കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്റെ ഇരട്ടച്ചങ്കിന് അന്‍വറിനെ ഇത്രയ്ക്ക് പേടിയോ? അന്‍വറിന് വേണ്ടി പിണറായി മറച്ചത്....

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം/നിലമ്പൂര്‍: നിലമ്പൂരില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്രനായി പിവി അന്‍വര്‍ മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. എങ്കിലും പതിറ്റാണ്ടുകള്‍ക്ക് ശേഷം നിലമ്പൂര്‍ തിരിച്ച് പിടിക്കാന്‍ സിപിഎമ്മിന് സാധിച്ചു.

ആ നന്ദിയാണോ ഇപ്പോള്‍ സിപിഎമ്മും മുഖ്യമന്ത്രിയും പിവി അന്‍വറിനോട് കാണിക്കുന്നത് എന്ന് ആര്‍ക്കും സംശയം തോന്നും. അന്‍വര്‍ നടത്തിയ നിയമലംഘനങ്ങളെ അത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.

അന്‍വറിന് വേണ്ടി മുഖ്യമന്ത്രി മറച്ചുവച്ചത് 10 നിയമ ലംഘനങ്ങള്‍ ആണ് എന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പിണറായി വിജയന് പിവി അന്‍വറിനെ അത്രയ്ക്കങ്ങ് ഭയമാണോ?

കക്കാടംപൊയിലിലെ പാര്‍ക്ക്

കക്കാടംപൊയിലിലെ പാര്‍ക്ക്

കക്കാടംപൊയിലില്‍ അന്‍വറിന്റെ പിവിആര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ നേതൃത്വത്തിലാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചത്. ഇതാണിപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

അനുമതി കിട്ടും മുമ്പേ...

അനുമതി കിട്ടും മുമ്പേ...

പഞ്ചായത്തിന്റെ അനുമതി കിട്ടും മുമ്പ് തന്നെ പാര്‍ക്കിന്റെ നിര്‍മാണ ജോലികള്‍ തുടങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യത്തെ നിയമ ലംഘനം ഇങ്ങനെ...

ടിക്കറ്റ് വില്‍പന

ടിക്കറ്റ് വില്‍പന

അനുമതിയില്ലാതെ നിര്‍മാണം തുടങ്ങി എന്ന് മാത്രമല്ല, പാര്‍ക്ക് പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോഴും നിയമ ലംഘനം തുടര്‍ന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ ആയിരുന്നു ടിക്കറ്റ് വില്‍പന നടത്തിയത്. പിന്നീട് ഇതില്‍ പിഴയടച്ച് രക്ഷപ്പെടുകയായിരുന്നു.

താത്കാലിക എന്‍ഒസി

താത്കാലിക എന്‍ഒസി

താത്കാലിക കെട്ടിട നിര്‍മാണത്തിനായിരുന്നു അഗ്നിശമന സേനയുടെ സമ്മതിപത്രം ലഭിച്ചത്. എന്നാല്‍ ഇതുവച്ചാണ് പാര്‍ക്കിലെ മുഴുവന്‍ നിര്‍മാണം പ്രവര്‍ത്തനങ്ങളും നടത്തിയത്.

എന്നാലും കിട്ടി നമ്പര്‍

എന്നാലും കിട്ടി നമ്പര്‍

പഞ്ചായത്തില്‍ നിന്ന് ഒരു കെട്ടിട നമ്പര്‍ കിട്ടണം എങ്കില്‍ എത്ര കഷ്ടപ്പെടണം എന്ന് നാട്ടുകാര്‍ക്കറിയാം. അപ്പോഴാണ് അനുമതിയില്ലാതെ നിര്‍മിച്ച പാര്‍ക്കിലെ കെട്ടിടങ്ങള്‍ക്കെല്ലാം തന്നെ പഞ്ചായത്ത് കെട്ടിട നമ്പര്‍ അനുവദിച്ചത്.

മലകള്‍ ഇടിച്ചു നിരത്തി

മലകള്‍ ഇടിച്ചു നിരത്തി

രണ്ട് മലകള്‍ ഇടിച്ചു നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചത് എന്നാണ് ആരോപണം. ഇതിന് ജിയോളജി വകുപ്പിന്റെ അനുമതിയും ലഭിച്ചിരുന്നില്ലത്രെ.

ക്രിമിനല്‍ കുറ്റം

ക്രിമിനല്‍ കുറ്റം

പുഴയില്‍ ചെക്ക് ഡാം നിര്‍മിച്ചാണ് പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത്. ഇത് ക്രിമിനല്‍ കുറ്റമാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടിവെള്ളത്തെ പോലും ബാധിക്കുന്ന കാര്യം. ഇക്കാര്യത്തില്‍ വനംവകുപ്പിന്റെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില

സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില

പാര്‍ക്കിലെ റസ്റ്റോറന്റ് നിര്‍മാണത്തിന് ജില്ലാ കളക്ടര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും അവഗണിച്ച് റസ്‌റ്റോറന്റ് നിര്‍മാണവും നടത്തി.

റോപ്പ് വേ

റോപ്പ് വേ

പാര്‍ക്കിനോടനുബന്ധിച്ച് റോപ്പ് വേയും നിര്‍മിച്ചിട്ടുണ്ട്. ഇതിനും മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടുണ്ടായിരുന്നില്ല.

ടൗണ്‍ പ്ലാനറുടെ അനുമതി

ടൗണ്‍ പ്ലാനറുടെ അനുമതി

പാര്‍ക്ക് നിര്‍മാണത്തിന് ടൗണ്‍ പ്ലാനറുടെ അനുമതി അത്യാവശ്യമാണ്. എന്നാല്‍ ഇതൊന്നും ചെയ്യാതെ ആണ് കോടികള്‍ മുടക്കി പാര്‍ക്ക് കെട്ടിപ്പൊക്കിയത്.

മലിനീകരണം

മലിനീകരണം

വാട്ടര്‍ തീം പാര്‍ക്ക് ആണ്. അതും പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലത്ത്. എന്നാല്‍ മലിനീകരണ നിയന്ത്രണത്തിന് അവശ്യമായ സംവിധാനങ്ങളും ഇവിടെ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തിനാണ് ഭയക്കുന്നത്

എന്തിനാണ് ഭയക്കുന്നത്

അന്‍വറിനെതിരെ ഇത്രയേറെ തെളിവുകള്‍ കിട്ടിയിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാന്‍ എന്തിനാണ് ഭയക്കുന്നത് എന്നത് വളരെ നിര്‍ണായകമായ ചോദ്യമാണ്. ഒന്നും അറിഞ്ഞിരുന്നില്ലെന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല.

എല്ലാത്തിനും പിന്നില്‍

എല്ലാത്തിനും പിന്നില്‍

എന്നാല്‍ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആര്യാടന്‍ മുഹമ്മദിന്റെ ബിനാമി ആണ് എന്നാണ് പിവി അന്‍വറിന്റെ ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ ആയിരുന്നു നിലമ്പൂരില്‍ അന്‍വര്‍ പരാജയപ്പെടുത്തിയത്.

English summary
Why Pinarayi Vijayan supporting PV Anwar MLA?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X