പോലീസുകാരനെ ഭാര്യാസഹോദരി കഴുത്തറുത്ത് കൊന്നു
തൊടുപുഴ: കഴുത്തറുത്ത് കൊന്നു എന്ന വാര്‍ത്ത കേട്ടാല്‍ ഇപ്പോള്‍ ആദ്യം ഓര്മ വരിക ഐസിസുകാരെയാണ്. എന്നാല്‍ ഐസിസുകാര്‍ മാത്രമല്ല കഴുത്തറുത്ത് കൊല്ലുന്നത്. ഇടുക്കിയിലെ കുളമാവില്‍ നിന്നുള്ള വാര്‍ത്ത ഇങ്ങനെയാണ്.
സഹോദരിയുടെ ഭര്‍ത്താവിനെ യുവതി കഴുത്തറുത്ത് കൊന്നു. കൊല്ലപ്പെട്ടയാള്‍ ഒരു പോലീസുകാരനും ആണ്.

കുളമാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആയിരുന്ന പാലുകുന്നില്‍ രാജു ആണ് കൊല്ലപ്പെട്ടത്. രാജുവിന്റെ ഭാര്യയുടെ സഹോദരിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇവരെ അറസ്റ്റ് ചെയ്തു.
രാജുവിന്റെ മദ്യപാന ശീലം കൊണ്ട് കുടുംബം പൊറുതിമുട്ടി ഇരിക്കുകയായിരുന്നത്രെ. രണ്ട് വര്‍ഷമായി ഇയാള്‍ ജോലിക്ക് വരാറുണ്ടായിരുന്നില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കുന്നു. മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാക്കിയപ്പോഴാണ് ഭാര്യാ സഹോദരി ഇത്തരം ഒരു കടുംകൈ ചെയ്തത്.
കഴിഞ്ഞ ദിവസവും രാജു മദ്യപിച്ചാണ് വീട്ടിലെത്തിയത്. ഭാര്യയേയും മാതാവിനേയും ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി . ഇതോടെ സഹികെട്ട് ഭാര്യാ സഹോദരി വിറക് കഷ്ണമെടുത്ത് തലക്കടിക്കുകയായിരുന്നു. ബോധം കെട്ട് താഴെ വീണ രാജുവിന്റെ കഴുത്ത് കത്തികൊണ്ട് മുറിക്കുകയും ചെയ്തു .
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications