കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകന് വേണ്ടി ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ 6 വർഷങ്ങൾക്ക് ശേഷം പിടിയിൽ; സഹായിയായി മകനും

  • By Goury Viswanathan
Google Oneindia Malayalam News

കാസർകോട്: മാനസികാസ്വാസ്ഥമുള്ള ഗൃഹനാഥന്റെ കൊലപാതകം ചുരുളഴിഞ്ഞത് ആറു വർഷങ്ങൾക്ക് ശേഷം. സ്വന്തം ഭാര്യ തന്നെയാണ് കൊലപാതകം നടത്തിന് പിന്നിലെന്ന് ഒടുവിൽ പോലീസ് കണ്ടെത്തുകയായിരുന്നു. മൊഗ്രാൽ പുത്തൂർ ബെള്ളൂർ തൗഫീഖ് മൻസിലിലെ മുഹമ്മദ് കുഞ്ഞിയുടെ ഘാതകരാണ് ആറു വർഷത്തിന് ശേഷം പിടിയിലാകുന്നത്.

മുഹമ്മദിന്റെ ഭാര്യ സക്കീന സുഹൃത്ത് ബോവിക്കാനം മുളിയാർ സ്വദേശി ഉമ്മർ എന്നിവരാണ് പോലീസ് പിടിയിലായത്. ഉമ്മറിന്റെ നിർബന്ധപ്രകാരം സക്കീന മുഹമ്മദ് കുഞ്ഞിയെ കിടപ്പുമുറിയിൽവെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബിജെപിയെ തള്ളി വെള്ളാപ്പള്ളി; യോജിപ്പില്ല, അമിത് ഷാക്ക് നാക്ക് പിഴച്ചതാകാം...ബിജെപിയെ തള്ളി വെള്ളാപ്പള്ളി; യോജിപ്പില്ല, അമിത് ഷാക്ക് നാക്ക് പിഴച്ചതാകാം...

സർക്കാരിനെ വലിച്ചിടുന്നത് ഞങ്ങളല്ല, അത് ജനങ്ങളാണ്; വിശദീകരണവുമായി ശ്രീധരൻ പിള്ളസർക്കാരിനെ വലിച്ചിടുന്നത് ഞങ്ങളല്ല, അത് ജനങ്ങളാണ്; വിശദീകരണവുമായി ശ്രീധരൻ പിള്ള

കിടപ്പുമുറിയിൽ കൊലപാതകം

കിടപ്പുമുറിയിൽ കൊലപാതകം

ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ കഴുത്തിൽ ഷാൽ കൊണ്ട് വരിഞ്ഞുമുറുക്കി ജനാലയിൽ കെട്ടിത്തൂക്കിയായിരുന്നു സക്കീന കൊലപാതകം നടത്തിയത്. ഒരു ദിവസം മൃതദേഹം രഹസ്യമായി വീട്ടിൽ സൂക്ഷിക്കുകയും ചെയ്തു. പിറ്റേദിവസം പത്തുവയസുകാരൻ മകന്റെ സഹായത്തോടെ വീടിന് സമീപത്തുള്ള ചന്ദ്രഗിരിപ്പുഴയിൽ മൃതദേഹം ഒഴുക്കുകയായിരുന്നു.

 ആറു മാസങ്ങൾക്ക് ശേഷം

ആറു മാസങ്ങൾക്ക് ശേഷം

കൊലപാതകം നടന്ന് ആറുമാസങ്ങൾക്ക് ശേഷമാണ് മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിന് പരാതി നൽകിയത്. സക്കീനയും മുഹമ്മദ് കുഞ്ഞിയും രണ്ട് മക്കളോടൊപ്പം വാടകവീട്ടിലായിരുന്നു താമസം. കൊലപാതകശേഷം ഭർത്താവിനെ കാണാതായി എന്ന തരത്തിൽ നുണകൾ പറഞ്ഞ് ബന്ധുക്കളെയും നാട്ടുകാരെയും സക്കീന വിശ്വസിപ്പിക്കുകയായിരുന്നു.

അവിഹിത ബന്ധം

അവിഹിത ബന്ധം

വിവാഹ സമയത്ത് തന്നെ മുഹമ്മദ് കുഞ്ഞിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഇതിൽ സക്കീന അസ്യസ്ഥയായിരുന്നു. ബന്ധുക്കളിൽ നിന്നും മുഹമ്മദ് കുഞ്ഞിയെ സക്കീന അകറ്റി നിർത്തിയിരുന്നു. അറസ്റ്റിലായ ഉമ്മറും മുഹമ്മദ് കുഞ്ഞിയും തമ്മിലുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്. മുഹമ്മദ് കുഞ്ഞിയുടെ സ്വത്ത് കൈക്കലാക്കാനും ഇവർ ശ്രമം നടത്തിയിരുന്നു.

പണം തട്ടിപ്പ്

പണം തട്ടിപ്പ്

മൂന്നിടിത്തായി മുഹമ്മദ് കുഞ്ഞിക്കായി ഉണ്ടായിരുന്ന വസ്തുവകകൾ വിറ്റുകിട്ടിയ തുക ഉമ്മർ തട്ടിയെടുത്തിരുന്നു. ഉമ്മർ മുമ്പ് പല മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പെൺവാണിഭക്കേസിലും ഇയാൾ പിടിയിലായിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിൽ ഉമ്മർ കാണിച്ച അമിതാവേശമാണ് ഇയാളെ കുടുക്കിയത്.

വ്യാജ മേൽവിലാസങ്ങൾ

വ്യാജ മേൽവിലാസങ്ങൾ

കൊലപാതകശേഷം പല വീടുകളിൽ മാറിമാറി താമസിക്കുകയായിരുന്നു സക്കീന, വ്യാജ മേൽവിലാസങ്ങളാണ് വീടുകളിൽ നൽകിയത്. ഭർത്താവിനെക്കുറിച്ച് പല കഥകളും വീട്ടുടമസ്ഥരെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. കൊലപാതകം, പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റം ചുമത്തിയാണണ് പോലീസ് കേസെടുത്തിരിക്കുന്നത്. മൃതദേഹം പുഴയിലൊഴുക്കാൻ സഹായിച്ച മകന് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

 ആറ് വർഷങ്ങൾക്ക് ശേഷം

ആറ് വർഷങ്ങൾക്ക് ശേഷം

പോലീസ് അന്വേഷണത്തിൽ തുമ്പ് ലഭിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം കേസിൽ പ്രത്യേക അന്വേഷണം സംഘം രൂപികരിക്കുകയായിരുന്നു. 2014 ഏപ്രിലിൽ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി കേസിൽ ചുമതലയേറ്റു. പിന്നീട് ജില്ലാ പോലീസ് മേധാവി ഡോ എ ശ്രീനിവാസ് ഡിസിആർബിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഡിവൈഎസ്പി ജെയ്സൺ എബ്രാഹാമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

English summary
wife killed husband arrested after 6 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X