കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിനെ മറയാക്കി എറണാകുളത്ത് നടക്കുന്ന കൊള്ളരുതായ്മകള്‍...

  • By ജാനകി
Google Oneindia Malayalam News

എറണാകുളം: തിരഞ്ഞെടുപ്പ് മറയാക്കി എറണാകുളം ജില്ലയില്‍ വ്യാപകമായ വയല്‍ നികത്തല്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഉദയം പേരൂരില്‍ പത്തേക്കറോളം പൊക്കാളിപ്പാടം നികത്താനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മീന്‍ വളര്‍ത്താനെന്ന പേരില്‍ പാടത്ത് കുളം കുഴിയ്ക്കുകയും രാത്രിയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ ലോറിയ്ക്കടിച്ച് പാടം നികത്തുകയുമായിരുന്നു സ്ഥലമുടമ. നിലത്തിന്റെ ഘടന മാറ്റിയ ശേഷം വില്‍ക്കുന്നതാണ് എറണാ കുളത്തെ പുതിയ രീതി. പരാതി നല്‍കിയാലും നടപടി സ്വീകരിയ്ക്കാന്‍ അധികൃതര്‍ തയ്യാറാകില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Paddy Field

ജില്ലയില്‍ പലയിടത്തും വ്യാപകമായി ഇത്തരത്തില്‍ വയല്‍ നികത്തല്‍ നടക്കാറുണ്ടത്രേ. 450 ഏക്കറോളമുണ്ടായിരുന്നതാണ് കരിനലം പാടശേഖരം. നൂറിലേറെ കര്‍ഷകരുണ്ടായിരുന്ന ഇവിടെ അവശേഷിയ്ക്കുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. കരിനിലം പാടശേഖര സമതി പുനര്‍ജീവിപ്പിച്ച് കഴിയാവുന്ന പാടങ്ങളിലെല്ലാം പൊക്കാളി കൃഷിയിറക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍.

English summary
Wide land filling reported in Ernakulam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X