ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ വന്യമൃഗശല്യം രൂക്ഷമായി; കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം
പേരാമ്പ്ര: ചക്കിട്ടപ്പാറയിൽ വന്യമൃഗശല്യം രൂക്ഷം. ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട്, പനക്കംകടവ് മേഖലയലില്‍ കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം വെട്ടിക്കല്‍ ബോബന്റെ കായ്ഫലമുള്ള തെങ്ങ്, ജാതി, മാവ് എന്നിവയെല്ലാം ഇവ ചേര്‍ന്ന് നശിപ്പിച്ചു. ജോയി കൈപ്പംപ്ലാക്കല്‍, കുഞ്ഞുമോന്‍ മാണിക്കൊമ്പേല്‍, ആലംപാറയിലെ മേട്ടയില്‍ ജോര്‍ജ്, അപ്പച്ചന്‍ ആയിത്തമറ്റം, റോയി സ്രാമ്പിക്കല്‍ എന്നിവര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കൃഷി നാശമുണ്ടായി.

നാശനഷ്ടങ്ങളുണ്ടായ കൃഷിയിടങ്ങള്‍ പഞ്ചായത്തംഗം ടിഡി ഷൈല, വിഫാം ചെയര്‍മാന്‍ ജോയി കണ്ണംചിറ, ജീജോ വട്ടോത്ത്, ഷാജന്‍ ഈറ്റത്തോട്ടം, കുട്ടിച്ചന്‍ കൈതക്കുളത്ത് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications