല!!! ഒച്ചയുംവിളിയും ഇല്ലാതെ സിപിഎമ്മിന് രാജ്യസഭ സ്ഥാനാർത്ഥി; എളമരംമമ്മൂട്ടിക്ക് ഇത്തവണയും നറുക്കില്ല!!! ഒച്ചയുംവിളിയും ഇല്ലാതെ സിപിഎമ്മിന് രാജ്യസഭ സ്ഥാനാർത്ഥി; എളമരം

English summary
Why Oommen Chandy took stand against PJ Kurien on Rajya Sabha seat issue?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X