കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാവക്കാട്ട് മയക്കുമരുന്ന് മാഫിയ സജീവം, എത്തിക്കുന്നത് ബംഗളുരുവില്‍ നിന്ന്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നോട്ട് മാഫിയയ്ക്കു പിന്നാലെ ചാവക്കാട് കേന്ദ്രീകരിച്ചു വന്‍ മയക്കുമരുന്ന് ഇടപാടുകള്‍. മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവില്‍നിന്ന്. 12 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ ചാവക്കാട് ആശുപത്രി റോഡ് സ്വദേശി വി.എം. റംഷാദാണു ഞെട്ടിപ്പിക്കുന്ന വിവരം എറണാകുളം നോര്‍ത്ത് പോലീസിനോടു വെളിപ്പെടുത്തിയത്.

നെടുമ്പാശേരി കേന്ദ്രമാക്കിയ മാഫിയയില്‍നിന്നാണു റംഷാദിനെക്കുറിച്ചു വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം ചാവക്കാട് ആശുപത്രി റോഡില്‍ ബുള്ളറ്റില്‍ പെട്രോള്‍ അടിക്കവേ എറണാകുളത്തുനിന്നുള്ള പോലീസ് സംഘം വളയുകയായിരുന്നു. മനോരോഗ ചികില്‍സക്ക് ഉപയോഗിക്കുന്ന നൈട്രോ സപാം ഗുളികകളാണു വില്‍ക്കുന്നത്. 10 ഗുളികകള്‍ അടങ്ങിയ 100 സ്ട്രിപ് ഗുളികകള്‍ പിടിച്ചെടുത്തു. സ്ട്രിപ്പിനു 44 രൂപ വിലയുള്ള ഗുളികകള്‍ 500 രൂപയ്ക്കാണു വില്‍ക്കുന്നത്. ചെറുകിടക്കാര്‍ 1500 രൂപവരെ ഈടാക്കും.

drug

അടുത്തിടെ എറണാകുളത്തു നടത്തിയ കഞ്ചാവു വേട്ടയ്ക്കു പിന്നാലെയാണു റംഷാദിനെക്കുറിച്ചു പിടിയിലായ യുവാക്കള്‍ വിവരം നല്‍കിയത്. തീരദേശം കേന്ദ്രമാക്കി വന്‍ മാഫിയ ഇവര്‍ക്കു പിന്നിലുണ്ട്. നഗരസഭയിലെ ഭരണകക്ഷിയിലെ ഒരു വനിതാ കൗണ്‍സിലറുടെ മകനടക്കം പോലീസിന്റെ നിരീക്ഷണത്തിലാണ്. ചാവക്കാട് കേന്ദ്രീകരിച്ച് ഏതാനും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഗുളികകളുടെ ആവശ്യക്കാരായി മാറിയെന്നാണു വിവരം. ആശുപത്രിപ്പടി, പുന്ന, ചാവക്കാട് കേന്ദ്രമാക്കിയാണ് വിദ്യാര്‍ഥികള്‍ക്ക് ഗുളികകള്‍ എത്തിക്കുന്നത്. കഞ്ചാവു മാഫിയയും സ്ഥലത്തു സജീവമാണ്.
English summary
widely spreading drug mafia in chavakattu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X