കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മിത മേനോനും ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ? മോദിയ്‌ക്കൊപ്പം വിഐപി ഏരിയയിൽ എങ്ങനെ എത്തി?

  • By Desk
Google Oneindia Malayalam News

കൊച്ചി: ഇത്തവണ ആരൊക്കെ ആയിരിക്കും ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടുക എന്നത് ഉറ്റുനോക്കുന്ന ഒരു വിഭാഗമുണ്ട്. ബിജെപി പ്രവര്‍ത്തകരും ബിജെപി അനുഭാവികളും തന്നെയാണ് അതില്‍ മുന്നില്‍. അപ്രതീക്ഷിതമായി ചില പേരുകള്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടം നേടിയേക്കുമെന്നാണ് കരുതുന്നത്.

മോദിക്കൊപ്പം ഫോട്ടോ... സുരേന്ദ്രനും മുരളീധരനും പൊങ്കാല; ഈ ചോദ്യത്തിന് ഉത്തരം വേണംമോദിക്കൊപ്പം ഫോട്ടോ... സുരേന്ദ്രനും മുരളീധരനും പൊങ്കാല; ഈ ചോദ്യത്തിന് ഉത്തരം വേണം

ശോഭ വിഷയം ചര്‍ച്ച ചെയ്യാതെ പ്രധാനമന്ത്രി; വിവാദങ്ങള്‍ പാർട്ടി നേതൃത്വത്തിന് വിട്ടോ; കൂടിക്കാഴ്ചയുടെ ഫലം എപ്പോൾശോഭ വിഷയം ചര്‍ച്ച ചെയ്യാതെ പ്രധാനമന്ത്രി; വിവാദങ്ങള്‍ പാർട്ടി നേതൃത്വത്തിന് വിട്ടോ; കൂടിക്കാഴ്ചയുടെ ഫലം എപ്പോൾ

കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രോട്ടോകോള്‍ ലംഘന വിവാദത്തിലെ കേന്ദ്ര ബിന്ദുവായ സ്മിത മേനോന്റെ പേരാണ് ഇത്തരത്തില്‍ ചര്‍ച്ചയാകുന്നത്. മഹിള മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് സ്മിത മേനോന്‍. നരേന്ദ്ര മോദി കൊച്ചിയിൽ എത്തിയപ്പോൾ, വിവിഐപി ഏരിയയിൽ അദ്ദേഹത്തിന് സമീപം സ്മിത മേനോൻ നിൽക്കുന്ന ചിത്രമാണ് ഇപ്പോഴത്തെ വിവാദം. സ്മിത തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയായേക്കുമെന്നും പ്രചാരണമുണ്ട്. വിശദാംശങ്ങള്‍...

കര്‍ഷക പ്രക്ഷോഭം, ഇന്നത്തെ ചിത്രങ്ങള്‍

സ്മിത മേനോന്‍

സ്മിത മേനോന്‍

കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കോ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ക്കോ പരിചിതമായ ഒരു പേരായിരുന്നില്ല സ്മിത മേനോന്റേത്. എന്നാല്‍ പെട്ടെന്നൊരു ദിവസം അവര്‍ മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി അവരോധിക്കപ്പെടുകയായിരുന്നു. മഹിള മോര്‍ച്ച അധ്യക്ഷയ്ക്ക് പോലും സ്മിത മേനോനെ മുന്‍പരിചയമുണ്ടായിരുന്നില്ല എന്നാണ് പറയുന്നത്.

മുരളീധരന്‍ വിവാദം

മുരളീധരന്‍ വിവാദം

കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ ഉയര്‍ത്ത് വലിയ ആരോപണം ആയിരുന്നു പ്രോട്ടോകോള്‍ ലംഘനം എന്നത്. യുഎഇയില്‍ നടന്ന മന്ത്രിതല പരിപാടിയില്‍ സ്മിത മേനോനെ പ്രോട്ടോകോള്‍ ലംഘിച്ച് പങ്കെടുപ്പിച്ചു എന്നതായിരുന്നു ആരോപണം. ഈ വിഷയത്തില്‍ മുരളീധരന്റേയും സ്മിത മേനോന്റേയും വിശദീകരണങ്ങള്‍ ഇപ്പോഴും തൃപ്തികരമല്ല.

പിആര്‍ ഏജന്‍സി

പിആര്‍ ഏജന്‍സി

സ്മിത മേനോന്‍ പിആര്‍ കമ്പനി മാനേജര്‍ ആയിരിക്കെ ആണ് അബുദാബിയിലെ പരിപാടിയില്‍ പങ്കെടുത്തത്. പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ ആണ് വി മുരളീധരന്റെ അനുമതിയോടെ പോയത് എന്നാണ് വിശദീകരണം. എന്തായാലും ആ വിവാദം എവിടേയും എത്തിയില്ല. പക്ഷേ, അബുദാബി സന്ദര്‍ശനത്തിന് ശേഷം ആണ് സ്മിത മേനോന്‍ മഹിള മോര്‍ച്ച സെക്രട്ടറിയായി നിമയിതയാകുന്നത്.

മോദിയ്‌ക്കൊപ്പം വിഐപി ഏരിയയിൽ

മോദിയ്‌ക്കൊപ്പം വിഐപി ഏരിയയിൽ

ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പമുള്ള ഫോട്ടോ സ്മിത മേനോന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഈ ചിത്രം തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിവച്ചതും. സാധാരണക്കാർക്കോ സാധാരണ ബിജെപി നേതാക്കൾക്ക് പോലുമോ പ്രാപ്യമാകാത്ത വിഐപി ഏരിയയിൽ വച്ചാണ് ഈ ഫോട്ടോ പകർത്തിയിട്ടുള്ളത്. അത് സ്മിത മേനോന് എങ്ങനെ സാധിച്ചു എന്നാണ് ബിജെപിക്കാർ തന്നെ ചോദിക്കുന്നത്.

യുവാക്കള്‍ക്ക് പ്രാതിനിധ്യം

യുവാക്കള്‍ക്ക് പ്രാതിനിധ്യം

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ടായിരിക്കും ഇത്തവണത്തെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക എന്നാണ് പറയുന്നത്. സംസ്ഥാനത്തെ പ്രബല വിഭാഗവുമായി അടുത്ത ബന്ധമുള്ള സ്മിത മേനോന്റെ സ്ഥാനാര്‍ത്ഥിത്വം അതുകൊണ്ട് തള്ളിക്കളയാന്‍ പറ്റില്ല എന്നാണ് ബിജെപിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിഐപി ഏരിയയിൽ പ്രധാനമന്ത്രിയ്ക്ക് തൊട്ടടുത്ത് എത്താൻ പറ്റുന്ന ഒരാൾക്ക് സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടാനാണോ പാട് എന്ന പരിഹാസവും ചിലർ ഉയർത്തുന്നുണ്ട്.

മുഖ്യധാരയിലേക്ക്

മുഖ്യധാരയിലേക്ക്

മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആയതിന് ശേഷവും സ്മിത മേനോന്‍ അത്രത്തോളം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പ്രോട്ടോകോള്‍ വിവാദത്തിന് ശേഷമാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. അതിന് ശേഷം ചാനല്‍ പരിപാടികളില്‍ ബിജെപിയുടെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും തുടങ്ങി സ്മിത മേനോന്‍.

ഒരു മണ്ടത്തരവും

ഒരു മണ്ടത്തരവും

ആദ്യമായി ഇത്തരത്തില്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ ശ്രദ്ധേയമായ രീതിയില്‍ പങ്കെടുത്തത് ന്യൂസ് 18 ല്‍ ആയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു അത്. തങ്ങള്‍ക്ക് 19 വയസ്സുള്ള സ്ഥാനാര്‍ത്ഥികള്‍ വരെ ഉണ്ടായിരുന്നു എന്ന സ്മിത മേനോന്റെ പരാമര്‍ശം ഏറെ ട്രോളുകള്‍ക്കും വഴിവച്ചിരുന്നു.

സുരേന്ദ്രന്റെ ഇടപെടല്‍

സുരേന്ദ്രന്റെ ഇടപെടല്‍

സ്മിത മേനോന്‍ വിവാദത്തില്‍ വി മുരളീധരനെതിരെ ആരോപണം രൂക്ഷമായപ്പോള്‍ രക്ഷയ്‌ക്കെത്തിയത് കെ സുരേന്ദ്രന്‍ ആയിരുന്നു. സ്മിത മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായത് തന്റെ നോമിനേഷനില്‍ ആയിരുന്നു എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. എന്തായാലും ആ നിയമനത്തില്‍ പാര്‍ട്ടി താത്പര്യങ്ങള്‍ക്കപ്പുറത്ത് വ്യക്തിതാത്പര്യങ്ങളുണ്ടായിരുന്നു എന്ന മട്ടിലാണ് ബിജെപിയിലേയും അണിയറ സംസാരം.

സ്മിത മേനോന്റെ ഭര്‍ത്താവും

സ്മിത മേനോന്റെ ഭര്‍ത്താവും

ഇതിനിടെ മറ്റൊരു വിവാദവും സ്മിത മേനോനെ ചുറ്റിപ്പറ്റി ഉയര്‍ന്നിരുന്നു. സ്മിതയുടെ ഭര്‍ത്താവിന് വി മുരളീധരന്‍ ഇടപെട്ട് ഉന്നത പദവി നല്‍കി എന്നതായിരുന്നു ആരോപണം, സ്മിത മേനോന്റെ ഭര്‍ത്താവ് പിആര്‍ ശ്രീജിത്തിന്റെ നിയമനം സംബന്ധിച്ചായിരുന്നു ആരോപണം.

വിവാദങ്ങളൊഴിയാതെ

വിവാദങ്ങളൊഴിയാതെ

ശോഭ സുരേന്ദ്രന്‍ അവഗണനയുടെ പേരില്‍ മാറി നിന്ന സമയത്താണ് പാര്‍ട്ടിയിൽ വലിയ പ്രവര്‍ത്തന പാരമ്പര്യമൊന്നും ഇല്ലാത്ത സ്മിത മേനോനെ മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറിയാക്കിയത്. ശോഭ സുരേന്ദ്രന് ഇത്തവണ സീറ്റ് കിട്ടുമോ എന്ന് പോലും ഉറപ്പാകാത്ത സാഹചര്യത്തിലാണ് സ്മിത മേനോന്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചര്‍ച്ചയും നടക്കുന്നത്. കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ശോഭ സുരേന്ദ്രൻ ഇത്തവണ മത്സര രംഗത്തുണ്ടാവില്ല എന്നാണ് സൂചനകൾ

ശബരിമലയില്‍ വിടി ബല്‍റാമിന്റെ അടി കോണ്‍ഗ്രസിന്റെ മണ്ടയ്ക്ക്! വെല്ലുവിളി സിപിഎമ്മിന്... അടിമുടി കണ്‍ഫ്യൂഷന്‍ശബരിമലയില്‍ വിടി ബല്‍റാമിന്റെ അടി കോണ്‍ഗ്രസിന്റെ മണ്ടയ്ക്ക്! വെല്ലുവിളി സിപിഎമ്മിന്... അടിമുടി കണ്‍ഫ്യൂഷന്‍

നടി നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
Will Smitha Menon to be cincluded in BJP candidate list? How she took photo with Narendra Modi in VVIP area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X