എന്‍ഡി തിവാരിയുടെ മകന്റെ കൊലപാതക കേസ്; ഭാര്യ അറ്സ്റ്റില്‍, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന്!!
ദില്ലി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന് രോഹിത് തിവാരിയുടെ മരണത്തില്‍ രോഹിതിന്റെ ഭാര്യ അപൂര്‍വ്വ ശുക്ല കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇ്ക്കാര്യം സ്ഥിരീകരിച്ചത്. പ്രതിക്കെതിരെ കൊലപാതക കുറ്റമടക്കമുള്ള ചാര്‍ജുകള്‍ ചെയ്തതായും ഇവരെ അറസ്റ്റ് ചെയ്തതായും ആഡീഷണല്‍ സിപി രാജീവ് രഞ്ജന്‍ അറിയിച്ചു. മൂന്ന് ദിവസമായി തുടരുന്ന ചോദ്യം ചെയ്യലില്‍ ശുക്ലക്കെതിരെ വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അപൂര്‍വ ശുക്ലയുടെ അറസ്റ്റോടെ രോഹിത് ശേഖറിന്റെ കൊലപാതകത്തിലെ ദുരൂഹത ചുരുളഴിഞ്ഞെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രില്‍ 16 നാണ് ദില്ലിയിലെ ഡിഫന്‍സ് കോളനിയിലെ വസതിയില്‍ ഗുരുതരാവസ്ഥയില്‍ രോഹിത്തിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അപൂര്‍വയെയും രണ്ട് ജോലിക്കാരെയും ദില്ലി പൊലീസ് ചോദ്യം ചെയ്തത്. തുടര്‍ന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അപൂര്‍വയെ പൊലീസ് അറസ്റ്റ് ചെയ്തത്.

അപൂര്‍വയ്ക്കും ബന്ധുക്കള്‍ക്കും രോഹിത്തിന്റെ സ്വത്തില്‍ കണ്ണുണ്ടെന്നും രോഹിത്തിന് അപൂര്‍വയെ ഇഷ്ടമുണ്ടായിരുന്നില്ലെന്നുള്ള വെളിപ്പെടുത്തലുകളുമായി രോഹിത്തിന്റെ അമ്മ ഉജ്ജ്വലയും നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ മകന്റെ സ്വത്ത് തട്ടിയെടുക്കാന്‍ അപൂര്‍വ ശ്രമിച്ചിരുന്നെന്നും ഉജ്ജ്വല പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
യുപി മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരി തന്റെ അച്ഛനാണെന്ന് തെളിയിക്കാന്‍ നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് രോഹിത് രാജ്യത്തിന്റെ ശ്രദ്ധ നേടിയത്. രോഹിത്തിന്റെ പിതൃത്വം ആദ്യം നിഷേധിച്ച എന്‍ ഡി തിവാരിക്കെതിരെ രോഹിത് 2007 ല്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ ഡിഎന്‍എ പരിശോധനയില്‍ തിവാരി തന്നെയാണ് അച്ഛനെന്ന് വ്യക്തമാകുകയായിരുന്നു. പിന്നീട് ഇക്കാര്യം പരസ്യമായി സമ്മതിച്ച തിവാരി, രോഹിതിന്റെ അമ്മ ഉജ്ജ്വലയെ വിവാഹം കഴിക്കുകയും ചെയ്തു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications