കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാത്തിമയും റിഫൈലയും പഠനം പാതിവഴി നിര്‍ത്തിയതെന്തിന്... പണമല്ല ലക്ഷ്യം!!!

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഐസിസിലേക്ക് ആകര്‍ഷിക്കപ്പെടുന്ന യുവതീ യുവാക്കളുടെ എണ്ണം കൂടുതലാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഭ്യസ്ത വിദ്യരായവരാണ് തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്ന് കേന്ദ്ര രഹസ്യന്വേണ ഏജന്‍സികളും പറയുന്നു.

ലക്ഷക്കണക്കിന് രൂപ ശമ്പളമുള്ള ജോലി ഇപേക്ഷിച്ചാണത്രേ ഇവര്‍ ഐസിസ് പ്രചാരകരാകുന്നത്. എന്തിനായിരിക്കും അത്. ഡോക്ടറും എഞ്ചിനീയറുമൊക്കെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമെന്താകും. ഐസിസ് വലയിലാകുന്ന പെണ്‍കുട്ടികള്‍ പഠനം വരെ ഉപേക്ഷിച്ചാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കേരളത്തിലെ ഐസിസ് ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ ; എഡിജിപി ശ്രീലേഖ റോ അധികൃതരുമായി ചര്‍ച്ചനടത്തും...കേരളത്തിലെ ഐസിസ് ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ ; എഡിജിപി ശ്രീലേഖ റോ അധികൃതരുമായി ചര്‍ച്ചനടത്തും...

ISIS

പണമല്ല ഇവരുടെ ലക്ഷ്യം ഇസ്ലാമിക് സ്റ്റേറ്റ് എന്നതാണത്രേ ലക്ഷ്യം. തീവ്രമത വിശ്വാസം പണവും സുഖ സൗകര്യങ്ങളൊക്കെയും ഉപേക്ഷിക്കാന്‍ ഇവരെ പ്രേരിപ്പിക്കുമത്രേ. പരിഷ്‌കൃത ലോകത്തിന് ചിന്തിക്കാന്‍ പോലും പറ്റാത്തതാണ് ഇവരുടെ സങ്കല്‍പ്പം. തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കാനായി സ്വന്തം ജീവിതം തന്നെ നശിപ്പിക്കുകയാണത്രേ ഇക്കൂട്ടര്‍.

ലക്ഷ്യം പണമല്ല

ലക്ഷ്യം പണമല്ല

തീവ്ര ആശയങ്ങളില്‍ ആകര്‍ഷിക്കപ്പട്ടാണത്രേ മലയാളി യുവതീ യുവാക്കള്‍ ഐസിസില്‍ ചേര്‍ന്നിട്ടുള്ളത്. ലക്ഷ്യം പണമല്ല, പിന്നെന്തിന് വേണ്ടിയാണവര്‍ ഐസിസിലെത്തുന്നത്.

ലക്ഷങ്ങള്‍ ശമ്പളം

ലക്ഷങ്ങള്‍ ശമ്പളം

ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ഇവര്‍ തീവ്രവാദപ്രവര്‍ത്തനത്തിനിറങ്ങുന്നത് പണത്തേക്കാളുപരി മറ്റ് പലതിനുമാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്.

പ്രഫഷണലുകള്‍

പ്രഫഷണലുകള്‍

പ്രഫഷണലുകളായ യുവതീ യുവാക്കളെയാണ് ഐസിസ് വലയിലാക്കുന്നത്. എല്ലാം ഉപേക്ഷിച്ച് അവര്‍ എസിസില്‍ ചേരുന്നു.

ഫാത്തിമയും റിഫൈലയും

ഫാത്തിമയും റിഫൈലയും

നിമിഷ മതം മാറിയാണ് ഫാത്തിമയായത്. വിശ്വാസങ്ങള്‍ക്ക് വേണ്ടി പഠനം വരെ ഉപേക്ഷിക്കാന്‍ ഫാത്തിമ തയ്യാറായി

അന്യപുരുഷന്‍മാര്‍

അന്യപുരുഷന്‍മാര്‍

അന്യപുരുഷന്‍മാരെ പരിശോധിക്കേണ്ടിവരുമെന്ന് പറഞ്ഞാണത്രേ ഫാത്തിമ ദന്തല്‍ ഡോക്ടര്‍ പടനം പാതി വഴിക്ക് ഉപേക്ഷിച്ചത്. റിഫൈല ബിഡിഎസ് പഠനമുപേക്ഷിച്ചതും ഇതേ കാരണം പറഞ്ഞ്

ലളിത ജീവിതം

ലളിത ജീവിതം

പണത്തിന് ഒരു പ്രാധാന്യവും കൊടുക്കാത്തതാണ് ഇവരുടെ ജീവിതം. ആര്‍ഭാടങ്ങളെല്ലാം ഉപേക്ഷിച്ച് ജീവിക്കണമെന്നാണത്രേ ഇവര് പറയുന്നത്. വസ്ത്രധാരണത്തിലും ജീവിതരീതിയിലും ലാളിത്യം വേണമെന്നാണ് പറയുന്നത്.

 അര്‍ദ്ധരാത്രിയിലും പ്രാര്‍ത്ഥന

അര്‍ദ്ധരാത്രിയിലും പ്രാര്‍ത്ഥന

വീട്ടുകാരെ തീവ്ര വിശ്വാസികളാക്കാനും ഐസിസ് വലയത്തിലെത്തിയവര്‍ ശ്രമിച്ചിരുന്നുവത്രേ. അര്‍ദ്ധരാത്രിയില്‍ വരെ ഇവര്‍ പ്രാര്‍ത്ഥന നടത്തും

സംസാരിക്കുന്നത് മതം മാത്രം

സംസാരിക്കുന്നത് മതം മാത്രം

ഹിന്ദുമത വിശ്വാസിയായിരുന്ന നിമിഷ മതം മാറിയതിന് ശേഷം ഇസ്ലാം മതത്തെപ്പറ്റി മാത്രമാണേ്രത പറഞ്ഞിരുന്നത്. പഠനമുപേക്ഷിച്ചത് സ്വന്തം തീരുമാനപ്രകാരമാണെന്നാണ് പറയപ്പെടുന്നത്

English summary
why youths of Kerala were very much attracted to isis...?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X