കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറയൂരില്‍ ഒറ്റയാന്റെ ആക്രമണം: നാശനഷ്ടങ്ങള്‍ ഏറ്റുവാങ്ങി മറയൂര്‍ ജനത...

  • By Desk
Google Oneindia Malayalam News

മറയൂര്‍: മറയൂരിലെ കാര്‍ഷിക പ്രദേശങ്ങള്‍ക്ക് പുറമെ തോട്ടം മേഖലയിലും കാട്ടാന ശല്യം. കഴിഞ്ഞ ദിവസം മറയൂരില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയുള്ള തലയാര്‍ വുഡ് ബ്രയര്‍ ഗ്രൂപ്പിന്റെ എണ്‍പത് തൊഴിലാളി കുടുംബങ്ങള്‍ വസിക്കുന്ന കോഫീസ്റ്റോര്‍ ലയത്തിനുള്ളിലാണ് ഒറ്റയാന്‍ എത്തിയത്. ലയത്തിന് സമീപത്തായി തൊഴിലാളികള്‍ കൃഷി ചെയ്തിരുന്ന പാവല്‍, വാഴ, ബീന്‍സ്, മാതള നാരകം, തീറ്റപ്പുല്‍ എന്നിവ പൂര്‍ണ്ണമായും നശിപ്പിച്ചു.റോഡരികില്‍ വഴിയോര കച്ചവടത്തിനായി സ്ഥാപിച്ച പെട്ടിക്കടയും ഓറ്റയാന്‍ തള്ളിമറിച്ചിട്ടാണ് മടങ്ങിയത്. പെട്ടിക്കട മറിഞ്ഞു വീഴു ശബ്ദം കേട്ട് സമീപത്തുള്ള കടയില്‍ കിടുന്നറങ്ങിയവര്‍ നോക്കിയപ്പോഴാണ് ഒറ്റയാനെ കണ്ടത്.

പുലര്‍ച്ചെ നാലുമണിയോടെയാണ് ഒറ്റയാന്‍ പെട്ടിക്കട നശിപ്പിച്ചത് ഇതിന് മുന്‍പാണ് ലയങ്ങളിലെ വീടുകള്‍ക്കിടയിലുടെ സഞ്ചരിച്ച് കൃഷിയും മറ്റും പൂര്‍ണ്ണമായും ഇല്ലാതാക്കിയത്.ഡിസ്പന്‍സറിക്ക് സമീപത്തുള്ള ഗോപിയുടെ പെട്ടിക്കടയാണ് കാട്ടാന നശിപ്പിച്ച്ത്.പെട്ടിക്കൂള്ളില്‍ ഉണ്ടായിരൂ ഗ്ലാസുകളും പാത്രങ്ങങ്ങളും പൊട്ടിനശിച്ചു. ലയത്തിന് സമീപം അന്‍പത് സെന്റ് സ്ഥാലത്ത് പന്തല്‍ വിരിച്ച് കൃഷി ചെയ്തിരുന്ന മാടസ്വാമിയുടെ പാവല്‍തോട്ടം പകുതിയിലധികം കാട്ടന നശിപ്പിച്ചു.

news

പാവല്‍ തോട്ടത്തിനുള്ളില്‍ നിന്നിരുന്ന വാഴ തിന്നാന്‍ എത്തുതിനിടെയാണ് പന്തലും പാവലും നശിപ്പിക്കപ്പെട്ടത്.സമീപ പ്രദേശങ്ങളില്‍ കാട്ടാന ഇറങ്ങാറുണ്ടെങ്കിലും ലയത്തിനൂള്ളിലൂടെ കാട്ടാന സഞ്ചരിക്കുന്നത് ആദ്യമായുള്ള അനുഭവമാണൊണ് തൊഴിലാളിയായ വിജയന്‍ പറയുന്നു. ലയങ്ങള്‍ക്കിടയിലൂടെ കാട്ടാന സഞ്ചരിച്ചതിനെ തുടര്‍്ന്ന എണ്‍പതോളം വരു തൊഴിലാളി കുടുംബങ്ങള്‍ ഭീതിയിലാണ്. ഏകദേശം രണ്ടുമണികൂറിലേറെ ലയത്തിന് തൊട്ടരുകില്‍ കാട്ടാന നിലയുറപ്പിച്ചിരുതായാണ് ഇവര്‍ പറയുന്നത്.

English summary
Wild elephant in Marayur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X