കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഷ്ട്രീയം നമുക്ക് പറ്റിയ പണിയല്ല; നിർത്തിക്കൂടേ, ഭാര്യ കരഞ്ഞു പറഞ്ഞു', തുറന്ന് പറച്ചിലുമായി നടൻ ദേവൻ

Google Oneindia Malayalam News

കോഴിക്കോട്: വരുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നവകേരള പീപ്പിള്‍സ് പാര്‍ട്ടി നിര്‍ണായക ശക്തിയായി മാറുമെന്നാണ് ദേവന്‍ ഉന്നയിക്കുന്ന അവകാശവാദം. തിരഞ്ഞെടുപ്പില്‍ 6 സീറ്റുകളില്‍ തന്റെ പാര്‍ട്ടി വിജയിക്കുമെന്നും സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളുടെ സഹായം വേണ്ടി വരും എന്നും കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ പറയുകയുണ്ടായി.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുളള വ്യക്തമായ കാരണവും ദേവന്‍ പറയുന്നുണ്ട്. രാഷ്ട്രീയം നമുക്ക് പറ്റിയ പണിയല്ലെന്നാണ് ഭാര്യ തന്നോട് കരഞ്ഞ് പറഞ്ഞതെന്നും ദേവന്‍ തുറന്ന് പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്

വില്ലന്‍ വേഷങ്ങള്‍ അടക്കം നിരവധി വേഷങ്ങള്‍ മലയാളം അടക്കമുളള തെന്നിന്ത്യന്‍ സിനിമകളില്‍ കൈകാര്യം ചെയ്തിട്ടുളള ദേവന്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാകാനുളള ഒരുക്കത്തിലാണ്. രാഷ്ട്രീയ പാര്‍ട്ടിക്ക് 2004ല്‍ തന്നെ രൂപം കൊടുത്തിരുന്നുവെങ്കിലും ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തില്‍ കൂടുതല്‍ ഇറങ്ങാനുളള തയ്യാറെടുപ്പിലാണ് ദേവന്‍ ഉളളത്.

 6 സീറ്റില്‍ വിജയിക്കുമെന്ന്

6 സീറ്റില്‍ വിജയിക്കുമെന്ന്

20 സീറ്റുകളില്‍ തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും അതില്‍ 6 സീറ്റില്‍ വിജയിക്കുമെന്നുമാണ് ദേവന്‍ അവകാശപ്പെടുന്നത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുളള കാരണം മറ്റുളളവരെ സഹായിക്കണം എന്നുളള ആഗ്രഹമാണെന്നും ദേവന്‍ പറയുന്നു. എന്നാല്‍ തന്നോട് രാഷ്ട്രീയം വേണ്ടെന്നാണ് ഭാര്യ കരഞ്ഞ് പറഞ്ഞത് എന്നാണ് ദേവന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

 രാഷ്ട്രീയം നമുക്ക് പറ്റിയ പണി അല്ല

രാഷ്ട്രീയം നമുക്ക് പറ്റിയ പണി അല്ല

ഒരു ദിവസം പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ആണ് ഭാര്യ അക്കാര്യം ചോദിച്ചത്. വിയര്‍ത്ത് കുളിച്ച് ക്ഷീണിതനായാണ് താന്‍ വീട്ടിലെത്തിയത്. അത് കണ്ട് ഭാര്യ സുമ വല്ലാതെ വിഷമിച്ചു. രാഷ്ട്രീയം നമുക്ക് പറ്റിയ പണി അല്ലെന്നും നിര്‍ത്തിക്കൂടേ എന്നും ഭാര്യ അന്ന് തന്നോട് ചോദിച്ചതായും ദേവന്‍ പറയുന്നു.

ഇതെല്ലാം നമുക്ക് മാത്രം പോരല്ലോ

ഇതെല്ലാം നമുക്ക് മാത്രം പോരല്ലോ

തങ്ങള്‍ക്ക് ജീവിക്കാനുളള പണം ഉണ്ടല്ലൊ പിന്നെ എന്തിനാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നാണ് ഭാര്യ ചോദിച്ചത്. ഇതെല്ലാം നമുക്ക് മാത്രം പോരല്ലോ എന്നാണ് താന്‍ മറുപടി നല്‍കിയത് എന്നും ദേവന്‍ പറയുന്നു. നിലവിലുളള രാഷ്ട്രീയം മലിനമാക്കപ്പെട്ടിരിക്കുകയാണ് എന്നും മുന്നണികള്‍ക്കെല്ലാം വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യമാണ് ഉളളത് എന്നുമാണ് ദേവന്‍ കുറ്റപ്പെടുത്തുന്നത്.

ചോദ്യങ്ങള്‍ക്കെല്ലാം താന്‍ മറുപടി കൊടുത്തു

ചോദ്യങ്ങള്‍ക്കെല്ലാം താന്‍ മറുപടി കൊടുത്തു

കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ താന്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയ സമയത്ത് അഞ്ഞൂറോളം പേരുടെ ഒരു യോഗത്തില്‍ പങ്കെടുത്ത അനുഭവവും ദേവന്‍ പങ്കുവെച്ചു. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുളള കാരണം വിശദമാക്കുന്നതിന് വേണ്ടിയായിരുന്നു ആ യോഗം. ആ യോഗത്തില്‍ പങ്കെടുത്ത ആളുകള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം താന്‍ മറുപടി കൊടുത്തു.

ഐ ലവ് മൈ കണ്‍ട്രി

ഐ ലവ് മൈ കണ്‍ട്രി

പുതിയ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനുളള കാരണമെന്താണ് എന്നാണ് ആ യോഗത്തില്‍ ആളുകള്‍ ചോദിച്ചത്. ഐ ലവ് മൈ കണ്‍ട്രി എന്നാണ് താന്‍ ആ ചോദ്യത്തിന് മറുപടി കൊടുത്തത്. അവിടെ നേരത്തെ വന്ന വലിയ രാഷ്ട്രീക്കാരോടൊക്കെ ഈ ചോദ്യം ചോദിച്ചിരുന്നുവെന്നും എന്നാല്‍ ഉത്തരം പറയാന്‍ സമയമെടുത്തു എന്നും താങ്കള്‍ ഒറ്റവാക്കിലാണ് ഉത്തരം നല്‍കിയത് എന്നുമാണ് ആളുകള്‍ പ്രതികരിച്ചതെന്നും ദേവന്‍ പറഞ്ഞു.

English summary
Wife do not wants him to be in politics says Actor Devan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X