ജോര്‍ജ്ജാണ് ജോര്‍ജ്ജേ താരം, കൃത്യസമയത്ത് ജോര്‍ജ്ജ് രാജിവച്ചത് മാണിയ്ക്കുള്ള അപ്രതീക്ഷിത പണി തന്നെ
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസും ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയമാണ്. ബാര്‍ കോഴയില്‍ ഹൈക്കോടതി വിധിയും കെഎം മാണിയ്ക്ക് എതിരായതോടെ രാജി ആവശ്യം പൂര്‍വ്വാധികം ശക്തിപ്പെട്ടു. മാണിയെ ഏറെ പ്രതിസന്ധിയില്‍ ആക്കിയിട്ടുള്ള നേതാവാണ് പിസി ജോര്‍ജ്ജ്. ജോര്‍ജ്ജിന്‍റെ പരാമര്‍ശങ്ങളെല്ലാം അനവസരത്തിലുള്ളതാണെന്ന് പറഞ്ഞ് നേതൃത്വം പല തവണ തള്ളിയിരുന്നു.
ജോര്‍ജ്ജ് നടത്തുന്ന പരാമര്‍ശങ്ങള്‍ യുഡിഎഫിനെ അത്രത്തോളം വെള്ളം കുടിപ്പിച്ചരുന്നു. അവസരത്തിനൊത്ത് ജോര്‍ജ്ജ് എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് ഇനി സ്വന്തം പാര്‍ട്ടിക്കാര്‍ പോലും ചോദിയ്ക്കില്ല. കാരണം ജോര്‍ജ്ജ് ഇതാ രാജി പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. പലതവണ പ്രഖ്യാപനങ്ങളൊക്കെ നടത്തിയിട്ടുള്ളയാളാണെങ്കിലും ഇത്തവണത്തേത് വെറുതെയായില്ല. ഇതൊക്കെയാകുമോ മാണി പറഞ്ഞ ആ ഗൂഢാലോചന?

ജോര്‍ജ്ജേ...
പിസി ജോര്‍ജ്ജ് ഉള്‍പ്പടെ ഒന്‍പത് എംഎല്‍എമാരാണ് കേരള കോണ്‍ഗ്രസ് (എം) ന് ഉണ്ടായിരുന്നത്. ജോര്‍ജ്ജ് പോയതോടെ ഇത് എട്ട് എംഎല്‍എ മാരിലേയ്ക്ക് ചുരുങ്ങി. നിലവില്‍ മാണിയ്‌ക്കൊപ്പം നില്‍ക്കുന്ന എംഎല്‍എ മാരുടെ എണ്ണം വെറും അഞ്ച് മാത്രമാണ്.

മാതൃകയാവട്ടേ
തന്റെ രാജിയെങ്കിലും കെഎം മാണി മാതൃകയാക്കട്ടേ എന്നായിരുന്നു ജോര്‍ജ്ജിന്റെ പ്രതികരണം

രാജി പ്രഖ്യാപനം
എംഎല്‍എ സ്ഥാനം രാജിവച്ച കാര്യം കോട്ടയം പ്രസ്‌കഌബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ജോര്‍ജ്ജ് അറിയിച്ചത്. 12 ാം തായിത് രാവിലെ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കുമെന്നും ജോര്‍ജ്ജ് പറഞ്ഞു.

സമ്മര്‍ദ്ദം
നിലവിലെ സാഹചര്യത്തില്‍ മാണിയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഏറുമെന്ന കാര്യം ഉറപ്പാണല്ലോ

തന്ത്രം
ജോര്‍ജ്ജിന് വ്യക്തമായ സ്വാധീനമുള്ള ഘടക കക്ഷികള്‍ യുഡിഎഫിനുള്ളില്‍ തന്നെയുണ്ട്. തന്നെ പുകച്ച് പുറത്ത് ചാടിച്ച മാണിയ്‌ക്കെതിരെ ഒരു ആയുധം പ്രയോഗിയ്ക്കാന്‍ ജോര്‍ജ്ജിന് ലഭിയ്ക്കുന്ന ഏറ്റവും നല്ല അവസരവും ഇത് തന്നെ.












Click it and Unblock the Notifications