കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം വിക്കിപീഡിയ തിരുത്തി: പിന്നീട് കേരളം ഒന്നും കൊടുത്തില്ലെന്ന് സുരേന്ദ്രന്‍, കയ്യോടെ പിടികൂടി

  • By Desk
Google Oneindia Malayalam News

മഹാപ്രളയത്തിന്റെ കെടുതി അനുഭവിക്കുന്ന കേരളത്തിന് വിദേശ രാജ്യങ്ങള്‍ ധനസഹായം പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചകള്‍ക്കായിരുന്നു ഇടവെച്ചത്. യുഎഇ പ്രഖ്യാപിച്ച ധനസഹായത്തെക്കുറിച്ചുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടായിരുന്നു ഇതില്‍ പ്രധാനം. വിദേശ സഹായം നിരസിച്ചതിനെതിരെ കേരളത്തില്‍ കേന്ദ്രത്തിനെതിരെ വികാരം നിലനില്‍ക്കുമ്പോഴും ദേശീയ തലത്തില്‍ കേരളത്തിനെതിരെ പ്രചാരണം നടന്നിരുന്നു.

<strong>പ്രളയത്തിനിടെ പിതൃസഹോദരന്‍ ഒമ്പതുവയസ്സുകാരനെ പുഴയിലെറിഞ്ഞു കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി</strong>പ്രളയത്തിനിടെ പിതൃസഹോദരന്‍ ഒമ്പതുവയസ്സുകാരനെ പുഴയിലെറിഞ്ഞു കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി

കേരളത്തിലുള്ളവര്‍ ബീഫ് കഴിക്കുന്നവരാണ്, അതി സമ്പന്നരാണ് അതിനാല്‍ സഹായങ്ങള്‍ നല്‍കരുതെന്നുമുള്ള പ്രചാരണങ്ങള്‍ നടന്നുവന്നിരുന്നു. ഹിന്ദുമഹാസഭ നേതാവുള്‍പ്പടേയുള്ളവര്‍ ഈ പ്രചാരണത്തിന് മുന്നില്‍. ഇത്തരത്തിലുള്ളൊരു പ്രചരണമാണ് കഴിഞ്ഞ ദിവസം ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നടത്തിയത്. എന്നാല്‍ അതിനെ പൊളിച്ചടുക്കി രംഗത്തെത്തിയിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്.

<strong>വഴിവിട്ട ബന്ധങ്ങള്‍ക്കായി ആദ്യം മകളുടേയും മതാപിതാക്കളുടേയും വിധിയെഴുതി: ഒടുവില്‍ സ്വന്തം വിധിയും</strong>വഴിവിട്ട ബന്ധങ്ങള്‍ക്കായി ആദ്യം മകളുടേയും മതാപിതാക്കളുടേയും വിധിയെഴുതി: ഒടുവില്‍ സ്വന്തം വിധിയും

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

ചില കണക്കുകള്‍ പറയാതിരുന്നാല്‍ മനസാക്ഷിക്കുത്തുണ്ടാവും എന്ന ആമുഖത്തോടെയായിരുന്നു രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ ദുരന്തങ്ങളില്‍ കേന്ദ്രവും കേരള സംസ്ഥാനവും നല്‍കിയ സംഭാവങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കെ സുരേന്ദ്രന്‍ പങ്കുവെച്ചത്.

ഒന്നും നല്‍കിയില്ല

ഒന്നും നല്‍കിയില്ല

2013 മുതല്‍ 2017 വരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായ ദുരന്തങ്ങളില്‍ കേരളം ഇതുവരെയായി ഒന്നും നല്‍കിയില്ലെന്ന് വ്യക്തമാക്കിയ കെ സുരേന്ദ്രന്‍ കേരളത്തിലെ പ്രളയത്തില്‍ മറ്റു സംസംസ്ഥാനങ്ങള്‍ കേരളത്തിന് നല്‍കിയ സംഭാവനകളുടെ കണക്കും വ്യക്തമാക്കിയിരുന്നു.

ഉത്തരാഘണ്ഡ് പ്രളയം

ഉത്തരാഘണ്ഡ് പ്രളയം

ഈ പോസ്റ്റില്‍ സുരേന്ദ്രന്‍ ആദ്യം തന്നെ വ്യക്തമാക്കിയത് 2013 ലെ ഉത്തരാഘണ്ഡിലെ പ്രളയത്തെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു. 2013 ല്‍ ഉത്തരാഘണ്ഡില്‍ പ്രളയമുണ്ടായി. 5748 പേര്‍ മരിച്ചു. കേന്ദ്രസഹായം. ആകെ 1000 കോടി. കേരളം സഹായിച്ചത്. 0 കോടി. കേന്ദ്രത്തിലും കേരളത്തിലും ഉത്തരാഘണ്ഡിലും കോണ്‍ഗ്രസ്സ് ഭരണമായിരുന്നെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

വാദം തെറ്റ്

വാദം തെറ്റ്

ഉത്തരാഘണ്ഡിലെ പ്രളയത്തില്‍ കേരളം ഒരു സംഭാവനയും നല്‍കിയില്ലെന്നുള്ള സുരേന്ദ്രന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയെടുത്തിരുന്നു. അന്ന് സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരാഘണ്ഡിന് സഹായധനമായി 2 കോടി രൂപ നല്‍കിയിരുന്നു.

നെല്‍സണ്‍ ജോസഫ്

നെല്‍സണ്‍ ജോസഫ്

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പുവരെ ഈ വിവരങ്ങള്‍ വിക്കീപീഡിയയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് തിരുത്തിയതിന് ശേഷമാണ് കെ സുരേന്ദ്രന്റെ പോസ്റ്റ് വരുന്നത്. ഇതിന് ശേഷമാണ് വിക്കിപീഡിയയിലെ തിരുത്തലുകള്‍ വ്യക്തമാക്കി കൊണ്ട് ഡോ. നെല്‍സണ്‍ ജോസഫ് രംഗത്തെത്തുന്നത്.. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

ആസൂത്രിതമായ നീക്കം

ആസൂത്രിതമായ നീക്കം

കേരളത്തിനെതിരെ ആസൂത്രിതമായ ഒരു നീക്കം നടക്കുന്നുണ്ടെന്ന് മുന്‍പുള്ളത് തോന്നലായിരുന്നെങ്കില്‍ ഇപ്പൊ എനിക്കത് ഉറപ്പാണ്. അല്പം മുന്‍പ് കെ.സുരേന്ദ്രന്റെ പേജില്‍ വന്ന ഒരു പോസ്റ്റില്‍ കണ്ട ആദ്യ വാചകം ഇതായിരുന്നു. ' ചില സത്യങ്ങള്‍ പറയാതിരുന്നാല്‍ മനസാക്ഷിക്കുത്തുണ്ടാകും.

കേരളം സഹായിച്ചിരുന്നു

കേരളം സഹായിച്ചിരുന്നു

2013 ല്‍ ഉത്തരാഘണ്ഡില്‍ പ്രളയമുണ്ടായി. 5748 പേര്‍ മരിച്ചു. കേന്ദ്രസഹായം. ആകെ 1000 കോടി. കേരളം സഹായിച്ചത്. 0 കോടി. കേന്ദ്രത്തിലും കേരളത്തിലും ഉത്തരാഘണ്ഡിലും കോണ്‍ഗ്രസ്സ് ഭരണം. ' എനിക്ക് പക്ഷേ ഉറപ്പായിരുന്നു കേരളം സഹായിച്ചിരുന്നു എന്ന്.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

കാരണം രണ്ട് ദിവസം മുന്‍പാണ് ഇതേ സംഗതി പോസ്റ്റ് ചെയ്ത ഒരു ചേട്ടനു മറുപടിയായി വിക്കിപ്പീഡിയ തപ്പി കേരളത്തിന്റെ സഹായം എന്തായിരുന്നെന്ന് കണ്ടുപിടിച്ചത്.
രണ്ട് കോടി രൂപ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വകയായി നല്‍കിയത് കൂടാതെ മന്ത്രിമാരടക്കമുള്ളവര്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസമായി നല്‍കിയെന്ന് അന്ന് മറുപടി നല്‍കിയതാണ്.

വിക്കിപ്പീഡിയ എഡിറ്റ് ചെയ്തത്

വിക്കിപ്പീഡിയ എഡിറ്റ് ചെയ്തത്

വിക്കിപ്പീഡിയയില്‍ കയറി നോക്കിയപ്പോള്‍ ആ വാചകം അവിടെയില്ല. വിക്കിപ്പീഡിയ എഡിറ്റ് ചെയ്തത് ആരാണെന്നും എന്താണ് അവര്‍ റിമൂവ് ചെയ്തതെന്നും അനായാസം അറിയാന്‍ കഴിയും. അതനുസരിച്ച് എഡിറ്റ് ഹിസ്റ്ററി നോക്കിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് ഓഗസ്റ്റ് 23 , 6:49 പി.എമ്മിന് 272 ബൈറ്റുകള്‍ "Aftermath" എന്ന ഭാഗത്തുനിന്ന് നീക്കം ചെയ്തു എന്നതായിരുന്നു.

നീക്കം ചെയ്ത വാചകം

നീക്കം ചെയ്ത വാചകം

ആ നീക്കം ചെയ്ത വാചകം ഇതാണ്. ' Kerala offered 20 million rupees and the state govt employees have donated their one day salary '.അതായത് സാധാരണക്കാരന്‍ ഒരു വാര്‍ത്ത ശരിയാണോ എന്ന് നോക്കുന്ന വിക്കിപ്പീഡിയയും എഡിറ്റ് ചെയ്യുന്നുണ്ട്.

Recommended Video

cmsvideo
ഹിമാലയന്‍ നുണ പറഞ്ഞ് സിപിഎം കേരളത്തെ തെറ്റിധരിപ്പിക്കുന്നു | Oneindia Malayalam
ഇവര്‍ക്കെന്താണു കിട്ടുന്നത്

ഇവര്‍ക്കെന്താണു കിട്ടുന്നത്

ഇതൊന്നും വെറും യാദൃശ്ചികമാണെന്ന് കരുതാന്‍ നിര്‍വ്വാഹമില്ല. സ്‌ക്രീന്‍ഷോട്ടുകള്‍ താഴെക്കൊടുക്കുന്നു. കേരളത്തെ ഇത്തരത്തില്‍ ദ്രോഹിച്ചും കരിവാരിത്തേച്ചും ഇവര്‍ക്കെന്താണു കിട്ടുന്നതെന്നെനിക്കറിയില്ല.

ഫെയ്സ്ബുക്ക് പോസ്റ്റ്

നെല്‍സണ്‍ ജോസഫിന്‍റെ വിശദീകരണം

ഫെയ്സ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്‍റെ ആരോപണം

English summary
wikipedia details deleted about keralas help for uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X