Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

രാഹുല്‍ പശുപാലന്‍, രശ്മി ആര്‍ നായര്‍... എവിടെപ്പോയി നിങ്ങളുടെ ധൈര്യം?

Posted by:
Published: Tuesday, February 23, 2016, 16:00 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും ജാമ്യത്തിലിറങ്ങിയിട്ട് ദിവസങ്ങളായി. എന്നാല്‍ രണ്ട് പേരും പൊതു ഇടങ്ങളിലൊന്നും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.

വിമര്‍ശനങ്ങളെ ചങ്കുറപ്പോടെ നേരിട്ടിരുന്നവരായിരുന്നു രണ്ട് പേരും. എന്നാല്‍ ഓണ്‍ലൈന്‍ പെണ്‍ വാണിഭ കേസില്‍ എന്താണ് ഇത്ര നിശബ്ദത? രാഹുല്‍ പശുപാലന്റേയും രശ്മി ആര്‍ നായരുടേയും പഴയ ഫോണ്‍ നമ്പറുകളില്‍ ഇപ്പോള്‍ വിളിച്ചാല്‍ കിട്ടില്ല. ഇന്‍കമിംഗ് കോളുകളെല്ലാം ബാര്‍ ചെയ്തിരിയ്ക്കുകയാണ്.

തങ്ങളെ പോലീസ് കുടുക്കിയതാണെന്നാണ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രണ്ട് പേരും പറഞ്ഞത്. അങ്ങനെയെങ്കില്‍ സത്യം തുറന്ന് പറയാന്‍ അവരെന്താണ് തയ്യാറാകാത്തത്?

കിസ്സ് ഓഫ് ലവ്

കിസ്സ് ഓഫ് ലവ് സമരകാലത്താണ് കേരളം രാഹുല്‍ പശുപാലന്റേയും രശ്മി ആര്‍ നായരുടേയും പേരുകള്‍ കേട്ട് തുടങ്ങിയത്.

അപാര ധൈര്യം

സ്റ്റുഡിയോ ഫ്‌ലോറില്‍ പോലും പരസ്പരം ചുംബിയ്ക്കാന്‍ ധാര്യം കാണിച്ചവരായിരുന്നു രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും.

ആരോപണങ്ങള്‍

ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം തന്നെ ശക്തമായി പ്രതിരോധിയ്ക്കാന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും രാഹുലും രശ്മിയും ഉണ്ടായിരുന്നു.

ഹോട്ട് ചിത്രങ്ങള്‍

ഇതിനിടെയാണ് രശ്മിയുടെ ചൂടന്‍ ചിത്രങ്ങള്‍ ഫേസ്ബുക്ക് പേജില്‍ നിറഞ്ഞത്. ഇതും വലിയ വിവാദമായിരുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യം

ഒരു മോഡല്‍ എന്ന നിലയില്‍ തന്റെ ആവഷ്‌കാര സ്വാതന്ത്ര്യമാണ് അത്തരം ചിത്രങ്ങള്‍ എന്നായിരുന്നു രശ്മി നല്‍കിയ മറുപടി. വിമര്‍ശകരുടെ വായടിപ്പിയ്ക്കാനും ഇവര്‍ക്ക് കഴിഞ്ഞു.

പ്ലേ ബോയ് മോഡല്‍

പ്ലേ ബോയ് മോഡല്‍ എന്ന രീതിയിലായിരുന്നു രശ്മിയെ ഉയര്‍ത്തിക്കാണിച്ചിരുന്നത്. പല മാധ്യമങ്ങളും അത്തരത്തില്‍ വാര്‍ത്തളും നല്‍കി.

അത് നുണയായിരുന്നു

എന്നാല്‍ പ്ലേ ബോയ് മോഡല്‍ എന്ന പ്രചാരണം നുണയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായതിന് ശേഷമായിരുന്നു ഇത്.

ഇടതുപക്ഷം

ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടുകളായിരുന്നു രാഹുലും രശ്മിയും സോഷ്യല്‍ മീഡിയയില്‍ സ്വീകരിച്ചിരുന്നത്. അറസ്റ്റിലായതിന് ശേഷം ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം അതിന്റെ പേരില്‍ പഴികേള്‍ക്കുകയും ചെയ്തു.

ഞെട്ടിച്ച വാര്‍ത്ത

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും അറസ്റ്റിലായെന്ന വാര്‍ത്ത ഞെട്ടിയ്ക്കുന്നതായിരുന്നു. തുടക്കത്തില്‍ പലരും അത് വിശ്വസിയ്ക്കാന്‍ തന്നെ മടിച്ചു.

കുടുക്കിയതാണ്

തങ്ങളെ മനപ്പൂര്‍വ്വം കുടുക്കിയതാണ് എന്ന രീതിയിലായിരുന്നു രാഹുലിന്റേയും രശ്മിയുടേയും പ്രതികരണം. എന്നാല്‍ പിന്നീടങ്ങോട്ട് രണ്ട് പേരും ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.

ചെറിയ കുട്ടികളെ പോലും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലും പെണ്‍വാണിഭത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ രാഹുലിനും രശ്മിയ്ക്കും പങ്കുണ്ടോ എന്നതിന് പോലീസ് തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

രശ്മിയെ

രശ്മി ആര്‍ നായരെ മുന്‍നിര്‍ത്തിയാണ് പെണ്‍വാണിഭം നടത്തിയിരുന്നത് എന്നാണ് പോലീസ് പറയുന്നത്. രാഹുല്‍ ആണ് ഇത് ചെയ്തിരുന്നതെന്നും പോലീസ് പറയുന്നു.

80,000 രൂപ

ഒരു രാത്രിയ്ക്ക് 80,000 രൂപയാണ് രശ്മിയ്ക്ക് വേണ്ടി ആവശ്യപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത്. പോലീസുകാര്‍ തന്നെയാണ് ഇടപാടുകാരെന്ന വ്യാജേന വാണിഭ സംഘത്തെ സമീപിച്ചത്.

എല്ലാം സമ്മതിച്ചു?

രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും എല്ലാ കുറ്റങ്ങളും പോലീസിന് മുന്നില്‍ സമ്മതിച്ചിട്ടുണ്ട് എന്ന രീതിയിലാണ് പോലീസ് പുറത്ത് വിടുന്ന വിവരം.

രശ്മി മാപ്പ് സാക്ഷി

എല്ലാത്തിനും പിറകില്‍ രാഹുല്‍ പശുപാലനാണെന്ന് രശ്മി ആര്‍ നായര്‍ പോലീസിനോട് പറഞ്ഞു എന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഫേസ്ബുക്കിലെ കളികള്‍

രശ്മിയുടെ പേരില്‍ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ഫോട്ടോകള്‍ അപ് ലോഡ് ചെയ്തത് രാഹുല്‍ പശുപാലനാണ് എന്ന രീതിയിലും വാര്‍ത്തകളുണ്ട്.

വ്യാജ അക്കൗണ്ടുകള്‍

ഒട്ടേറെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ രാഹുല്‍ പശുപാലന് ഉണ്ടെന്ന് പറയപ്പെടുന്നു. ഇവയില്‍ പലതും പെണ്‍വാണിഭത്തിനായി ഉപയോഗിച്ചതായും പോലീസ് പറയുന്നുണ്ട്.

തെളിവുകളുണ്ടോ?

എല്ലാത്തിനും തെളിവുണ്ടെന്നാണ് പോലീസ് പറയുന്നത്. പക്ഷേ കേസ് എടുത്ത് മാസം മൂന്ന് കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

ജാമ്യം കിട്ടിയത്

കേസ് രജിസ്റ്റര്‍ ചെയ്ത്90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിയ്ക്കാത്ത സാഹചര്യത്തിലാണ് രാഹുല്‍ പശുപാലനും രശ്മി ആര്‍ നായര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

മിണ്ടാത്തതെന്തേ...

ജാമ്യത്തില്‍ ഇറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും രശ്മിയും രാഹുലും ഈ വിഷയത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല.

തെറിവിളി

രശ്മിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോഴില്ല. രാഹുല്‍ പശുപാലന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇപ്പോഴും തെറിവിളിയുടെ പൂരമാണ്.

സംശയം

നിശബ്ദരായിരിയ്ക്കുന്നു എന്നത് തന്നെ ഇവര്‍ കുറ്റക്കാരാണ് എന്നതിന്റെ തെളിവാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്.

English summary
Why Rahul Pasupalan and Reshmi R Nair in Silence after getting bail

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like