പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: ആംബുലന്‍സിന് നേരെയും കല്ലേറ്, ഹോട്ടലിനു നേരെ ആക്രമണം
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണം. തൃശ്ശൂരിൽ ആംബുലന്ഡസിന് നേരെ കല്ലേറ് നടന്നതായി റിപ്പോർട്ട്. പുന്നയൂർ ചെറായിയിലെ ക്രിയേറ്റീവ് ആംബുലൻസിന് നേരെ ആക്രമണം നടന്നതായാണ് റിപ്പോർട്ട്.
നെടുമ്പാശ്ശേരിയിലും കോട്ടയം കുറിച്ചിയിലും ഹോട്ടലിന് നേരെ ആക്രമണം നടന്നു. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
നെടുമ്പാശേരിയിൽ ഭക്ഷണം കഴിക്കാനെത്തിയ അതിഥിത്തൊഴിലാളിക്ക് പരിക്കേറ്റു. ഹോട്ടലിന് മുൻപിൽ നിർത്തിയിട്ട ബൈക്കും അടിച്ചുതകർത്തു. കോട്ടയം സംക്രാന്തിയിൽ ലോട്ടറിക്കടയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. കട അടിച്ചുതകർത്തു.പോത്തൻകോട് മഞ്ഞമലയിൽ കടകൾക്ക് നേരെ സമരക്കാർ അക്രമം അഴിച്ചുവിട്ടു.

അതേസമയം ഈരാറ്റുപേട്ടയിലെ ആക്രമണത്തിൽ കേസെടുത്തു. 83 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് എതിരെയാണ് കേസ്.കണ്ണൂരിൽ ആർഎസ്എസ് കാര്യാലയം ഉൾപ്പെടെ രണ്ടിടത്ത് ബോംബേറുണ്ടായി. അക്രമസംഭവങ്ങളിൽ ഇതുവരെ 197 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം നടന്നു 51 ബസുകളുടെ ചില്ലുകളാണ് അക്രമികൾ തകർത്തത്. ഡ്രൈവർമാർ അടക്കം 11 പേർക്ക് പരിക്കേറ്റതായും കെഎസ്ആർടിസി അറിയിച്ചു.
കണ്ണൂർ വളപട്ടണത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേർക്ക് കല്ലേറുണ്ടായി. യാത്രക്കാർക്ക് പരിക്കേറ്റു. കോട്ടയത്തു നിന്നും കൊല്ലൂർക്ക് പോയ ബസിന് നേർക്കാണ് അക്രമമുണ്ടായത്. തിരുവന്തപുരത്ത് ആക്രമണത്തിൽ ലോറി ഡ്രൈവർ ജിനുവിന് ഇരുമ്പ് കഷ്ണം പതിച്ചു പരിക്കേറ്റു.
കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലികൾ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തി. സീനിയർ സിവിൽ പൊലീസ് ഓഫീസർ ആന്റണി, സിപിഒ നിഖിൽ എന്നിവർക്ക് പരിക്കേറ്റു. യാത്രക്കാരെ ഹർത്താൽ അനുകൂലികൾ അസഭ്യം പറയുന്നത് തടയാൻ ശ്രമിക്കവെയായിരുന്നു ആക്രമണം. പൊലീസിന്റെ ബൈക്കിൽ ഹർത്താൽ അനുകൂലി ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications