കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിനെ കല്ലെറിയുന്നവര്‍ മമ്മൂട്ടിയെ കാണുന്നില്ലേ.. അതോ കണ്ടിട്ടും കാണാത്ത പോലെ നടിക്കുന്നതോ?

  • By Kishor
Google Oneindia Malayalam News

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലാത്ത നടനാണ് മോഹന്‍ലാല്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നു എന്നൊക്കെ റൂമര്‍ കേട്ടിരുന്നു. എന്‍ എസ് എസുമായി മോഹന്‍ലാല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ഇത് മാത്രമല്ല പിണറായി വിജയനെ പിന്തുണച്ച് മോഹന്‍ലാല്‍ സംസാരിച്ചിട്ടുണ്ട്. ബി ജെ പിക്ക് വേണ്ടി അത്ര പോലും മോഹന്‍ലാല്‍ ചെയ്തിട്ടില്ല.

Read Also: മോഹന്‍ലാലിന്റെ മുടി, തടി, സ്ത്രീവിഷയങ്ങളിലെ താല്‍പര്യം.. മലയാളികള്‍ക്ക് മോഹന്‍ലാലിനെ കുറിച്ച് അറിയേണ്ടത് ഇതൊക്കെയാണ്!

എന്നാലും മോഹന്‍ലാലിനോട് ദേഷ്യം തോന്നുമ്പോള്‍ ആളുകള്‍ ആദ്യം വിളിക്കുന്നത് സംഘി എന്നാണ്. ആളുകള്‍ എന്ന് പറഞ്ഞുകൂട. രാഷ്ട്രീയം തലയ്ക്ക് പിടിച്ച സഖാക്കള്‍ എന്ന് തന്നെ പറയണം. എന്നാലോ രാഷ്ട്രീയ പാര്‍ട്ടിയോട് വ്യക്തമായ ആഭിമുഖ്യം കാണിക്കുകയും ഇടത് പക്ഷ സഹയാത്രികന്‍ എന്ന് പേര് കേള്‍പ്പിക്കുകയും ചെയ്ത മമ്മൂട്ടിക്ക് ഈ വിധ ബാധ്യതകളും ലേബലുകളും ഒന്നുമില്ല. എന്താല്ലേ....

താരങ്ങളുടെ രാഷ്ട്രീയം

താരങ്ങളുടെ രാഷ്ട്രീയം

മലയാള സിനിമയില്‍ സ്വന്തം രാഷ്ട്രീയം തുറന്നുപറഞ്ഞിട്ടുളള താരങ്ങള്‍ കുറവാണ്. പ്രത്യേകിച്ച് സൂപ്പര്‍ താരങ്ങള്‍. ചങ്ങനാശേരിയില്‍ എന്‍ എസ് എസ് പിന്തുണയോടെ കോണ്‍ഗ്രസ് മോഹന്‍ലാലിനെ മത്സരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

സുരേഷ് ഗോപിക്ക് സംഭവിച്ചത്

സുരേഷ് ഗോപിക്ക് സംഭവിച്ചത്

അന്ന് സുരേഷ് ഗോപിയും കോണ്‍ഗ്രസ് പാളയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. കെ കരുണാകരന്റെ വലിയ ആരാധനായിരുന്ന സുരേഷ് ഗോപി കറങ്ങിത്തിരിഞ്ഞ് എത്തിയത് ബി ജെ പി ക്യാംപില്‍. വൈകാതെ എം പി സ്ഥാനവും കിട്ടി, ബി ജെ പി അംഗത്വവും എടുത്തു.

മമ്മൂട്ടിക്കുമുണ്ടോ രാഷ്ട്രീയം

മമ്മൂട്ടിക്കുമുണ്ടോ രാഷ്ട്രീയം

കൈരളി, പീപ്പിള്‍, വി എന്നീ ചാനലുകളെ നിയന്ത്രിക്കുന്ന മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതല്‍ ചെയര്‍മാനാണ് മമ്മൂട്ടി. മലയാളത്തിലെ പ്രമുഖ സൂപ്പര്‍സ്റ്റാറാണ് മമ്മൂട്ടി. അതായത്, മമ്മൂട്ടിയ്ക്ക് ഇടതു രാഷ്ട്രീയം ആവാം - സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം ഇപ്പോള്‍ ഇങ്ങനെയാണ്.

പറയാനും പറയാതിരിക്കാനും

പറയാനും പറയാതിരിക്കാനും

മോഹന്‍ലാല്‍ അഭിപ്രായം പറഞ്ഞേ എന്ന് കരഞ്ഞുവിളിക്കുന്നവര്‍ എന്ത് കൊണ്ട് മമ്മൂട്ടി ഇക്കാര്യത്തില്‍ അഭിപ്രായം പറയാത്തത് എന്തേ എന്നാണ് ചോദ്യം ഉയരുന്നത്. അഭിപ്രായം പറയാതെ വാമൂടിയിരിക്കാന്‍ അദ്ദേഹത്തിനു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മറ്റാര്‍ക്കും ഈ സ്വാതന്ത്ര്യം നമ്മള്‍ അനുവദിക്കില്ല എന്ന് മാത്രം.

മോഹന്‍ലാല്‍ മിണ്ടരുത്

മോഹന്‍ലാല്‍ മിണ്ടരുത്

രാജ്യപുരോഗതിക്ക് വേണ്ടിയുളള നീക്കമെന്ന നിലയില്‍ നോട്ടുപിന്‍വലിക്കലിനെ പിന്തുണച്ച മോഹന്‍ലാലിനെ പക്ഷേ ആളുകള്‍ സംഘിയാക്കിക്കഴിഞ്ഞു. ഇതെന്ത് ലോജിക്കാണ് എന്നാണ് ആളുകള്‍ക്ക് അറിയേണ്ടത്.

English summary
Why people label MOhanlal as Sangi. Mohanlal never support RSS political ideology.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X