കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിപ്രായ സ്വാതന്ത്ര്യം, സമത്വം, മാങ്ങാത്തൊലി.. മോഹന്‍ലാലിനെ അന്തംകമ്മികള്‍ സംഘിയാക്കുന്നത് എന്തിന്?

  • By Kishor
Google Oneindia Malayalam News

ഒരേസമയം അഭിപ്രായ സ്വാതന്ത്യത്തിന് വേണ്ടി മുറവിളി കൂട്ടുകയും അതേസമയം അഭിപ്രായം പറയുന്നവരെ അടിച്ചൊതുക്കുകയും ചെയ്യുന്ന ആള്‍ക്കാരെ എന്താണ് വിളിക്കേണ്ടത്. അങ്ങനെ കുറേ പേര്‍ നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ കാണാം. നല്ല ഒന്നാന്തരം അവസരവാദികള്‍. ഇപ്പോള്‍ ആ റോള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്നത് ചില സഖാക്കളാണ്. സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ അന്തംകമ്മികള്‍.

Read Also: അടുത്ത സംഘി ഇതാ ലൈനില്‍.. സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍! മോദിയെ പിന്തുണച്ചാൽ സംഘിയാക്കുമോ?

വെറുതെ വിമര്‍ശിക്കുകയാണെങ്കില്‍ പോട്ടെ എന്ന് വെക്കാം, ഇത് വിഷം, ശാപം, ജന്മം, അവതാരം എന്നൊക്കെയാണ് പ്രയോഗങ്ങളുടെ പോക്ക്. ഇതൊന്നും കൊണ്ട് നടന്നില്ലെങ്കില്‍ പിടിച്ച് സംഘിയാക്കുക. ആരാണ് സംഘി എന്നോ എന്താണ് സംഘിത്വം എന്നതും ഒന്നും വിഷയമല്ല. തങ്ങളുടേതല്ലാത്ത അഭിപ്രായം പറഞ്ഞാല്‍ സ്വന്തം പാര്‍ട്ടി സെക്രട്ടറിയെ പോലും ഇവര്‍ സംഘി എന്ന് വിളിച്ചുകളയും. അതിലെ ഏറ്റവും ഒടുവിലത്തെ ഇരയാണ് മെഗാസ്റ്റാര്‍ മോഹന്‍ലാല്‍.

തെറിവിളിയാണ് മുഖ്യ ആയുധം

തെറിവിളിയാണ് മുഖ്യ ആയുധം

മോഹന്‍ലാല്‍ നോട്ട് നിരോധനത്തെ അനുകൂലിച്ചാല്‍ ഉടന്‍ തെറിവിളിയാണ്. എന്നാല്‍ മോഹന്‍ലാല്‍ അഭിപ്രായം പറഞ്ഞതല്ലേ അദ്ദേഹത്തിനും അഭിപ്രായമില്ലേ എന്ന് ആരെങ്കിലും ചോദിച്ചാലോ, ചോദിച്ചാല്‍ ചോദിച്ചവനെയും ഉടനെ തെറിവിളിക്കണം. അപ്പോള്‍ കഴിഞ്ഞില്ലേ കാര്യം.

പുലിമുരുകന്‍ കണ്ടവരും

പുലിമുരുകന്‍ കണ്ടവരും

മോഹന്‍ലാല്‍ സംഘിയായത് കൊണ്ടാണ് നോട്ട് നിരോധനത്തെ അനുകൂലിച്ചത് എന്ന് പറയുന്നവരോട് നല്ല മറുപടിയാണ് ജനങ്ങള്‍ പറയുന്നത്. സംഘികള് കള്ളപ്പണം മാറ്റാന്‍ തീയറ്ററില്‍ പോയി ടിക്കറ്റെടുത്തത് കൊണ്ടാണ് പുലിമുരുകന്‍ 100 കോടി ക്ലബ്ബിലെത്തിയത് എന്ന്. അല്ല പിന്നെ.

ബഹുസ്വരതയുടെ വക്താക്കളാണ്

ബഹുസ്വരതയുടെ വക്താക്കളാണ്

ഞങ്ങള്‍ അസഹിഷ്ണുതയ്ക്ക് എതിരാണ്. ബഹുസ്വരതയുടെ വക്താക്കളാണ്. അത് മാത്രമല്ല ഞങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തത് എന്തെങ്കിലും പറഞ്ഞാല്‍ അപ്പോ അവരെ തെറി കൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്യും.

ജൂഡ് ആന്റണിക്കും പണികിട്ടി

ജൂഡ് ആന്റണിക്കും പണികിട്ടി

അന്തം കമ്മികള്‍ കാരണം അഭിപ്രായം പറയാന്‍ പറ്റില്ല എന്ന് പറഞ്ഞ് സൈഡായിരിക്കുകയായിരുന്നു സംവിധായകന്‍ ജൂഡ് ആന്റണി. അപ്പോഴാണ് ഞാനൊന്ന് നോക്കട്ടെ എന്ന് ചോദിച്ച് മോഹന്‍ലാല്‍ ചെന്നത്

ആഷിഖ് അബുവിന് പറയാം

ആഷിഖ് അബുവിന് പറയാം

സോഷ്യല്‍ മീഡിയയില്‍ ആഷിഖ് അബുവൊക്കെ എന്ത് പറഞ്ഞാലും അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നവരാണ് മോഹന്‍ലാല്‍ സ്വന്തം അഭിപ്രായം പറയുമ്പോള്‍ അഭിനയിച്ചോളൂ പക്ഷേ ബ്ലോഗെഴുതരുത് എന്ന് പറയുന്നത്.

ചുംബനസമരം വരെ ആകാം

ചുംബനസമരം വരെ ആകാം

ചുംബന സമരം എന്ന് കേട്ടാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യം. താലി ചുട്ടെരിക്കും എന്ന് കേട്ടാല്‍ സ്ത്രീ സമത്വം. ലെഗിങ്‌സ് എന്ന് കേട്ടാല്‍ മുട്ട് കാല് തല്ലിയൊടിക്കും. മുട്ടുകാല്‍ തല്ലിയൊടിക്കും. - ലെഗിങ്‌സ് ഇട്ട സ്വന്തം എം എല്‍ എയാണത്രെ ഇവരുടെ പുതിയ ഇര.

ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല

വീണ്ടും പ്രധാനമന്ത്രിയെ അനുകൂലിച്ച് ബ്ലോഗെഴുതി അല്ലേ. ഉവ്വ് അതാണല്ലോ ശീലം. ഇതിന് മുമ്പും മോഹന്‍ലാല്‍ മോദിയുടെ വാക്കുകളെ പിന്തുണച്ച് ബ്ലോഗ് എഴുതിയിട്ടുണ്ട്. അപ്പോഴെല്ലാം അന്തംകമ്മികള്‍ പൊങ്കാലയിട്ടിട്ടും ഉണ്ട്, അത് വേറെ കാര്യം.

ഇതാ കാണ് പുതിയ സംഘിയെ

ഇതാ കാണ് പുതിയ സംഘിയെ

രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി മോദി ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ അതിനെ അനുകൂലിച്ച് ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അവന്‍ സംഘി. അങ്ങനെയുള്ളവര് പുതുതായി സംഘിയാക്കിയ ആളാണ് ഇത്.

ഇനിയിപ്പോ ഇത് തന്നെ മറുപടി

ഇനിയിപ്പോ ഇത് തന്നെ മറുപടി

സൂപ്പര്‍ സ്റ്റാര്‍ ഒക്കെ സിനിമയില്‍. ബ്ലോഗെഴുതിയാല്‍ സംഘിയാക്കും എന്നാരെങ്കിലും പറഞ്ഞാല്‍ ബ്ലോഗെഴുതിയത് വായിച്ചിട്ട് വാ എന്നിട്ടാകാം ബാക്കി എന്ന് പറയുക തന്നെ.

ഇപ്പോ ആക്കിക്കോളും

ഇപ്പോ ആക്കിക്കോളും

പുതിയ ബ്ലോഗ് പുറത്തായതും ആളുകള്‍ കാത്തിരിക്കുകയാണ്. മോഹന്‍ലാലിനെ സംഘിയാക്കിയോ എന്നറിയാന്‍. ഇപ്പോ ആക്കും എന്ന് മറുപടി. ഇതാദ്യമായിട്ടല്ല, മുമ്പും അഭിപ്രായം പറഞ്ഞതിന് സോഷ്യല്‍ മീഡിയ മോഹന്‍ലാലിനെ സംഘിയാക്കിയിട്ടുണ്ട് എന്നത് തന്നെ കാരണം.

നമ്മള് പറഞ്ഞാ സംഘി

നമ്മള് പറഞ്ഞാ സംഘി

ആഷിഖ് അബു പറഞ്ഞാ അഭിപ്രായ സ്വാതന്ത്ര്യം. നമ്മള് പറഞ്ഞാ സംഘി. എന്താല്ലേ - ഇങ്ങനെ ചോദിക്കുന്നവര്‍ സോഷ്യല്‍ മീഡിയയിലെ സംഘി ഗ്രൂപ്പുകളില്‍ മാത്രമല്ല എന്നതാണ് സത്യം.

പുലിമുരുകന്‍ തടയാന്‍ പോയോ

പുലിമുരുകന്‍ തടയാന്‍ പോയോ

മോഹന്‍ലാല്‍ സഘിയാണെന്ന് പറഞ്ഞ് പുലിമുരുകന്‍ തടായാന്‍ ചെന്നവര്‍ വരെ ഉണ്ടത്രെ. അവരൊക്കെ ആംബുലന്‍സിലാണ് തിരിച്ചെത്തിയത് എന്ന് പറഞ്ഞ് അനുകൂലികളും കട്ടയ്ക്ക് കട്ട നില്‍ക്കുന്നുണ്ട്.

കഥ പറയുന്നവര്‍

കഥ പറയുന്നവര്‍

ഒരിടത്ത് ഒരിടത്ത് ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു. മോദി എന്ന് പേര്. എന്നിട്ടെന്തുണ്ടായി. മോദി വന്നു, കള്ളപ്പണക്കാരുടെ കഥ കഴിഞ്ഞു. - ഇതാ ഇങ്ങനെ പറയുന്നവരാണ് ശരിക്കുള്ള സംഘികള്‍. അല്ലാതെ അഭിപ്രായം പറയുന്ന മോഹന്‍ലാല്‍ അല്ല. ഇതൊരു ഉദാഹരണം മാത്രം, ഇനി ആരാണ് സംഘിയെന്ന് നോക്കാം. മോഹന്‍ലാല്‍ എന്തുകൊണ്ട് സംഘിയല്ലെന്നും.

മോഹന്‍ലാല്‍ എങ്ങനാ സംഘി ആവുന്നത്?

മോഹന്‍ലാല്‍ എങ്ങനാ സംഘി ആവുന്നത്?

അതിര്‍ത്തിയിലെ പട്ടാളക്കാരെ ഓര്‍ത്ത് രോമം പൊങ്ങിയാ സംഘി ആവുമോ? രാജ്യത്തെപ്പറ്റി അഭിമാനമുണ്ടെങ്കില്‍ സംഘിയാവുമോ? ഡീമോണിറ്റൈസേഷനെ അനുകൂലിച്ചാ സംഘി ആവുമോ? അമ്പലത്തില്‍ പോയാലോ ആത്മീയത തലക്കു പിടിച്ചാലോ സംഘിയാവുമോ? - ഫേസ്ബുക്കില്‍ ഫ്രാന്‍സിസ് നസറേത്ത് ചോദിക്കുന്നു.

ഇതാണോ സംഘി ഐഡിയോളജി

ഇതാണോ സംഘി ഐഡിയോളജി

ഇതൊന്നും സംഘപരിവാര്‍ മെംബര്‍ഷിപ്പ് കാര്‍ഡോ സംഘപരിവാര്‍ ഐഡിയോളജിയോ അല്ല. ഇതേ കാര്യങ്ങള്‍ ഒരു ക്രിസ്ത്യാനി ചെയ്താല്‍ പുള്ളി സംഘി ആവില്ലല്ലോ? പിന്നെങ്ങനെയാ മോഹന്‍ലാല്‍ സംഘി ആവുന്നത്? മോഹന്‍ലാല്‍ പറഞ്ഞത് വിവരക്കേടാണു, ഹിപ്പോക്രിസിയാണു, സമ്മതിച്ചു. പക്ഷേ സംഘപരിവാര്‍ ഐഡിയോളജിയല്ല. ആ ഐഡിയോളജി എന്താന്ന് മനസിലാക്കണമെങ്കില്‍ സവര്‍ക്കറുടെ എസെന്‍ഷ്യല്‍സ് ഓഫ് ഹിന്ദുത്വ പഠിക്കണം എന്നാണ് സിമി റെക്കമെന്‍ഡ് ചെയ്യുന്നത്.

മോഹന്‍ലാല്‍ അത് പറഞ്ഞില്ലല്ലോ

മോഹന്‍ലാല്‍ അത് പറഞ്ഞില്ലല്ലോ

മോഹന്‍ലാല്‍ ആ ഐഡിയോളജി പ്രചരിപ്പിക്കട്ടെ, അല്ലെങ്കില്‍ അതിന്റെ നേതാക്കളുടെ ഫാനാവട്ടെ, അപ്പൊ പുള്ളിയെ സംഘിയെന്ന് വിളിക്കാം. അതുവരെ കാക്കണം. കൂടുതല്‍ കൂടുതല്‍ ആളുകളെ സംഘി ലേബലടിച്ച് വിടുന്നത് കൂടുതല്‍ പേരെ അപ്പുറത്തേക്ക് തള്ളിയിടാനേ സഹായിക്കൂ എന്നാണു സിമിയുടെ തോന്നല്‍.

ഇങ്ങനെ പോയാല്‍ സംഘികള്‍ മാത്രം

ഇങ്ങനെ പോയാല്‍ സംഘികള്‍ മാത്രം

ഫെയ്‌സ്ബുക്ക് ഒരു മോബ് ആണു, മോബ് ചിന്തിക്കുന്നത് ഒറ്റപ്പെട്ട മനുഷ്യന്‍ ചിന്തിക്കുന്നത് പോലെയല്ല. എന്നാലും ഈ ഗ്രൂപ്പ്-തിങ്കില്‍ ചുമ്മാ തൊട്ടതിനും പിടിച്ചതിനും ആളുകളെ സംഘിയാക്കാന്‍ നടന്നാല്‍ സംഘിയല്ലാതെ പിന്നെ കുറെ കമ്യൂണിസ്റ്റുകാരും ന്യൂനപക്ഷങ്ങളും മാത്രമേ ബാക്കി കാണൂ.- ശരിയല്ലേ?

English summary
Why Social media attack Mohanlal and label him as pro RSS man.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X