Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇക്കാര്യമറിഞ്ഞാല്‍ പുതിയ സ്വര്‍ണാഭരണം തൊടില്ല; എന്തുകൊണ്ട് സ്വര്‍ണവില കൂടുന്നു?

കൊച്ചി: അതിവേഗമാണ് സ്വര്‍ണവില ഉയരുന്നത്. ഓരോ ദിവസവും മാറ്റം വരികയാണ്. ഇപ്പോള്‍ 44000 എന്ന നിരക്കിലാണ് ഏറ്റക്കുറച്ചിലുകളുമായി നില്‍ക്കുന്നത്. അതിനിടെയാണ് മറ്റൊരു തിരിച്ചടി എന്ന മട്ടില്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചത്. എണ്ണ ഉല്‍പ്പാദനം കുറയ്ക്കുമ്പോള്‍ സ്വര്‍ണത്തെ എങ്ങനെയാണ് ബാധിക്കുക എന്ന സംശയം സ്വാഭാവികമാണ്. ആഗോള തലത്തില്‍ വിപണികളില്‍ സംഭവിക്കുന്ന ഏതൊരു മാറ്റവും സ്വര്‍ണവിലയെ സ്വാധീനിക്കുമെന്നതാണ് വസ്തുത.

ഒരു ബാരല്‍ എണ്ണയ്ക്ക് ഇതുവരെയുണ്ടായിരുന്ന വില 80 ഡോളറില്‍ താഴെയായിരുന്നു. ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചതോടെ വില ഉയരാന്‍ തുടങ്ങി. മെയ് മുതല്‍ ഈ വര്‍ഷം അവസാനം വരെയാണ് ഉല്‍പ്പാദനം കുറയ്ക്കുക എന്ന് ഒപെക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപനം വന്ന പിന്നാലെ വിലയില്‍ മാറ്റം വന്നു. വിപണിയില്‍ സൃഷ്ടിക്കുന്ന ആശങ്കയാണ് വില ഉയരാന്‍ ഇടയാക്കുന്നത്.

g

5 ശതമാനം വരെയാണ് തിങ്കളാഴ്ച എണ്ണ വിലയില്‍ ഉയര്‍ച്ചയുണ്ടായത്. ഇതോടെ പണപ്പെരുപ്പമുണ്ടാകുമെന്ന ഭീതി സൃഷ്ടിക്കപ്പെട്ടു. സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ് പണപ്പെരുപ്പം. വരാനിരിക്കുന്നത് അത്ര നല്ല നാളുകളല്ല എന്ന് നിക്ഷേപകര്‍ മനസിലാക്കും. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ അവര്‍ സ്വര്‍ണം വാങ്ങിക്കൂട്ടും. ഇത് സ്വര്‍ണവിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്താന്‍ ഒരു കാരണമാകും.

മേല്‍പ്പറഞ്ഞ പോലെയാണ് വിപണിയില്‍ സാധാരണ സംഭവിക്കുക എങ്കിലും തിങ്കളാഴ്ച മറ്റൊന്നാണ് നടന്നത്. കേരളത്തിലെ വിപണിയില്‍ സ്വര്‍ണവില നേരിയ കുറവാണ് രേഖപ്പെടുത്തിയത്. കേരളത്തിലെ വിപണിയില്‍ മാത്രമല്ല, ആഗോള വിപണിയിലെല്ലാം സ്വര്‍ണവില കുറഞ്ഞു. യുഎഇ ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണം ഉയര്‍ന്ന അളവില്‍ വില്‍ക്കുന്ന എല്ലാ നഗരങ്ങളിലും വില കുറയുകയാണ് ചെയ്തത്. അതിന് കാരണം മറ്റൊന്നാണ്.

ഡോളറിന്റെ വിലയില്‍ വന്ന മാറ്റമാണ് സ്വര്‍ണവിലയെ തിങ്കളാഴ്ച സ്വാധീനിച്ചത്. ഡോളര്‍ കരുത്താര്‍ജിക്കുകയാണ് ചെയ്തത്. ഡോളര്‍ ഇന്‍ഡക്‌സില്‍ 102 എന്ന നിലയിലേക്ക് മെച്ചപ്പെട്ടു. അമേരിക്കന്‍ കേന്ദ്ര ബാങ്ക് സ്വീകരിക്കാന്‍ പോകുന്ന നടപടികളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഈ മുന്നേറ്റം. ഡോളര്‍ മൂല്യം കൂടിയതോടെ സ്വര്‍ണത്തിന് വില കുറഞ്ഞു. ഡോളറും സ്വര്‍ണവും വിപരീത ദിശയില്‍ സഞ്ചരിക്കുന്നവരാണ്.

ലോകത്തെ ആറ് പ്രമുഖ കറന്‍സികളാണ് ഡോളറിനെതിരെ മല്‍സരിക്കുന്നത്. യൂറോയും പൗണ്ടും യുവാനുമെല്ലാം ഇതില്‍പ്പെടും. ഡോളറിന് മൂല്യം കുറഞ്ഞാല്‍ സ്വാഭാവികമായും ഈ കറന്‍സികള്‍ക്ക് മൂല്യം കൂടും. അവര്‍ക്ക് കൂടുതല്‍ സ്വര്‍ണം വാങ്ങാനുള്ള ശേഷിയുണ്ടാകും. ഈ പ്രക്രിയ സംഭവിക്കുന്നതോടെ സ്വര്‍ണവില ഉയരും. സാമ്പത്തിക മാന്ദ്യ ഭീതി വന്നാല്‍ മറ്റുചില കാരണങ്ങളും സ്വര്‍ണത്തെ ബാധിക്കും.

സാമ്പത്തിക മാന്ദ്യ ഭീതിയുണ്ടായാല്‍ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടും. ഓരോ രാജ്യത്തിന്റെയും സാമ്പത്തിക ശേഷി കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. കൂടുതല്‍ സ്വര്‍ണം കരുതലുണ്ടായാല്‍ കൂടുതല്‍ ശേഷി വര്‍ധിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുകൊണ്ടാണ് പ്രതിസന്ധി വരുമെന്ന സൂചന ലഭിച്ചാല്‍ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. ഇതേ നടപടി നിക്ഷേപകര്‍ക്കിടയിലും നടക്കും. ഇതോടെ സ്വര്‍ണത്തിന് വില കുതിച്ചുകയറും.

യുക്രൈന്‍-റഷ്യ യുദ്ധം, വന്‍കിട കമ്പനികള്‍ ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചുവിടല്‍ എന്നിവയെല്ലാം വിപണിയില്‍ അസ്ഥിരതയുണ്ടാകുമെന്ന സൂചനയാണ്. സ്വര്‍ണത്തിന് വില കുതിച്ചുകയറാന്‍ ഇടയാക്കുന്നതും ഇതുതന്നെയാണ്. ഇതിനിടെയാണ് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചിരിക്കുന്നത്. സ്വാഭാവികമായും സ്വര്‍ണ വില ഉയരാന്‍ തന്നെയാണ് സാധ്യത. അല്ലെങ്കില്‍ ചാഞ്ചാട്ടം തുടരും. സ്വര്‍ണവില വലിയ അളവില്‍ കുറയുമെന്ന് പ്രതീക്ഷിക്കാന്‍ ഇപ്പോള്‍ വകയില്ല എന്ന് ചുരുക്കം. ഈ സാഹചര്യത്തില്‍ പുതിയ സ്വര്‍ണാഭരണം വാങ്ങുന്നത് നഷ്ടമാണെന്നും വിലയിരുത്താം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+