കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് കോണ്‍ഗ്രസ്? പിഷാരടിക്ക് കിറുകൃത്യം ഉത്തരം... പക്ഷേ, ഒറ്റവാക്കില്‍ അല്ലെന്ന് മാത്രം

Google Oneindia Malayalam News

ആലപ്പുഴ: ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് പിറകെ, രമേഷ് പിഷാരടിയും കോണ്‍ഗ്രസില്‍ എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിനെ വെറുതേ പിന്തുണയ്ക്കുക എന്നതല്ല, കോണ്‍ഗ്രസ്സിന്റെ ഭാഗമായിരിക്കുകയാണ് പിഷാരടി ഇപ്പോള്‍. കഴിഞ്ഞ ദിവസം, രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു പ്രഖ്യാപനം.

അടുത്തത് ദിലീപോ? ധര്‍മജന്‍, പിഷാരടി, ഇടവേള ബാബു, മേജര്‍ രവി...ഇനിയും വരും! അടിമുടി താരനിബിഡമാകാന്‍ കോണ്‍ഗ്രസ്അടുത്തത് ദിലീപോ? ധര്‍മജന്‍, പിഷാരടി, ഇടവേള ബാബു, മേജര്‍ രവി...ഇനിയും വരും! അടിമുടി താരനിബിഡമാകാന്‍ കോണ്‍ഗ്രസ്

ടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു; മാധ്യമ പ്രവർത്തനം തുടരും... തത്കാലം ടിവി ജേർണലിസത്തിലേക്കില്ലടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു; മാധ്യമ പ്രവർത്തനം തുടരും... തത്കാലം ടിവി ജേർണലിസത്തിലേക്കില്ല

ഡല്‍ഹി പോലീസ് 74ാമത് റെയ്‌സിങ് ഡേ പരേഡ്, ചിത്രങ്ങള്‍

എന്തുകൊണ്ടാണ് രമേഷ് പിഷാരടി കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്നത് എന്ന ചോദ്യം പലരും ഉന്നയിച്ചുകഴിഞ്ഞു. അതിനുള്ള ഉത്തരം പിഷാരടി തന്നെ നല്‍കിയിരിക്കുകയണ് ഇപ്പോള്‍. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്‌റെ പ്രതികരണം.

ഒറ്റവാക്കില്‍ മറുപടി ഇല്ല

ഒറ്റവാക്കില്‍ മറുപടി ഇല്ല

എന്തുകൊണ്ട് കോണ്‍ഗ്രസില്‍ ചേരുന്നു എന്ന് ചോദിച്ചാല്‍ അതിന് ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ പറ്റില്ല എന്നാണ് പിഷാരടി പറയുന്നത്. തന്റെ അച്ഛന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഐഎന്‍ടിയുസിയോട് ചേര്‍ന്ന് നിന്നിട്ടുള്ള ആളാണ്. താന്‍ കണ്ടുവളര്‍ന്നതും ചുറ്റുപാടില്‍ ഉണ്ടായിരുന്നതും കോണ്‍ഗ്രസ് അനുഭാവികളും നേതാക്കളും ആണെന്ന് പിഷാരടി പറയുന്നു.

സലീമേട്ടനും ധര്‍മജനും

സലീമേട്ടനും ധര്‍മജനും

തന്നെ കലാരംഗത്തേക്ക് കൊണ്ടുവന്ന സലീമേട്ടന്‍ കോണ്‍ഗ്രസ്സുകാരനാണ്. തന്റെ അടുത്ത സുഹൃത്തായ ധര്‍മജനും കോണ്‍ഗ്രസ്സുകാരനാണെന്ന് പിഷാരടി പറയുന്നു. എന്നാല്‍ ഇത് മാത്രമല്ല കോണ്‍ഗ്രസ് തിരഞ്ഞെടുക്കാനുള്ള കാരണം.

മൃദു സ്വഭാവം

മൃദു സ്വഭാവം

കോണ്‍ഗ്രസിനുള്ള മൃദു സ്വഭാവം തനിക്ക് ഏറെ ഇഷ്ടമാണെന്നാണ് രമേഷ് പിഷാരടി പറയുന്നത്. താനും അത്തരത്തിലുള്ള ഒരു ജീവിതമാണ് നയിക്കുന്നത്. തനിക്ക് അത്തരത്തില്‍ കംഫര്‍ട്ടബിള്‍ ആയിട്ടുള്ള നേതാക്കളൊക്കെ ഉള്ള സംഘടനയാണ് കോണ്‍ഗ്രസ് എന്നും പിഷാരടി പറഞ്ഞു.

കോമഡി ആയതുകൊണ്ട്...

കോമഡി ആയതുകൊണ്ട്...

താനും ധര്‍മജനും കോമഡിയാണ് ചെയ്യുന്നത്. അതുകൊണ്ട് തങ്ങള്‍ക്ക് സാമൂഹ്യ ബോധം ഇല്ല എന്ന് കരുതരുത്. പണ്ടുമുതലേ പത്രം വായിക്കുകയും രാഷ്ട്രീയത്തെ വീക്ഷിക്കുകയും ചെയ്യുന്നവരാണ് തങ്ങള്‍. രാഷ്ട്രീയ അനുഭാവമുള്ളവരാണെങ്കിലും കലാകാരന്‍മാരാണ്.

ഉപജീവനം കല തന്നെ

ഉപജീവനം കല തന്നെ

ആളുകളില്‍ ഇഷ്ടമുണ്ടാക്കിത്തന്നത് കലയാണ്. കലയാണ് ഉപജീവന മാര്‍ഗ്ഗം. രാഷ്ട്രീയത്തെ ഒരു തൊഴിലായി എടുക്കാനോ, അതിനെ ഒരു ഉപജീവന മാര്‍ഗ്ഗമാക്കി എടുക്കാനോ ഒരു ഉദ്ദേശവും തങ്ങള്‍ക്കില്ല എന്നും രമേഷ് പിഷാരടി പറയുന്നുണ്ട്.

കോണ്‍ഗ്രസ് അത്യാവശ്യമാണ്

കോണ്‍ഗ്രസ് അത്യാവശ്യമാണ്

ഇന്ത്യയെ പോലെ ഉള്ള ഒരു രാജ്യത്ത്, കേരളം പോലുള്ള ഒരു സംസ്ഥാനത്ത് കോണ്‍ഗ്രസ് ഉണ്ടായിരിക്കേണ്ടത് ഒരു അത്യാവശ്യമാണ് എന്നാണ് പിഷാരടി പിന്നീട് പറഞ്ഞത്. രാജ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കോണ്‍ഗ്രസിന്റെ ആശയങ്ങളും വീക്ഷണങ്ങളും കൊണ്ട് തന്നെയാണ് ഇന്ത്യയെ ഇത്രയും നാള്‍ ഒരുമിച്ച് കൊണ്ടുപോയത് എന്നും അദ്ദേഹം പറഞ്ഞു.

ധര്‍മജന് വേണ്ടി

ധര്‍മജന് വേണ്ടി

ധര്‍മജന്‍ മത്സരിക്കുന്നുണ്ടെങ്കില്‍, ആ മണ്ഡലത്തില്‍ മുഖ്യ പ്രചാരകനാകുമെന്ന് ഉറപ്പിച്ച് പറയുന്നുണ്ട് പിഷാരടി. ധര്‍മജന്‍ വേറൊരു പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നത് എങ്കില്‍ പോലും താന്‍ കൂടെയുണ്ടാകുമെന്നും പിഷാരടി പറഞ്ഞു. വര്‍ഷങ്ങളായിട്ടുള്ള സൗഹൃദമാണ് തങ്ങളുടേത് എന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണയില്ല...

ഇത്തവണയില്ല...

ഇത്തവണ മത്സരിക്കില്ല എന്ന് ഉറപ്പിച്ച് പറയുന്നു രമേഷ് പിഷാരടി. അതില്‍ ഒരു ആശയക്കുഴപ്പവും ഇല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇത്തവണ മത്സരിക്കുന്നില്ല എന്നേ പിഷാരടി പറഞ്ഞിട്ടുള്ളു. അടുത്ത തവണ മത്സരിച്ചേക്കുമെന്ന സൂചനയല്ലേ ഇത് എന്നും ചിലര്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്.

സിനിമ നടന്‍ രമേഷ്‌ പിഷാരടി കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു; ഇത്തവണ മത്സരിക്കില്ലെന്ന്‌ പിഷാരടിസിനിമ നടന്‍ രമേഷ്‌ പിഷാരടി കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു; ഇത്തവണ മത്സരിക്കില്ലെന്ന്‌ പിഷാരടി

കോൺഗ്രസിലേക്ക് സിനിമാ താരങ്ങൾ ഒഴുകുന്നു; രമേശ് പിഷാരടിക്ക് പിന്നാലെ ഇടവേള ബാബുവും പാർട്ടിയിലേക്ക്കോൺഗ്രസിലേക്ക് സിനിമാ താരങ്ങൾ ഒഴുകുന്നു; രമേശ് പിഷാരടിക്ക് പിന്നാലെ ഇടവേള ബാബുവും പാർട്ടിയിലേക്ക്

മനം കുളിര്‍പ്പിച്ച് പായല്‍ രാജ്പുത്ത്; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
എന്തിന് കോൺഗ്രസിൽ ചേർന്നു..പിഷാരടി പറയുന്നു

English summary
Why Ramesh Pisharody joins Congress? He explains the reason- the soft character of Congress attracted him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X