കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറങ്ങികിടക്കുമ്പോൾ ഭർത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി! ഭാര്യ അറസ്റ്റിൽ... സംഭവം മലപ്പുറത്ത്...

രണ്ടാഴ്ച മുൻപാണ് പോത്തഞ്ചേരി ബഷീറിന് നേരെ ആസിഡ് ആക്രമണമുണ്ടായത്.

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഭർത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ അദ്ധ്യാപികയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂർ ഉമ്മത്തൂർ സ്വദേശി പോത്തഞ്ചേരി ബഷീർ(52) ആസിഡ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ സുബൈദയെ പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടാഴ്ച മുൻപാണ് പോത്തഞ്ചേരി ബഷീറിന് നേരെ ആസിഡ് ആക്രമണമുണ്ടായത്. രാത്രി 12 മണിക്ക് ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. രാത്രി വീട്ടിലെത്തിയ ഒരാൾ ആസിഡ് ഒഴിച്ചെന്നും, ആരാണ് അക്രമം നടത്തിയതെന്ന് വ്യക്തമായില്ലെന്നും ബഷീർ മൊഴി നൽകിയിരുന്നു. അതിനിടെ ഗുരുതരമായി പൊള്ളലേറ്റ ബഷീറിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ 22ന് മരണപ്പെട്ടു.

 ഗുരുതരമായ പരിക്ക്...

ഗുരുതരമായ പരിക്ക്...

മലപ്പുറത്ത് വ്യാപാരിയായ പോത്തഞ്ചേരി ബഷീറും ഭാര്യ സുബൈദയും മുണ്ടുപറമ്പിലെ വാടക വീട്ടിലായിരുന്നു താമസം. രണ്ടാഴ്ച മുൻപ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ബഷീർ ഉറങ്ങി കിടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് നേരെ ആസിഡ് ആക്രമണമുണ്ടായത്. മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ ബഷീറിനെ ഉടൻതന്നെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ 50 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഏപ്രിൽ 22ന് മരിച്ചു. ഇതോടെ ആസിഡ് ആക്രമണ കേസ് കൊലപാതക കേസായി മാറി.

 മൊഴി

മൊഴി

വീട്ടിനകത്ത് ഉറങ്ങികിടന്ന ബഷീറിന് നേരെയുണ്ടായ ആസിഡ് ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ പോലീസിന് ആദ്യഘട്ടത്തിൽ തുമ്പൊന്നും ലഭിച്ചിരുന്നില്ല. ഒരാൾ മുറിക്കകത്തേക്ക് കയറി ആസിഡ് ഒഴിച്ചെന്നും, ആളുടെ മുഖം വ്യക്തമായില്ലെന്നുമായിരുന്നു ചികിത്സയിലിരിക്കെ ബഷീർ പോലീസിന് മൊഴി നൽകിയിരുന്നത്. തുടർന്ന് ബഷീറിന്റെ വീട്ടിൽ ഡോഗ് സ്ക്വാഡിന്റെയും വിരലടയാള വിദഗ്ദരുടെയും സഹായത്തോടെ പോലീസ് പരിശോധന നടത്തി. എന്നാൽ സംഭവദിവസം പുറമേ നിന്ന് ഒരാൾ വീട്ടിലേക്ക് വന്നതായുള്ള തെളിവുകളൊന്നും പോലീസിന് ലഭിച്ചില്ല.

ചോദ്യം ചെയ്യൽ....

ചോദ്യം ചെയ്യൽ....

ഇതിനിടെയാണ് ബഷീറിന്റെ ഭാര്യയും സ്വകാര്യ സ്കൂൾ അദ്ധ്യാപികയുമായ സുബൈദയെ പോലീസ് ചോദ്യം ചെയ്തത്. എന്നാൽ സുബൈദയുടെ മൊഴികളിലെ വൈരുദ്ധ്യം പോലീസ് സംഘത്തിൽ കൂടുതൽ സംശയമുണ്ടാക്കി. തുടർന്ന് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനായി അന്വേഷണ സംഘം സുബൈദയെ പിന്നീട് വിശദമായി ചോദ്യം ചെയ്തതോടെയാണ് ആസിഡ് ആക്രമണത്തിന് പിന്നിലെ ചുരുളഴിയുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാനാവാതെ സുബൈദ സത്യങ്ങളെല്ലാം തുറന്നുപറഞ്ഞു.

പരസ്ത്രീ...

പരസ്ത്രീ...

ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ തുടർന്ന് താൻ തന്നെയാണ് ആസിഡ് ഒഴിച്ചതെന്ന് സുബൈദ പോലീസിനോട് വെളിപ്പെടുത്തി. ബഷീറിന് പല സ്ത്രീകളുമായും ബന്ധങ്ങളുണ്ടായിരുന്നുവെന്നും, ഇതിനെ ചൊല്ലി നേരത്തെ പല തവണ വഴക്കുണ്ടായിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ആസിഡ് ആക്രമണം നടന്നതിന്റെ തലേദിവസവും ഒരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലി ദമ്പതികൾ വഴക്കിട്ടിരുന്നു. ഈ സംഭവത്തോടെയാണ് ഭർത്താവിനെ കൊല്ലാൻ സുബൈദ പദ്ധതി തയ്യാറാക്കിയത്.

 ആസിഡൊഴിച്ചു...

ആസിഡൊഴിച്ചു...

തുടർന്ന് പിറ്റേദിവസം രാത്രി ഭർത്താവ് ഉറങ്ങികിടക്കുമ്പോൾ സുബൈദ തന്നെയാണ് മുഖത്തും നെഞ്ചിലും ആസിഡ് ഒഴിച്ചത്. പിന്നീട് ഭർത്താവിനൊപ്പം ആശുപത്രിയിൽ പോകാനും, ചികിത്സിക്കാനും ഇവർ കൂടെയുണ്ടായിരുന്നു. എന്നാൽ ഭർത്താവിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചല്ല ആസിഡ് ആക്രമണം നടത്തിയതെന്നും സുബൈദ പോലീസ് സംഘത്തോട് പറഞ്ഞു. അതേസമയം, സുബൈദ ഒറ്റയ്ക്കാണോ പദ്ധതി തയ്യാറാക്കിയതെന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. സുബൈദ തനിച്ചാണോ ആസിഡ് വാങ്ങിയതെന്നതും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും, സുബൈദയെ ഞായറാഴ്ച തെളിവെടുപ്പിന് കൊണ്ടുപോകുമെന്നും പോലീസ് അറിയിച്ചു.

എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയിൽ കൂട്ടത്തല്ല്! സംസ്ഥാന പ്രസിഡന്റിന് സസ്പെൻഷൻ... എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയിൽ കൂട്ടത്തല്ല്! സംസ്ഥാന പ്രസിഡന്റിന് സസ്പെൻഷൻ...

''എന്റെ കല്ല്യാണം കഴിഞ്ഞിട്ടില്ല, ജാതി, ജാതകം വിഷയമല്ല'' ഫേസ്ബുക്കിലൂടെ വരനെ തേടി മലയാളി പെൺകുട്ടി!''എന്റെ കല്ല്യാണം കഴിഞ്ഞിട്ടില്ല, ജാതി, ജാതകം വിഷയമല്ല'' ഫേസ്ബുക്കിലൂടെ വരനെ തേടി മലയാളി പെൺകുട്ടി!

ദേശീയപാത; ബോൾഗാട്ടി ലുലുവിൽ അടിയന്തര യോഗം! ഒരു മാറ്റവുമില്ലെന്ന് കേന്ദ്രം, നഷ്ടപരിഹാരവും കൂട്ടില്ല..ദേശീയപാത; ബോൾഗാട്ടി ലുലുവിൽ അടിയന്തര യോഗം! ഒരു മാറ്റവുമില്ലെന്ന് കേന്ദ്രം, നഷ്ടപരിഹാരവും കൂട്ടില്ല..

English summary
wife killed husband through acid attack in malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X