കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ പഠിച്ചിട്ടെന്ത് കാര്യം; എഞ്ചിനിയറിംഗ് സീറ്റ് ഒഴിഞ്ഞ് കിടക്കുന്നതിന് കാരണമറിയാമോ?

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: ലോണെടുത്തും, കഷ്ടപ്പെട്ട് പണമുണ്ടാക്കിയും പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ചേരുന്നത് പഠനം കഴിയുമ്പോള്‍ ഒരു ജോലി ലക്ഷ്യം കണ്ട് മാത്രമാണ്. എന്നാല്‍ നമ്മുടെ കേരളത്തിലെ സ്വശ്രയ കോളേജുകളില്‍ പഠിക്കുന്ന കുട്ടികളുടെ അവസ്ഥയെന്താണെന്നറിയാമോ? കേരളത്തിലെ സ്വകാര്യ എഞ്ചിനയറിംഗ് കോളേജുകളിലെ വിദ്യാഭ്യാസം മോശം നിലവാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കേരളത്തില്‍ എഞ്ചിനീയറിംഗ് പ്രവേശനം പൂര്‍ത്തിയായപ്പോള്‍, സാങ്കേതിക സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ 19,644 സീറ്റുകള്‍ ആണ് ഒഴിഞ്ഞുകിടക്കുന്നു. ഇതില്‍ 13,000 സീറ്റുകളും മെറിറ്റ് സീറ്റുകളാണ്. 55,404 സീറ്റുകളുള്ളതില്‍ 35,570 സീറ്റുകളില്‍ മാത്രമേ പ്രവേശനം നടന്നുള്ളു.

Jon Alert

35 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ കോളേജുകളിലല്ലാതെ മറ്റേത് കോളേജുകളില്‍ പഠിച്ചിട്ടും കാര്യമില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. 65 ശതമാനം സീറ്റുകളില്‍ മാത്രമെ ഇക്കുറി വിദ്യാര്‍ഥികള്‍ എത്തിയുള്ളു. 153 കോളേജുകളാണ് സാങ്കേതിക സര്‍വ്വകലാശാലയുടെ കീഴിലുള്ളത്.

Read Also: ശ്രീകൃഷ്ണജയന്തിക്കായി തയ്യാറാക്കിയ കൊടിതോരണങ്ങള്‍ നശിപ്പിച്ചു; ബിജെപി സിപിഎം സംഘര്‍ഷം...

ഇതില്‍ മൂന്നു കോളേജുകള്‍ക്ക് ഇത്തവണ അഫിലിയേഷന്‍ നല്‍കിയിട്ടില്ല. പ്രോസ്പറക്ടസില്‍ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി വലിയ ഫീസ് വാങ്ങി നടത്തുന്ന എഞ്ചിനിയറിംഗ് കോളേജുകളിലെ പഠന നിലവാരം വളരെ മോശമാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇവിടങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ ആരും ജോലിക്കെടുക്കുന്നില്ലെന്നും വിദ്യാഭ്യാ വകുപ്പിന്റെ തന്നെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ എഞ്ചിനിയറിംഗ് കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പാക്കുന്നുണ്ട്.

സര്‍ക്കാര്‍ കോളേജുകള്‍ക്ക് വലിയ കമ്പനികള്‍ പ്ലേസ്‌മെന്റ് നല്‍കുന്നുമുണ്ട്. പക്ഷേ ഒന്നോ രണ്ടോ സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകള്‍മാത്രമാണ് പ്ലേസ്‌മെന്റ് നല്‍കുന്നത്. മറ്റ് കോളേജുകളിലെ വിദ്യാഭ്യാസ നിലവാരം മോശമായതിനാല്‍ പ്ലേസ്‌മെന്റ്‌ നല്‍കാന്‍ കമ്പനികള്‍ മുന്നോട്ട് വരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

<strong>ലയനത്തെ എതിര്‍ത്ത ചീഫ് ജനറല്‍മാനേജറെ സ്ഥലം മാറ്റി; എസ്ബിടി ജീവനക്കാര്‍ പുറത്തിറങ്ങി പ്രതിഷേധിച്ചു...</strong>ലയനത്തെ എതിര്‍ത്ത ചീഫ് ജനറല്‍മാനേജറെ സ്ഥലം മാറ്റി; എസ്ബിടി ജീവനക്കാര്‍ പുറത്തിറങ്ങി പ്രതിഷേധിച്ചു...

കേരളത്തിലെ കോളേജുകളില്‍ പഠിച്ചിട്ട്‌തൊഴില്‍ ലഭിക്കാത്ത ബിടെക്കുകാരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലെ കോളേജുകളിലേക്കും പോകുന്നുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകളിലെ റിസള്‍ട്ടും കൊഴിഞ്ഞുപോക്കും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Why there is no students in engineering colleges of kerela.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X