Get Updates
Get notified of breaking news, exclusive insights, and must-see stories!

കുണ്ടറയില്‍ യുവാവിന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍

കൊല്ലം: കുണ്ടറയില്‍ രണ്ടുമാസം മുന്‍പ് മുപ്പത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു കണ്ടെത്തി. ഇതുമായി കുണ്ടറയിലെ ഷാജി (34)യുടെ ഭാര്യ ആശയെ അറസ്റ്റ് പോലീസ് ചെയ്തു. കുണ്ടറയില്‍ പത്തുവയസ്സുകാരി പീഡനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാജിയുടെ മരണവും പുന:രന്വേഷണത്തിന് ഉത്തരവിട്ടത്.

കുണ്ടറ പീഡനവുമായി ബന്ധപ്പെട്ട് അന്വേഷണം ഒതുക്കിയ സിഐയും എസ്‌ഐയും തന്നെയാണ് ഈ കേസും അന്വേഷിച്ചിരുന്നത്. കഴുത്തുഞെരിച്ചതിനെ തുടര്‍ന്നുള്ള മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നെങ്കിലും അതേക്കുറിച്ച അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല. ഈ മരണത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വെളിച്ചത്തുവന്നത്.

arrest

ഷാജിയുടെ ഭാര്യ ആശയ്‌ക്കൊപ്പം രണ്ട് ബന്ധുക്കളും കേസില്‍ പിടിയിലായിട്ടുണ്ട്. ഇവര്‍ ഷാജിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. രണ്ടുകേസിലും കേസിലും പോലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് അവഗണിച്ചത് പുതിയ വിവാദത്തിന് ഇടവരുത്തിയിട്ടുണ്ട്. കുണ്ടറ പീഡനവുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.ഐയും എസ്.ഐയും നിലവില്‍ സസ്‌പെന്‍ഷനിലാണ്. ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+