കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് എന്തുകൊണ്ട് വ്യോമപാത നിഷേധിച്ചു; പാകിസ്ഥാനോട് വിശദീകരണം തേടി ഐ സി എ ഒ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യ സന്ദര്‍ശനത്തിന് വ്യോമപാത നിഷേധിച്ച സംഭവത്തില്‍ പാകിസ്ഥാനോട് വിശദീകരണം തേടി അന്താരാഷ്ട്ര വ്യോമയാന സംഘടന. നരേന്ദ്ര മോദിക്ക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ച പാകിസ്ഥാന്‍റെ നടപടി ഇന്ത്യ അന്താരാഷ്ട്ര വ്യോമയാന സംഘടനയില്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാനോട് സംഘടന വിശദീകരണം തേടിയത്.

അത് വേണ്ടായിരുന്നു എന്ന് മനസ്സിലായി; അടൂരിനോട് ഖേദം പ്രകടിപ്പിച്ച് ഗോപാലകൃഷ്ണന്‍, വാളയാറിലും വരണംഅത് വേണ്ടായിരുന്നു എന്ന് മനസ്സിലായി; അടൂരിനോട് ഖേദം പ്രകടിപ്പിച്ച് ഗോപാലകൃഷ്ണന്‍, വാളയാറിലും വരണം

വിവിഐപികളു യാത്രകള്‍ക്ക് ഒരു രാജ്യവും വോമ്യഗതാഗത അനുമതി നിഷേധിക്കാറില്ലെന്ന് ഇന്ത്യ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ കത്ത് കിട്ടിയതായും ഇക്കാര്യത്തില്‍ പാകിസ്ഥാനില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടിയതായും അന്താരാഷ്ട്ര വ്യോമയാന സംഘടന പ്രസിഡന്‍റ് അറിയിച്ചു.

 modi

യുദ്ധമൊഴികേയുള്ള സാഹടര്യങ്ങളില്‍ വ്യോമപാതയ്ക്ക് അനുമതി നിഷേധിക്കുന്നത് അന്താരാഷ്ട്ര വ്യോമയാനം സംഘടനയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരാണെന്നാണ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് മനുഷ്യാവകശാലംഘനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ചാണ് മോദിക്ക് വ്യോമപാത നിഷേധിച്ചതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

'കൊല്ലുന്നത് കൊണ്ട് ആശയങ്ങള്‍ ഇല്ലാതാകുന്നില്ല'.. സര്‍ക്കാരിനെതിരെ ബിനീഷ് കോടിയേരി'കൊല്ലുന്നത് കൊണ്ട് ആശയങ്ങള്‍ ഇല്ലാതാകുന്നില്ല'.. സര്‍ക്കാരിനെതിരെ ബിനീഷ് കോടിയേരി

നരേന്ദ്ര മോദിയുടെ സൗദി യാത്രയ്ക്ക് പാക് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി നല്‍കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയായിരുന്നു വ്യക്തമാക്കിയത്. നേരത്തെ യുഎന്‍ പൊതുസമ്മേളനത്തിനു പങ്കെടുക്കാനായുള്ള യാത്രയിലും പാകിസ്ഥാന്‍ മോദിയ്ക്ക് വ്യോമപാത നിഷേധിച്ചിരുന്നു.

English summary
why was modi's flight denied permit; ICAO seeks explanation from Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X