Get Updates
Get notified of breaking news, exclusive insights, and must-see stories!

10 കോടി രൂപ തട്ടിയ ചാനല്‍ അവതാരകയും ഭര്‍ത്താവും കൊച്ചിയില്‍ പിടിയില്‍

കൊച്ചി: കോളേജ് അഡ്മിഷന്‍ തട്ടിപ്പില്‍ ചാനല്‍ അവതാരകയും ഭര്‍ത്താവും പോലീസ് പിടിയില്‍. സ്വകാര്യ ചാനലിലെ അവതാരകയായ രാരി ജയേഷ് , ഭര്‍ത്താവ് ജയേഷ് എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

എന്‍ജിനീയറിംഗ് അഡ്മിഷന്റെ പേരില്‍ ആണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഏതാണ്ട് ഇരുനൂറോളം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് 10 കോടി രൂപ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം.

Rari Jayesh

മെഡിക്കല്‍ സീറ്റ് തട്ടില്‍ അറസ്റ്റിലായ കവിത പിള്ളയുമായും ഇവര്‍ക്ക് ബന്ധമുണ്ട്. കവിതയുടെ കൂട്ടാളിയായിരുന്ന റാഷ്‌ലാലിന്റെ സഹോദരിയാണ് രാരി എന്നാണ് പോലീസില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം.

അംഗീകാരമില്ലാത്ത കോളേജുകളിലാണ് ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ വാങ്ങി നല്‍കിയിരുന്നത്. ലക്ഷങ്ങളാണ് ഇവര്‍ ഇതിനായി വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയിരുന്നത്. കോളേജിന് അംഗീകരമില്ലാത്തതറിഞ്ഞ് അതിനെ ചോദ്യം ചെയ്ത രക്ഷിതാക്കളെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ആദിത്യ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എന്ന പേരിലാണ് ഇവര്‍ പനമ്പിള്ളി നഗറില്‍ സ്ഥാപനം നടത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+