കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറയൂര്‍ കുണ്ടക്കാട് മേഖലയില്‍ വീണ്ടും കാട്ടാന ശല്യം ഏക്കറു കണക്കിനു കൃഷിയിടത്തില്‍ നാശം

  • By Desk
Google Oneindia Malayalam News

മറയൂര്‍: മറയൂര്‍ അഞ്ചുനാട്ടില്‍ കര്‍ഷകര്‍ക്ക് ഭീക്ഷണി ഉയര്‍ത്തി വീണ്ടും കാട്ടാനകൂട്ടം എത്തി.അഞ്ചുനാട്ടിലെ കാര്‍ഷിക മേഖലയായ കൂണ്ടക്കാട് ,വെട്ടുകാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം കാട്ടനാ ഇറങ്ങി ഏക്കറു കണക്കിന് കൃഷിയിടത്തില്‍ നാശം വിതച്ചത്. കുണ്ടക്കാട് വലിപറമ്പില്‍ സ്റ്റീഫന്റെ കൃഷിയിടത്തില്‍ കുലച്ചതും കുലക്കാറായതുമായ 500 ഓളം വാഴകളും 50 ഓളം കവുങ്ങുകളുമാണ് ഒറ്റരാത്രി കൊണ്ട് കാട്ടാനക്കൂട്ടം തകര്‍ത്തത്. ഒരാഴ്ച്ചക്കിടെ മൂന്നാമത്തെ തവണയാണ് മേഖലയില്‍ കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത്.

കാട്ടാനക്ക് പുറമെ സമീപ ദിവസങ്ങളില്‍ കാട്ടുപോത്തും കൃഷിയിടങ്ങള്‍ നശിപ്പിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. മറയൂര്‍ മേഖലയില്‍ ഇക്കുറി വേനല്‍മഴ ലഭിക്കാതിരുന്നതും വനമേഖലയില്‍ വേണ്ടത്ര ഭക്ഷണമില്ലാതെ വന്നതും ആനകള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നത് പതിവായിരിക്കുകയാണ്.

wild

പതിനായിര കണക്കിന് രൂപയുടെ നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് ഒരാഴ്ചക്കിടയില്‍ സംഭവിച്ചത്.കഴിഞ്ഞ ദിവസം മറയൂര്‍ കാരയൂര്‍ ഗ്രാമപ്രദേശങ്ങളില്‍ ഇറങ്ങിയ കാട്ടനാക്കൂട്ടം പ്രദേശവാസികള്‍ നിര്‍മ്മിച്ചിരുന്ന സൗരോര്‍ജ്ജ വേലിയും തകര്‍ത്താണ് കൃഷിയിടങ്ങള്‍ നശിപ്പിച്ച.ത് .കരിമ്പ്, വാഴ, കമുക്് ഉള്‍പ്പെടെയുള്ള കൃഷികള്‍ അന്നും നശിപ്പിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കൂണ്ടക്കാട് ഭാഗത്തെ കൃഷിയിടങ്ങളിലും ഇറങ്ങി കാട്ടാന നാശം വരുത്തിയിരിക്കുന്നത്. വൈകുന്നേരമായാല്‍ കാട്ടാന ഇറങ്ങുന്നതോടെ കൃഷിയിടങ്ങളിലെ വെള്ളംകെട്ടുന്നതടക്കമുള്ള ജോലികള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശത്തെ കര്‍ഷകര്‍. ചിന്നാര്‍ വന്യജീവി സങ്കേതത്തോട് അതിര്‍ത്തി പങ്കിടുന്ന ചന്ദന വനങ്ങളും കടാണ് കാട്ടാനക്കൂട്ടം ഒരാഴ്ചയിലധികമായി വെട്ടുകാട് കുണ്ടക്കാട് പ്രദേശങ്ങളില്‍ തമ്പടിച്ചിട്ടുള്ളത്.

English summary
Wild elephant in Marayur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X