'ആ ഭയമില്ലായ്മ, എന്റെ ക്യാപ്റ്റൻ'.. ഒടുക്കം അമരീന്ദർ ബിജെപിയിൽ; രാഹുല്‍ മാങ്കൂട്ടത്തില്‍ എയറിൽ
കോഴിക്കോട്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സ്വന്തം പാര്‍ട്ടിയോടെ ബി ജെ പിയില്‍ ലയിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ 'എയറിലായി' യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടത് സൈബറിടങ്ങളില്‍ പരിഹാസത്തിന് പാത്രമായത്.
കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗിനെ പുകഴ്ത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നത്. എന്നാല്‍ അമരീന്ദര്‍ സിംഗാണ് പിന്നീട് കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിക്കുകയും ഇപ്പോള്‍ പാര്‍ട്ടിയോടെ ബി ജെ പിയില്‍ ലയിക്കാനും ഒരുങ്ങുന്നത്.

2020 ഒക്ടോബര്‍ 20 നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ അമരീന്ദര്‍ സിംഗിനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ഇടത് പ്രൊഫൈലുകള്‍ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതിനെ പ്രതിരോധിച്ച് കൊണ്ടായിരുന്നു രാഹുലിന്റെ 'എന്റെ ക്യാപ്റ്റന്‍' പ്രയോഗം. ഇതാണ് ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്.

Image Credit:Rahul Mamkootathil@Facebook
രാഹുല്‍ മാങ്കൂട്ടത്തില്‍ അന്ന് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു... രാജിവെയ്ക്കുന്നതിനെക്കുറിച്ചോര്‍ത്തോ സര്‍ക്കാര്‍ പിരിച്ചുവിടുന്നതിനെക്കുറിച്ചോര്‍ത്തോ എനിക്കു ഭയമില്ല. എന്റെ കര്‍ഷരോട് അനീതി ചെയ്യുമ്പോള്‍ തല കുനിച്ചുനില്‍ക്കാന്‍ എനിക്കാവില്ല.''

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ പ്രമേയം ആദ്യമായി പാസ്സാക്കിയ സംസ്ഥാനമായ പഞ്ചാബിന്റെ മുഖ്യ മന്ത്രി പ്രമേയത്തിന്റെ ആമുഖമായി പറഞ്ഞ വാക്കുകളാണിത്.
'മടിയില്‍ കനമില്ലാത്തവന്‍' പഴഞ്ചൊല്ല് പറയുകയല്ല ചെയ്യുക, ആ ഭയമില്ലായ്മയില്‍ പ്രവര്‍ത്തിച്ചു കാണിക്കും.
എന്റെ ക്യാപ്റ്റന്‍ ??, എന്നായിരുന്നു രാഹുലിന്റെ പോസ്റ്റ്.

ഇതിന് താഴെ ഇപ്പോള്‍ ഇടത് സൈബര്‍ അണികളുടെ കമന്റുകളുടെ പൊടിപൂരമാണ്. ഈ ബാലരാമന്റേം മാങ്ങാകുട്ടന്‍ ചേട്ടന്റേം പോസ്റ്റ് ഒരുപോലാ കുറച്ചു വൈകീട്ടാണെങ്കിലും തേഞ്ഞിരിക്കും എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. അതിനിപ്പോ എന്താ കമ്മികളെ. മാങ്കൂറ്റവും ഒരിക്കല്‍ ബി ജെ പി യിലേക്ക് പോകാന്‍ ഉള്ളതാണ് എന്നാണ് മറ്റൊരാളുടെ പരിഹാസ കമന്റ്

രസകരമായ ചില കമന്റുകള്‍ വായിക്കാം...
'എന്നിട്ട് ഇപ്പോള്‍ നിങ്ങളുടെ ക്യാപ്റ്റന്‍ എന്ത് ചെയ്യുന്നു',
'മടിയില്‍ കനമില്ലാത്തത് കൊണ്ട് ചെറുതായി ഒന്ന് പാറി പോയതാണ്! എന്റെ ക്യാപ്റ്റന്‍ എന്റെ അഭിമാനം..
നീല്‍ സലാം, കാവി സലാം'

Image Credit: Rahul Mamkootathil@Facebook
'കോണ്ഗ്രസുകാരും ലീഗുകാരും ആരെയാണോ പൊക്കി പിടിച്ചു പിണറായിക്ക് എതിരെ പറയുന്നത് അവരെല്ലാം ആ മണ്ടന്മാര്‍ക്കിട്ടു എട്ടിന്റെ പണി കൊടുത്ത ചരിത്രമേ ഒള്ളൂ'
' ഇത് എന്റെ ക്യാപ്റ്റനല്ല, എന്റെ ക്യാപ്റ്റന്‍ ഇങ്ങനെയല്ല, അങ്ങനെ ഒരു കോണ്‍ഗ്രസ്സ് മുന്‍ മുഖ്യമന്ത്രി കൂടി ബിജെപി ആയി.. ബിജെപിയെ വളര്‍ത്താനായിട്ട് ഒരു പാര്‍ട്ടി. ഇവന്മാര്‍ രാജ്യത്ത് ഇല്ലാതാകണം.
ഡല്‍ഹിയില്‍ നിന്നുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടുകളെ സംഘടിപ്പിച്ചു ബിജെപി ക്കെതിരെ പ്രക്ഷോഭവും പ്രചാരണവും സംഘടിപ്പിക്കുന്നതിന് പകരം. രാജ്യത്തിന്റെ ഒരു ഓരത്തുകൂടി തേക്കുവടക്ക് നടക്കുകയാണ് ഒരു ചെക്കന്‍... പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും കൂടിച്ചേര്‍ന്നായിരുന്നു ഈ യാത്ര എങ്കില്‍ ഒരു പ്രതീക്ഷ ഉണ്ടാകുമായിരുന്നു..'












Click it and Unblock the Notifications