'യുഡിഎഫ് ബൂത്ത് ഏജന്റുമാരെ സിപിഎമ്മുകാര്‍ പുറത്താക്കി; വോട്ടര്‍പട്ടിക നശിപ്പിച്ചു'- വെളിപ്പെടുത്തല്‍
കണ്ണൂര്‍: കള്ളവോട്ട് വിവാദമുണ്ടായ കണ്ണൂരിലെ പിലാത്തറ സ്കൂളില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്ന് ആരോപണം. യുഡിഎഫ് ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തി പുറത്താക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. യുഡിഎഫ് പോളിങ് ബൂത്ത് ഏജന്റായിരുന്ന രാമചന്ദ്രനാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. കഴിഞ്ഞദിവസം കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ കള്ളവോട്ട് രേഖപ്പെടുത്തുമ്പോള്‍ എന്തുകൊണ്ട് മറ്റു പാര്‍ട്ടികളുടെ ഏജന്റുമാര്‍ തടഞ്ഞില്ല എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ചോദിക്കുന്നത്. അതിനിടെ കള്ളവോട്ടല്ല ഓപ്പണ്‍ വോട്ട് രേഖപ്പെടുത്തുന്ന വീഡിയോ ആണ് പുറത്തുവന്നതെന്ന സിപിഎം വാദവും പൊളിയുമെന്നാണ് വിവരം. വിശദമായ വിവരങ്ങള്‍ ഇങ്ങനെ....

ഭീഷണിപ്പെടുത്തി പുറത്താക്കി
ബൂത്തുകളില്‍ യുഡിഎഫ് ഏജന്റുമാരെ ഇടതു പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പുറത്താക്കിയെന്ന് രാമചന്ദ്രന് പറയുന്നു. വോട്ടര്‍ പട്ടിക കീറിക്കളയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഇദ്ദേഹം പറഞ്ഞു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍മാരോട് തേടിയിട്ടുണ്ട്.

പിലാത്തറ യുപി സ്കൂള്‍
പിലാത്തറ യുപി സ്കൂളിലെ ബൂത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് പുറത്തുവിട്ടത്. പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ കള്ളവോട്ട് ചെയ്തെന്നാണ് ആരോപണം. എന്നാല്‍ കള്ളവോട്ടല്ല, ഓപ്പണ്‍ വോട്ട് ചെയ്യുന്നതാണ് കാണുന്നതെന്ന് സിപിഎം വാദിക്കുന്നു.

രണ്ടുപേരെ തടഞ്ഞതോടെ
17ാം ബൂത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമമുണ്ടായി. കള്ളവോട്ട് ചെയ്യാനെത്തിയ രണ്ടുപേരെ തടഞ്ഞതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകോപിതരായി. വോട്ടര്‍ പട്ടിക കീറി എറിഞ്ഞു. ബൂത്തില്‍ ഇരിക്കാന്‍ അനുവദിച്ചില്ലെന്നും യുഡിഎഫ് ബൂത്ത് ഏജന്റ് പറഞ്ഞു.

പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ല
വിഷയം പ്രിസൈഡിങ് ഓഫീസറോട് പരാതിപ്പെട്ടു. എന്നാല്‍ ഞാനെന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം തിരിച്ചുചോദിക്കുകയായിരുന്നുവത്രെ. ഇതേ കാര്യം പോലീസിനോടും പറഞ്ഞുവെന്നും ബൂത്ത് ഏജന്റ് പറഞ്ഞു. പരാതിപ്പെട്ടിട്ട് കാര്യമില്ലാത്തതിനാലാണ് ദൃശ്യങ്ങള്‍ പുറത്തുവിടുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.

എന്തുകൊണ്ട് തടഞ്ഞില്ല
കള്ളവോട്ട് ചെയ്ത കാര്യം മനസിലായെങ്കില്‍ എന്തുകൊണ്ട് മറ്റ് പാര്‍ട്ടികളുടെ ഏജന്റുമാര്‍ അത് എതിര്‍ത്തില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ ചോദിച്ചു. ഇത് പ്രധാനമായ ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്നും മീണ പറഞ്ഞു.

വിശദമായ റിപ്പോര്‍ട്ട് തേടി
വിശദമായ റിപ്പോര്‍ട്ട് കിട്ടിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. റീ പോളിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷനാണ് എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട കണ്ണൂര്‍, കാസര്‍ഗോഡ് കളക്ടര്‍മാരോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തേടിയിരുന്നു.

വീഡിയോ വ്യാജമല്ലെന്ന് വിവരം
കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ട കള്ളവോട്ട് വീഡിയോ വ്യാജമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും. ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വെബ് കാസ്റ്റിങ് ചുമതലയുള്ള ഉദ്യോഗസ്ഥരാണ് കളക്ടറെ അറിയിച്ചത്.

കാസര്‍ഗോഡ് മണ്ഡലത്തില്‍
കാസര്‍ഗോഡ് മണ്ഡലത്തില്‍പ്പെടുന്ന കണ്ണൂര്‍ പിലാത്തറ സ്കൂളിലെ ബൂത്തുകളില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് കഴിഞ്ഞദിവസംപുറത്തുവന്ന വീഡിയോയില്‍ വ്യക്തമായത്. 17, 18, 19 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചിരുന്നു.

വാദം പൊളിയുമോ
കള്ളവോട്ട് അല്ല ഓപ്പണ്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളതെന്ന് സിപിഎം വാദിക്കുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ ഓപ്പണ്‍ വോട്ട് ചെയ്യുന്ന രീതിയല്ല കാണുന്നത്. ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന് വരി നില്‍ക്കേണ്ടതില്ല. പക്ഷേ വീഡിയോയില്‍ കള്ളവോട്ട് ചെയ്തുവെന്ന് കാണിക്കുന്നവര്‍ വരി നിന്നാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നത്.

യഥാര്‍ഥ വോട്ടറെ കാണാനില്ല
ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന് യഥാര്‍ഥ വോട്ടര്‍ കൂടെ വേണം. എന്നാല്‍ അങ്ങനെ ഒരാളെ ദൃശ്യങ്ങളില്‍ കാണുന്നില്ല. ഇനി കളക്ടര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടാണ് സംഭവത്തില്‍ പ്രധാനം. വോട്ടറുടെയും സഹായിയുടേയും പേരുകള്‍ രേഖപ്പെടുത്തിയ ഓപ്പണ്‍ വോട്ട് രജിസ്റ്റര്‍ പരിശോധിച്ചാണ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ ഉടന്‍ സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

കോണ്‍ഗ്രസ് ശക്തമായ നീക്കത്തിന്
മുഴുവന്‍ ബൂത്തുകളിലെയും കള്ളവോട്ട് വിവരങ്ങള്‍ പുറത്തുവിടാനാണ് കോണ്‍ഗ്രസ് തീരുമാനം. എല്ലാ ബൂത്തുകളിലെയും ദൃശ്യങ്ങള്‍ ആവശ്യപ്പെടും. ഇതിന് വേണ്ടി കോടതിയെ സമീപിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. കള്ളവോട്ട് തടയുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ജാഗ്രത കുറവുണ്ടായി എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ്












Click it and Unblock the Notifications