കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്ടിവിസ്റ്റുകൾക്ക് മല കയറാൻ ഇത്ര തിടുക്കമെന്തിനാണ്? തസ്ലീമ നസ്റിൻ

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
ആക്ടിവിസ്റ്റുകൾക്ക് മല കയറാൻ തിടുക്കമെന്തിന് | Oneindia Malayalam

ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി എഴുത്തുകാരി തസ്ലീം നസ്റിൻ. ശബരിമലയിൽ പ്രവേശിക്കാൻ ആക്ടിവിസ്റ്റുകളായ സ്ത്രീകൾ എന്തിനാണ് ഇത്രയും തിടുക്കം കാട്ടുന്നതെന്ന് മനസിലാകുന്നില്ലെന്ന് തസ്ലീമ നസ്റിൻ പറയുന്നു.

സ്ത്രീകൾ ഗാർഹിക പീഡനവും, ലൈംഗീകാതിക്രമവും അനീതികളും നേരിടുന്ന ഗ്രാമങ്ങളിലേക്കാണ് അവർ പോകേണ്ടത്. വിദ്യാഭ്യാസം നേടാനുള്ള അവസരമോ, ജോലിക്ക് പോകാനുള്ള സ്വാതന്ത്ര്യമോ തുല്യ വേതനമോ സ്ത്രീകൾക്കില്ലാത്ത ഇടങ്ങളിലേക്കാണ് അവർ പോകേണ്ടതെന്നും പോരാട്ടം നടത്തേണ്ടതെന്നും തസ്ലീമ നസ്റിൻ പറയുന്നു.

thasleema nasrin

തൃപ്തി ദേശായി മല ചവിട്ടാൻ എത്തിയതിന് പിന്നാലെയാണ് തസ്ലീമ നസ്റിൻ ട്വിറ്ററിലൂടെ പ്രതികരണം നടത്തിയത്. ശബരിമല ദർശനത്തിനായി എത്തിയ തൃപ്തി ദേശായിക്ക് പ്രതിഷേധങ്ങളെ തുടർന്ന് മടങ്ങേണ്ടി വന്നിരുന്നു. 14 മണിക്കൂറോളം തൃപ്തി ദേശായിയും ആറംഗ സംഘവും വിമാനത്താവളത്തിനുള്ളിൽ തുടർന്നു. ആയിരക്കണക്കിനാളുകളാണ് നാമജപ പ്രതിഷേധവുമായി വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയത്.

കെപി ശശികല അറസ്റ്റിൽ; സംസ്ഥാനത്ത് ഇന്ന് ഹർത്താൽകെപി ശശികല അറസ്റ്റിൽ; സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

ഈ മണ്ഡലകാലം തീരുന്നതിന് മുൻപ് തന്നെ ശബരിമലയിലേക്ക് തിരികെ വരുമെന്ന് തൃപ്തി ദേശായി അറിയിച്ചു. മടങ്ങിപ്പോയ തൃപ്തിക്ക് മുംബൈ വിമാനത്താവളത്തിലും വലിയ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നു. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുംബൈയിലെ വിവിധയിടങ്ങളിൽ നിന്നുള്ള മലയാളികലാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. ഒടുവിൽ പോലീസ് സുരക്ഷയിലാണ് ഇവരെ പൂനെയിലേക്ക് കൊണ്ടുപോയത്.

English summary
why woman activists are eager to enter sabarimala, thasleema nasreen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X