കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികേഷിനെ വെറും തട്ടിപ്പുകാരനാക്കരുത് പ്ലീസ്...

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ചീഫ് എഡിറ്ററും സിഇഒയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ആയ എംവി നികേഷ് കുമാറിനെ അറസ്റ്റ് ചെയ്തത് എന്തിനായിരുന്നു? നികുതി തട്ടിപ്പിന് എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ നികേഷ് നടത്തിയത് നികുതി വെട്ടിപ് ആണോ...?

പരസ്യ ദാതാക്കളില്‍ നിന്ന് കൈപ്പറ്റിയെന്ന് പറയുന്ന സേവന നികുതി അടയ്ക്കാതിരുന്നത് നിയമ പ്രകാരം തെറ്റാണെന്ന് ഉറപ്പിച്ച് പറയാം. നികുതി അടയ്ക്കുന്നതില്‍ കുടിശ്ശിക വരുത്തിയതിനെ തട്ടിപ്പ് എന്ന് വിശേഷിപ്പിക്കുന്നത് ശരിയാണോ എന്നാണ് ചോദ്യം.

Nikesh Kumar

മലയാളത്തിലെ മിക്ക വാര്‍ത്താ ചാനലുകളേയും പോലെ റിപ്പോര്‍ട്ടര്‍ ടിവിയുടേയും സാമ്പത്തികാടിത്തറ അത്ര ഭദ്രമൊന്നും അല്ല. അതുകൊണ്ട് തന്നെ കിട്ടുന്നത്ര പരസ്യം പിടിക്കാന്‍ ഇവര്‍ ശ്രമിക്കാറും ഉണ്ട്. എന്നാല്‍ ഇങ്ങനെ പരസ്യം കിട്ടുമെങ്കിലും പരസ്യത്തിന്റെ പണം മുഴുവനും എപ്പോഴും ലഭിച്ചോളണം എന്നില്ല.

എന്നാല്‍ പരസ്യം നല്‍കുമ്പോള്‍ തന്നെ ബില്‍ നല്‍കണം. ഇങ്ങനെ ബില്‍ നല്‍കിക്കഴിഞ്ഞാല്‍ സേവന നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. പണം കിട്ടാത്തതിന്റെ പേരില്‍ ചാനലുകള്‍ക്കും കടുംപിടിത്തം ഉണ്ടാകാറില്ല. എന്നെങ്കിലും ഈ പണം തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണിത്.

എല്ലാ മാസവും അഞ്ചാം തിയ്യതിക്ക് മുമ്പായി കഴിഞ്ഞ മാസത്തെ സേവന നികുതി അടയ്ക്കണം എന്നാണ് വ്യവസ്ഥ. നികേഷ് കുമാറിന്റ ചാനല്‍ കുടിശ്ശിക വരുത്തിയിട്ടുള്ളത് ഒന്നോ രണ്ടോ മാസത്തെ സേവന നികുതിയല്ല എന്നതാണ് വസ്തുത. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരമാണത്രെ ഇപ്പോഴത്തെ അറസ്റ്റും ജാമ്യവും എല്ലാം.

പരസ്യക്കാര്‍ പണം നല്‍കിയില്ലെന്ന് പറഞ്ഞ് നികുതി അടയ്ക്കാതിരിക്കാന്‍ നികേഷ് കുമാറിന് യാതൊരു അവകാശവും ഇല്ല. പരസ്യക്കാര്‍ പണം തരുന്നില്ലെങ്കില്‍ അത് പിരിച്ചെടുക്കാനുള്ള നടപടിയാണ് നികേഷ് കുമാറും അദ്ദേഹത്തിന്റെ ചാനലും നടത്തേണ്ടതെന്നും അഭിപ്രായങ്ങളുണ്ട്.

English summary
Why Reporter TV failed to pay Service Tax?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X