കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് എന്തുകൊണ്ട്? ആന്റണി പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എന്തുകൊണ്ട് വയനാട്ടില്‍ മത്സരിക്കുന്നു എന്ന് ഇതുവരെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നില്ല. ഇതിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് മുതിര്‍ന്ന നേതാവ് എകെ ആന്റണി. വയനാട്ടില്‍ വലിയ വെല്ലുവിളിയില്ലാതിരുന്നിട്ടും രാഹുല്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യയില്‍ തരംഗമുണ്ടാക്കാനാണെന്ന് ആന്റണി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളുടെയും അതിര്‍ത്തി പങ്കിടുന്ന മണ്ഡലമായതിനാലാണ് രാഹുല്‍ മത്സരിക്കാന്‍ തയ്യാറായതെന്നും ആന്റണി വ്യക്തമാക്കി.

1

അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ച് ഏറ്റവും മികച്ച തീരുമാനമാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. നേരത്തെ രാഹല്‍ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് കൂടി മത്സരിക്കണമെന്ന് കേരളം, കര്‍ണാടക, തമിഴ്‌നാട് ഘടകങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടതുപക്ഷത്തിനെതിരല്ലെന്ന് എഐസിസി വ്യക്തമാക്കിയിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെയാണ് പോരാട്ടമെന്ന് എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മൂല്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുല്‍ വരുന്നതോടെ ഇന്ത്യന്‍ രാഷ്ട്രയം കേരളത്തിലേക്ക് ഉറ്റുനോക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ മുഖ്യശത്രു ഇടതുപക്ഷമാണ്. രാഹുലിനെ തോല്‍പ്പിക്കാന്‍ മുഖ്യമന്ത്രി വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

രാഹുലിന്റെ വരവോടെ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ലീഗിന്റെ വികാരവും പരിഗണിച്ചതില്‍ സന്തോഷം. വലിയ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ നിമിഷം മുതല്‍ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം രാഹുലിന്റെ വരവ് ഇടതുമുന്നണിക്കെതിരായ പോരാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരുവന്നാലും നേരിടാനുള്ള കരുത്ത് ഇടത് മുന്നണിക്കുണ്ടെന്നും പിണറായി വ്യക്തമാക്കി.

വയനാട് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റും... രാഹുലിനെ നേരിടാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഇറക്കുംവയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റും... രാഹുലിനെ നേരിടാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഇറക്കും

English summary
why rahul gandhi contest in wayand ak anthony replies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X