കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി എന്ന മിടുമിടുക്കി: ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ തിരക്ക്

  • By Desk
Google Oneindia Malayalam News

തൊടുപുഴ: പുല്‍മേടുകളും,തേയ്‌ലതോട്ടവും, മഞ്ഞില്‍ കുളിര്‍ന്ന താഴ്‌വരാങ്ങളും,പറയിടുക്കുകളിലുടെ മലയോരങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടവും! ഇടുക്കിയെ സുന്ദരിയാക്കാന്‍ ഇതൊക്കെ ധാരാളംതന്നെ.വേനല്‍ ചൂടിന്റെ കാഠിന്യം അധികം ഏല്‍ക്കാതെ പച്ചപ്പും ഹരിതാഭയും നിലനിര്‍ത്താന്‍ ഇക്കുറി ജില്ലയുടെ പ്രകൃതി വൈഭവങ്ങള്‍ക്ക് സാധിച്ചതും സഞ്ചാരികളുടെ കടന്നു വരവിന്റെ പ്രധാനക്കാരണമാണ്.

munnar

വിനോദ സഞ്ചാര സീസണുകളില്‍ ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം പ്രതിവര്‍ഷം കൂടുന്നു എന്നതും ഏറെ പ്രാധാന്യത്തോടെ എടുത്തു പറയേണ്ട ഒന്നുതന്നെ.കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി മഴ തകര്‍ത്തു പെയ്തതോടെ ജില്ലയിലെ പ്രധാന വെള്ളചാട്ടങ്ങളെല്ലാം വീണ്ടും സജ്ജീവമായി. സ്വദേശിയരും വിദേശയരും ഉള്‍പെടെ നിരവധി ആളുകള്‍ ഈ ദിവസങ്ങളില്‍ ഇടുക്കിയില്‍ സന്ദര്‍ശനത്തിനെത്തി കഴിഞ്ഞു. വാളറ ചീയപ്പാറ എന്നീ വെള്ളചാട്ടങ്ങളെല്ലാം സഞ്ചാരികളുടെ ഇഷ്ട ഇടത്താവളങ്ങാളിയി മാറിയിരക്കുന്നു.

മുന്‍ക്കാലങ്ങളെ അപേക്ഷിച്ച് ജില്ലയുടെ വിനോദ സഞ്ചാര സാധ്യതകള്‍ ഏറെ തുറന്നിട്ടാണ് ഈ രണ്ടു വെള്ള ചാട്ടങ്ങളും സഞ്ചാരികളുടെ മനംകവരുന്നത്.വെള്ളച്ചാട്ടങ്ങള്‍ക്കു പുറമെ മൂന്നാര്‍, രാജമല, തേക്കടി, ആനയിറങ്കല്‍, ഇടുക്കി ആര്‍ച്ച ഡാം, രാമക്കല്‍മേട്, ബോഡിമെട്ട് തുടങ്ങി നിരന്നു കിടക്കുന്നു സഞ്ചാരികളുടെ ഇഷ്ട പറുദീസകളായ പ്രദേശങ്ങള്‍. രാജമല ദേശീയോധ്യാനം കൂടി തുറന്നതോടെ തിരക്ക് വലിയ രീയിയില്‍ കൂടിയിട്ടുണ്ട്.സ്‌കൂള്‍ സീസണ്‍ തുടങ്ങുന്നതിനു മുന്നോടിയായി അവധിയാഘോഷിച്ച് തിരികെ പോകാനായി എത്തിവരാലും മൂന്നാര്‍ സജ്ജീവമായിരിക്കുന്നു.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സ്‌കൂള്‍ തുറക്കുന്നതിന്റ അവസാന ആഴ്ചകളിലെ തിരക്കും ഇക്കുറി കൂടതലാണെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.നീലക്കുറിഞ്ഞി വര്‍ഷംകൂടിയായതിനാല്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ സഞ്ചാരികള്‍ ഇടുക്കിയുടെ ദൃശ്യഭംഗി ആസ്വദിക്കാന്‍ ഇക്കുറി ധാരളമായി എത്തുമെന്നാണ് വിലയിരത്തുന്നത്.

English summary
widely increasing tourism in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X