കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടുകിടാ വിറപ്പിച്ച പിടി സെവന്റെ മുഖം കറുത്തതുണി കൊണ്ട് മൂടാൻ കാരണം?

Google Oneindia Malayalam News

പാലക്കാട് : ധോണിയിലെ നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ പിടി സെവൻ എന്ന കാട്ടുകൊമ്പനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. മയക്കുവെടി വെച്ചാണ് ആനയെ പിടികൂടിയത്. സംഭവത്തിന്റെ വീഡിയോയും ഫോട്ടോസുമൊക്കെ സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു.

അതിൽ എല്ലാവരും ശ്രദ്ധിച്ച ഒരു കാര്യമായിരുന്നു ആനയുടെ മുഖം കറുത്ത തുണി കൊണ്ടു മുഖം മൂടിയത്. പൊലീസ് പിടികൂടുന്ന പ്രതികൾക്ക് നമ്മൾ കറുത്തതുണി കൊണ്ട് മുഖം മൂടുന്നത് കണ്ടുകാണും ..പക്ഷേ എന്തിനാണ് ആനയെ ഇങ്ങനെ മുഖംമൂടുന്നത് എന്നല്ലേ സംശയം. അതിന്റെ കാരണം അറിയാം

 കണ്ണുമറയ്ക്കുന്നത് എന്തിനാണ്?

കണ്ണുമറയ്ക്കുന്നത് എന്തിനാണ്?

മയക്കുവെടിയേറ്റ ആനയുടെ മുഖത്തു കണ്ണു മറയത്തക്കവിധത്തിൽ ആയിരുന്നു കറുത്ത തുണി കെട്ടിയത്. ഇത് ആനയുടെ സുരക്ഷ മുൻനിർത്തിയാണ്. പുറമേ നിന്നുള്ള കാഴ്ചകൾ, ചലനങ്ങൾ എന്നിവ മൂലം ആന അസ്വസ്ഥനാകാതിരിക്കാനാണ് മുഖത്ത് കറുത്തതുണി കൊണ്ട് മറച്ചത്. ശരീരത്തിലുള്ള ലഹരിമരുന്നിന്റെ ഡോസ് കുറയാതിരിക്കാനും ഇതു സഹായിക്കും. ആനയ്ക്കു തളർച്ച ഉണ്ടാകാതിരിക്കാനും തണുക്കുന്നതിനും വേണ്ടിയാണ് ഇടയ്ക്കിടെ വെള്ളമൊഴിച്ചു നനയ്ക്കുന്നത്.

കണ്ണീര്‍കുടിച്ച നാളുകള്‍ ഇനി പഴങ്കത; ക്രിസ്മസ് ബംബറില്‍ അഖിലേഷിനെ കാത്തിരുന്നത് ഒരുകോടികണ്ണീര്‍കുടിച്ച നാളുകള്‍ ഇനി പഴങ്കത; ക്രിസ്മസ് ബംബറില്‍ അഖിലേഷിനെ കാത്തിരുന്നത് ഒരുകോടി

തോക്കിൽ ഉണ്ടയല്ല..

തോക്കിൽ ഉണ്ടയല്ല..

അതുപോലെ തന്നെ മറ്റൊരു കാര്യമാണ് ആനയെ മയക്കുവെടി വയ്ക്കുന്ന തോക്കിൽ സാധാരണ തോക്ക് പോലെ ഉണ്ടയല്ല ഇടുന്നത്. മരുന്നു നിറച്ച സിറിഞ്ച് ദൂരെ നിന്ന് ആനയുടെ ശരീരത്തിലേക്കു തറയ്ക്കുന്നതിനു വേണ്ടിയുള്ള ഉപകരണം മാത്രമാണ് ഇവിടെ തോക്ക്. ഓരോ ആനയെയും കണ്ടുമനസ്സിലാക്കിയാണു മരുന്നിന്റെ അളവു തീരുമാനിക്കുന്നത്. അളവിൽ തെറ്റുവന്നാൽ ചത്തുപോകാനും സാധ്യതയുണ്ട്. 30-50 മീറ്ററാണു മയക്കുവെടി വയ്ക്കാവുന്ന പരിധി.

ധോണിയിലെ ധോണി...

ധോണിയിലെ ധോണി...

അതേസമയം, മയക്കുവെടിവെച്ച് പിടികൂടിയ പിടിF സെവന്റെ പേര് മാറ്റിയിട്ടുണ്ട്. ധോണി എന്നാണ് പേര്. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനാണ് പേരിട്ടത്. 72 അംഗ ദൗത്യസംഘം കഴിഞ്ഞ ദിവസം രാവിലെ ഏഴ് മൂന്നിന് ആയിരുന്നു കൊമ്പന് മയക്കുവെടിവെച്ചത്. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിൽ എത്തിച്ചത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറും അമ്പത് മീറ്റർ അകലെ നിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി വെയ്ക്കുകകയായിരുന്നു.

ആശ്വാസം..

ആശ്വാസം..


നാല് വർഷമായി തങ്ങളെ ഇങ്ങനെ മുൾമുനയിൽ നിർത്തിയ കൊമ്പനെ പിടികൂടിയ ആശ്വാസം ധോണിയിലെ ആളുകൾക്ക് ഉണ്ട്. സമാധാനത്തോടെ ഈ പ്രദേശക്കാർ ശ്വാസമെടുത്തിട്ട് തന്നെ കാലങ്ങളായി. ഇനി ഭയമില്ലാതെ ഈ പ്രദേശവാസികൾക്ക് പുറത്തിറങ്ങാം
ധോണിയെ പേടിക്കേണ്ടല്ലോ

English summary
Why palakkad tusker seven's face was covered with black clothes, Here is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X