കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യ ഭര്‍ത്താവിന് കൊടുത്തത് എട്ടിന്‍റെ പണി!! ഭര്‍ത്താവ് എന്ത് ചെയ്താലും ഭാര്യ അറിയും.. ഒടുവില്‍

  • By Desk
Google Oneindia Malayalam News

ഭാര്യ ഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള വഴക്ക് കൂടല്‍ സ്ഥിരമാണെങ്കിലും ആലപ്പുഴക്കാരനായ അദ്വൈദിന് പക്ഷേ ഭാര്യ കൊടുത്തത് എട്ടിന്‍റെ പണിയായി പോയി. ഖത്തറില്‍ ജോലി ചെയ്ത് സമ്പാദിച്ച പണം ഭാര്യ മറ്റാര്‍ക്കോ എടുത്ത് കൊടുത്തതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് യുവാവിന്‍റെ ജീവിതത്തില്‍ പണിയായത്.

തര്‍ക്കത്തെ തുടര്‍ന്ന് വീട് വിട്ടറിങ്ങിയ ഭാര്യ അദ്വൈതിന്‍റെ നീക്കങ്ങള്‍ എല്ലാം മനസിലാക്കാനായി ചാരനെ ഏല്‍പ്പിച്ചു.ഈ ചാരന്‍ പക്ഷേ മനുഷ്യനായിരുന്നില്ല. ഹാക്കറുടെ സഹായത്തോടെ അദ്വൈതിന്‍റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷനായിരുന്നു. സംഭവം ഇങ്ങനെ

ഖത്തറില്‍

ഖത്തറില്‍

അദ്വൈദ് ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്നു. സമ്പാദിക്കുന്ന കാശ് ഇയാള്‍ നാട്ടിലെ അക്കൗണ്ടിലേക്കാണ് അയച്ചിരുന്നത്. ഭാര്യയുടെ കൈയ്യിലായിരുന്നു അക്കൗണ്ടിന്‍റെ എടിഎം കാര്‍ഡ്. അവധിക്ക് നാട്ടിലെത്തി നോക്കിയപ്പോള്‍ അക്കൗണ്ട് കാലി. ഭാര്യയോട് ചോദിച്ചപ്പോള്‍ ഏഴ് ലക്ഷത്തോളം രൂപ മറ്റൊരു സുഹൃത്തിന് കൊടുത്തെന്നായി ഭാര്യ.

തര്‍ക്കം

തര്‍ക്കം

ഭാര്യ പറഞ്ഞതില്‍ സംശയം തോന്നിയ അദ്വൈത് ഭാര്യയുമായി കൂടുതല്‍ കയര്‍ത്തു.ഇതോടെ ഇരുവരും തമ്മില്‍ വഴക്കായി. വഴക്ക് മൂത്തപ്പോള്‍ ഭാര്യ ഒരു വയസുള്ള കുഞ്ഞുമായി വീട് വിട്ടിറങ്ങി. സാധാരണ കലഹമായി മാത്രം കരുതിയ അദ്വൈദ് ഭാര്യ പിണക്കം മറന്ന് വരുമെന്ന് പ്രതീക്ഷിച്ചു

പക്ഷെ

പക്ഷെ

എന്നാല്‍ അദ്വൈദിന്‍റെ നീക്കങ്ങളെല്ലാം അറിയാന്‍ ഭാര്യ സുഹൃത്തുമായി ചേര്‍ന്ന് പദ്ധതിയിട്ടു. സുഹൃത്തായ അജിത്തിന്‍റെ സഹായത്തോടെ ഭര്‍ത്താവിന്‍റെ മൊബൈലില്‍ അവര്‍ ഒരു രഹസ്യ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു.

ദിവസവും

ദിവസവും

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതോടെ ഭാര്യ അദ്വൈദിന്‍റെ എല്ലാ കാര്യങ്ങളും വിവരിക്കാന്‍ തുടങ്ങി. പിന്നീട് തനിക്ക് പണം നല്‍കണമെന്നും ഇല്ലേങ്കില്‍ ജീവിതം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ അദ്വൈദ് പോലീസിനെ സമീപിക്കുകയായിരുന്നു.

പിടിയില്‍

പിടിയില്‍

അന്വേഷണത്തില്‍ അദ്വൈദിന്‍റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തത ആപ് ഏതെന്ന് പോലീസ് കണ്ടെത്തി. 3800 രൂപ ചെലവില്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പിലൂടെ നമ്മുടെ വിവരങ്ങള്‍ എല്ലാം നാം അറിയാത െ തന്നെ പകര്‍ത്തും. ദൃശ്യങ്ങളും ശബ്ദങ്ങളുമെല്ലാം ഇത്തരത്തില്‍ പകര്‍ത്താന്‍ കഴിയുമത്രേ.എന്തായാലും ആപ് ഇന്‍സ്റ്റാള്‍ ചെയ്ത പുതുവല്‍ അജിത്ത് (32) നെ പോലീസ് അറസ്റ്റ് ചെയ്തു.

ഭീഷണി

ഭീഷണി

ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് അദ്വൈദിന്‍റെ ഭാര്യ തന്നെയാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അതേസമയം അദ്വൈദിന്‍റെ ഫോണിലെ വീഡിയോകള്‍ എല്ലാം അഭിജിത്തിന്‍റെ വീഡിയോയില്‍ എങ്ങനെയെത്തിയെന്നത് സംബന്ധിച്ച പോലീസിന്‍റെ ചോദ്യത്തിന് ഇയാള്‍ മറുപടി നല്‍കിയില്ല. ഇതോടെ അഭിജിത്തിനെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരിക്കുകയാണ് പോലീസ്.

English summary
wife hacked husbands mobile details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X