എന്തുകൊണ്ടാണ് ശ്രുതി ഒരു സേഫ് ഗെയിമറാവുന്നത്: ഇത് അപകടം, സ്ട്രോങ് ആവാന്‍ എന്ത് വേണം-വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് പതിനെട്ട് ദിവസങ്ങള്‍ പിന്നിടുമ്പോശ്‍ സമ്മിശ്രമായ അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉയർന്ന് വരുന്നത്. മത്സരാർത്ഥികളുടെ പ്രകടനം മികച്ചതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ മറ്റൊരു വിഭാഗം വലിയ വിമർശനമാണ് ഇതുവരെയുള്ള പ്രകടനങ്ങളെ വിലയിരുത്തിക്കൊണ്ട് നടത്തുന്നത്. ശ്രുതി അടക്കമുള്ള ചില താരങ്ങള്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെന്നാണ് ഇവർക്ക് പറയാനുള്ളത്.
നർത്തകി എന്ന നിലയിലൊക്കെ മുൻപ് തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് ശ്രുതി ലക്ഷ്മി. ബാലതാരമായി സിനിമയിലേക്ക് എത്തിയ ശ്രുതി നിരവധി സിനിമകളിലും സീരിയലിലൊക്കെ അഭിനയിച്ച് നടിയാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ മികച്ച പ്രകടനവും ബിഗ് ബോസില്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചിലർ പറയുന്നതാവട്ടെ താരത്തിന്റേത് സേഫ് ഗെയിം ആണെന്നാണ്. അതിനുള്ള ചില കാരണവും അവർ നിരത്തുന്നു. അത്തരമൊരു കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വീടിനു അകത്തും പുറത്തും അധികം ചർച്ച ചെയ്യപ്പെടാത്ത പേരാണ് ശ്രുതിയുടേത്. ചിരി ആണ് ഇവളുടെ മെയിൻ. ഹൗസിലെ എല്ലാവരുമായും കമ്പനി ആയ അപൂർവം ആളുകളിൽ ഒരാൾ. കൂടുതൽ കമ്പനി റിനോഷ് മിഥുൻ മനീഷ. വഴക്കോ വാക്ക് തർക്കങ്ങളോ ഉണ്ടാക്കാത്തത് കൊണ്ട് ഇതു വരെ അധികം സ്ക്രീൻ സ്പേസ് കിട്ടിയിട്ടില്ല. വഴക്ക് ഇട്ടാലെ മികച്ചത് ആകു എന്നും ഇല്ല.ഉദാഹരണം: റിനോഷ്. എല്ലാവരെയും നന്നായി കെയർ ചെയ്യുന്നു എന്നു തോന്നിയിട്ടുണ്ട്. വന്ന അന്നു മുതൽ ഒരേ സ്വഭാവം ആയാണ് തോന്നിയിട്ടുള്ളത്.
ഇനി ടാസ്കിലെ പ്രകടനം എടുത്താൽ. ആദ്യ വീക്കിലെ കട്ട ടാസ്കിൽ ജോഡി റെനീഷ ആയിരുന്നു.. ബിഗ് ബോസിലെ യിലെ ഏറ്റവും മികച്ച സ്ത്രീ ഗെയിമർമാരിൽ ഒരാൾ ആയ റെനീഷയേക്കാൾ കട്ട ശേഖരിച്ചു നോമിനേഷനിൽ നിന്നു സേഫ് ആയി. രണ്ടാമത്തെ വീക്കിൽ ഡാൻസ് മരത്തോണിൽ ടഫ് ആയ ലാലേട്ടൻ ആയി വേഷം ഇട്ടട്ടും ഡാൻസ് അധികംവശം ഇല്ലാത്ത ജുനൈസ്, മിഥുൻ ഇവരെ പെയർ ആയി കിട്ടിയട്ടും 400+ കോയിൻ കിട്ടി ഒന്നാം സ്ഥാനത് വന്നു. ഈ വീക്കിലെ ടാസ്കിൽ 3ആം സ്ഥാനത് വന്നു.. ഇതുവരെ ഉള്ള ടാസ്കുകളിൽ കൺസിസ്റ്റന്റ് ആയ പ്രകടനം

ശ്രുതിയെ പലരും സേഫ് ഗെയിമർ എന്നു വിളിക്കാൻ കാരണം അഭിപ്രായം വെട്ടി തുറന്നു പറയാത്തത് കൊണ്ട് ആണ്. സുഖിപ്പിചാണ് മിക്ക നോമിനേഷനും ചെയ്യുന്നത്. ആർക്കേലും വേദന ആകുമോ എന്നു പേടിച്ചു നിക്കുന്ന പോലെ തോന്നിയിട്ടുണ്ട്. വിമർശനങ്ങളെ നേരിടാൻ കഴിയാത്തത് ആണ് മറ്റൊരു നെഗറ്റീവ്. ആരോ ജയിൽ നോമിഷൻ ചെയ്തപ്പോ വല്ലാതെ ഡൌൺ ആകുന്നതും അടുക്കളയിലെ എന്തോ പ്രശ്നത്തിന് കരയുന്നതും കണ്ടു.
ഇന്നലെ തന്നെ ജയിൽ നോമിനേഷന് ആദ്യം പോകാൻ മടിച്ചു നിന്നു.. അതിനു ബിബിയുടെ കയ്യിൽ നിന്നു കൊട്ടും കിട്ടി. പിന്നെ പരദൂഷണം. അത് പറയാത്തത് ആയി ആ വീട്ടിൽ ആരും ഇല്ലാത്തോണ്ട് അത് അത്ര കാര്യം ആകുന്നില്ല. എങ്കിലും മനീഷ -ദേവു പോലെ ഓവർ ആയിട്ട് ഇല്ല..
നിലവിൽ ആ വീട്ടിലെ ഒരു പോസിറ്റീവ് എനർജി ആണ് ശ്രുതി.. ഒരു പ്രശ്നം വന്നാൽ എങ്ങനെ അതു കൈകാര്യം ചെയ്യും എന്നു കണ്ടറിയണം.. ഒരു ഫാൻ ബേസ് ഉണ്ടാക്കി എടുക്കാൻ തക്ക പ്രകടനം ഒന്നും ഉണ്ടാവാത്തത്കൊണ്ട് നോമിനേഷനിൽവന്നാൽ പുറത്ത് പോകാൻ സാധ്യത ഉണ്ട്.. അഭിപ്രായങ്ങൾ കുറച്ചു കൂടെ സ്ട്രോങ് ആയി പറഞ്ഞു കുറച്ചു കൂടെ ഇൻവോൾവ് ആയാൽ ഒരു സ്ട്രോങ് മത്സരാർഥി തന്നെ ആണ് ശ്രുതി..












Click it and Unblock the Notifications