ഭർത്താവിന് ഭാര്യയുടെ കൊട്ടേഷൻ, തൃശൂരിൽ യുവതിയെ തട്ടിക്കൊണ്ട് പോയി കാറിൽ കൂട്ടബലാത്സംഗം ചെയ്തു
തൃശൂരില്‍ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു. യുവതിയുടെ ആണ്‍ സുഹൃത്തിന്റെ ഭാര്യ നല്‍കിയ കൊട്ടേഷന്‍ പ്രകാരം എത്തിയ നാലംഗ സംഘമാണ് യുവാവിനെ ആക്രമിച്ച ശേഷം യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. ആക്രമണത്തിന് ഇരയായ ഗുണശേഖരന്‍ തിരുപ്പതി സ്വദേശിയും യുവതി നിലമ്പൂര്‍ സ്വദേശിയുമാണ്.
വിവാഹിതനായ ഗുണശേഖരനും പെണ്‍സുഹൃത്തും തിരുപ്പൂരില്‍ നിന്നും കഴിഞ്ഞ ദിവസം കേരളത്തിലെത്തി തൃശൂരിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുളള ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. ഭര്‍ത്താവിന്റെ ബന്ധത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്ന ഭാര്യ ദേവി ഇതോടെ കൊട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് വിവരം.
ഗുണശേഖരന് നിരവധി യുവതികളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 22ാം തിയ്യതി നിലമ്പൂര്‍ സ്വദേശിനിയായ 38കാരിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ഗുണശേഖരന് വാടക നല്‍കാന്‍ പണം തികഞ്ഞില്ല. ഇതോടെ സുഹൃത്തായ പല്‍രാജിന് ഇയാള്‍ മെസ്സേജ് അയച്ചു. പണമയക്കാന്‍ ലോഡ്ജിലെ ക്യു ആര്‍ കോഡും ഇയാള്‍ അയച്ചിരുന്നു. പല്‍രാജ് ആണ് ഗുണശേഖരന്‍ തൃശൂരിലെ ലോഡ്ജിലാണ് ഉളളത് എന്ന വിവരം ഭാര്യയായ ദേവിയെ അറിയിച്ചതെന്നും പോലീസ് പറയുന്നു.

ഇതോടെയാണ് സുഹൃത്തായ തോമസിനും പല്‍രാജിനും ഒപ്പം ദേവി തൃശൂരിലേക്ക് വന്നത്. ശങ്കര്‍, രഘുപതി എന്നിങ്ങനെ മറ്റ് രണ്ട് സുഹൃത്തുക്കളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. തോമസ് നേരത്തെ തമിഴ്‌നാട് പോലീസില്‍ ചേരാന്‍ പരിശീലനം നടത്തിയിരുന്ന ആളാണ്. അന്നത്തെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് തങ്ങള്‍ പോലീസുകാരാണ് എന്ന് ലോഡജ് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് ഇവര്‍ അകത്ത് കയറിയത്.
ഗുണശേഖരനേയും കാമുകിയേയും ക്രൂരമായി മര്‍ദ്ദിച്ച സംഘം കെട്ടിയിട്ട് വായില്‍ തുണി തിരുകിയാണ് രണ്ട് കാറുകളിലായി കയറ്റിക്കൊണ്ട് പോയത്. ദേവിയും ഗുണശേഖരനും ഒരു കാറിലും യുവതിയും മറ്റ് നാല് പേരും മറ്റൊരു കാറിലുമായിട്ടായിരുന്നു യാത്ര. കാറില്‍ വെച്ച് ഈ സംഘം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. തുടര്‍ന്ന് യുവതിയെ ഇവര്‍ വഴിയില്‍ ഇറക്കി വിടുകയായിരുന്നു.
യുവതി നിലമ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയതോടെയാണ് സംഭവം പുറത്ത് വന്നത്. പ്രതികളായ ദേവി, തോമസ്, പല്‍രാജ്, ശങ്കര്‍, രഘുപതി എന്നിവരെ പോലീസ് തമിഴ്‌നാട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.


Click it and Unblock the Notifications
